ചെന്നൈ: തമിഴ് നടന്‍ നിതീഷ് വീര കോവിഡ് ബാധിച്ച് മരിച്ചു. 45 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ച് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.
പുതുപേട്ടൈ, കാലാ, വെണ്ണില കബഡി കുഴു, അസുരന്‍ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെയാണ് നിതീഷ് ശ്രദ്ധേയനായത്. രജനികാന്ത് ചിത്രം 'കാലാ'യിലും ധനുഷ് ചിത്രം 'അസുരനി'ലും ഗംഭീരപ്രകടനമാണ് നിതീഷ് വീര കാഴ്ചവെച്ചത്. പുതുപേട്ടൈ, കബഡികുഴു എന്നീ ചിത്രങ്ങളിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്.
Also Read- Lal in Karnan | കർണ്ണനിലെ കഥാപാത്രത്തിന് സ്വന്തം ശബ്ദമല്ല; കാരണം വെളിപ്പെടുത്തി നടൻ ലാൽ
വിജയ് സേതുപതിയും ശ്രുതി ഹാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലബം എന്ന ചിത്രത്തിലും നിതീഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നിതീഷിന്റെ അവസാനചിത്രവും ഇതാണ്. നടന്റെ മരണത്തില്‍ സിനിമാപ്രവര്‍ത്തകരും ആരാധകരും അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.
നിതീഷിന്റെ മരണം തമിഴ് സിനിമാലോകത്തിന് വലിയ നടുക്കമാണ് സമ്മാനിച്ചിരിക്കുകയാണ്.
#RIPNitishVeera
It pains to write this...
Acted with him in #Vennilakabbadikuzhu and #MaaveranKittu..
This covid second wave is taking away so many lives..
Be careful and keep your loved ones really close to you...
— VISHNU VISHAL - V V (@TheVishnuVishal) May 17, 2021
REST IN PEACE MY "MANI " pic.twitter.com/SwcQLeUPOB
— selvaraghavan (@selvaraghavan) May 17, 2021
Also Read- കോവിഡ് ചികിത്സയ്ക്കിടെ ഹൃദയാഘാതം: മാധ്യമപ്രവർത്തകൻ സുനില്‍ ജെയിന്‍ അന്തരിച്ചു
കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഹാസ്യതാരം പാണ്ഡു, ഗായകൻ കോമാങ്കൻ, സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ്, നടൻ മാരൻ തുടങ്ങി നിരവധി സിനിമാപ്രവർത്തകരെയാണ് തമിഴകത്തിന് നഷ്ടമായിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് കൂടിയായ ജനനാഥനെയും ഈ മാർച്ചിൽ തമിഴകത്തിനു നഷ്ടമായിരുന്നു, ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു ജനനാഥന്റെ അന്ത്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Asuran, Covid 19, Covid death, Tamil film