TRENDING:

'ഫിസിക്‌സിന് 70ല്‍ 23 മാര്‍ക്ക്'; 34 വർഷം മുമ്പത്തെ മാർക്ക് ഷീറ്റ് പങ്കുവച്ച് ഡോക്ടർ

Last Updated:

'മാര്‍ക്ക് പ്രധാനമാണ്, പക്ഷേ ഒരു പരിധി വരെ മാത്രം', നമ്മുടെ ഭാവി 12-ാം ക്ലാസിലെ മാര്‍ക്കിനെ മാത്രം ആശ്രയിച്ചല്ല' എന്നും ഡോ കുമാര്‍ ട്വീറ്റ് ചെയ്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ (സിബിഎസ്ഇ) 12-ാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ 5-നാണ് അവസാനിച്ചത്. പത്താം ക്ലാസിലെ പരീക്ഷകള്‍ മാര്‍ച്ച് 21 നും അവസാനിച്ചു. മൂല്യനിര്‍ണയത്തിന് ശേഷം റിസൾട്ട് പുറത്തു വരുന്ന ആശങ്കയിലുമാണ് വിദ്യാര്‍ത്ഥികള്‍.
advertisement

ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് തന്റെ പ്ലസ് ടുവിലെ മാര്‍ക്ക് ഷീറ്റ് പുറത്ത് വിട്ടിരിക്കുകയാണ് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റായ ഡോ. സുധീര്‍ കുമാര്‍. 1989ലെ തന്റെ സിബിഎസ്ഇ 12-ാം ക്ലാസിലെ മാര്‍ക്ക് ഷീറ്റാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചത്.

Also Read-അഞ്ച് വയസുകാരി അമ്മയുടെ ഫോണെടുത്ത് ഓര്‍ഡര്‍ ചെയ്തത് 3.21 ലക്ഷത്തിന്റെ കളിപ്പാട്ടങ്ങള്‍

‘ഏകദേശം 17 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം 12-ാം ക്ലാസ് സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ എഴുതിയിട്ടുണ്ട്, നിങ്ങള്‍ ഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാവും. ഇവിടെ നിങ്ങള്‍ക്കായി 34 വര്‍ഷം മുമ്പത്തെ എന്റെ മാര്‍ക്ക് ഷീറ്റ് പങ്കിടുന്നു. ഫിസിക്സ് തിയറി മാര്‍ക്ക് ശ്രദ്ധിക്കുക,- 70ൽ 23,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

advertisement

ഓരോ വിഷയത്തിലും താന്‍ എത്ര സ്‌കോര്‍ ചെയ്തു എന്നതിനെക്കുറിച്ച് കുമാര്‍ മറ്റൊരു ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്. ബയോളജിയ്ക്ക് 70ല്‍ 62 ഉം കെമിസ്ട്രിയ്ക്ക് 70ല്‍ 63 ഉം മാർക്ക് ലഭിച്ചു. ഫിസിക്‌സിലും 70 ല്‍ 67 അല്ലെങ്കില്‍ 68 പ്രതീക്ഷിച്ചിരുന്നെങ്കിലും ചില കാരണത്താല്‍ പാസിംഗ് മാർക്ക് മാത്രമാണ് ലഭിച്ചത്, ഞാന്‍ അത് കാര്യമാക്കിയില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

advertisement

മറ്റൊരു ട്വീറ്റില്‍, ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് (സിഎംസി) വെല്ലൂര്‍ ഉള്‍പ്പെടെ നിരവധി മെഡിക്കല്‍ കോളേജ് പ്രവേശന പരീക്ഷകള്‍ക്ക് താന്‍ യോഗ്യത നേടിയതായും ന്യൂറോളജിസ്റ്റ് പറഞ്ഞു. സിഎംസി വെല്ലൂര്‍ പ്രവേശനത്തിനുള്ള യോഗ്യതാ മാനദണ്ഡം എല്ലാ വിഷയത്തിലും 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് വേണമെന്നതായിരുന്നു. ഫിസിക്സില്‍ 70-ല്‍ 23 മാര്‍ക്കാണ് ലഭിച്ചതെങ്കിലും പ്രാക്ടിക്കലില്‍ 30-ല്‍ 30-ഉം നേടിയതിനാല്‍ കോളേജില്‍ സീറ്റ് ലഭിച്ചു.

Also Read-ലാബ് എക്സ്പിരിമെന്റും ഡയഗ്രവും അടങ്ങുന്ന പ്രണയലേഖനം; 18 വർഷം പഴക്കമുള്ള കത്ത് സോഷ്യൽ മീഡിയയിൽ വൈറൽ

advertisement

‘മാര്‍ക്ക് പ്രധാനമാണ്, പക്ഷേ ഒരു പരിധി വരെ മാത്രം’, നമ്മുടെ ഭാവി 12-ാം ക്ലാസിലെ മാര്‍ക്കിനെ മാത്രം ആശ്രയിച്ചല്ല’ എന്നും ഡോ കുമാര്‍ ട്വീറ്റ് ചെയ്തു. നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) അല്ലെങ്കില്‍ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (JEE) പോലുള്ള പ്രവേശന പരീക്ഷകളില്‍ നന്നായി പഠിക്കാനും മികച്ച വിജയം നേടാനും അദ്ദേഹം മെഡിക്കല്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളോടായി പറഞ്ഞു.

നേരത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായി 2009 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ തന്റെ പത്താം ക്ലാസ് മാര്‍ക്ക് ഷീറ്റും ട്വിറ്ററിലൂടെ പങ്കിട്ടിരുന്നു. ബീഹാര്‍ സ്‌കൂള്‍ എക്സാമിനേഷന്‍ ബോര്‍ഡിന്റെ പരീക്ഷയില്‍ (ബിഎസ്ഇബി) കഷ്ടിച്ച് മാത്രമാണ് ശരണ്‍ പാസായത്. എന്നാല്‍ ഒരു വ്യക്തിയുടെ വിജയം നിര്‍ണ്ണയിക്കുന്നതില്‍ മാര്‍ക്ക് പ്രധാന ഘടകമല്ലെന്ന് പറയുകയാണ് അവനീഷ് ശരണ്‍. ഛത്തീസ്ഗഢ് കേഡറില്‍ ഉള്‍പ്പെട്ട ശരണിന് യുപിഎസ്സി പരീക്ഷയില്‍ 700ല്‍ 314 മാര്‍ക്ക് നേടാനായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഫിസിക്‌സിന് 70ല്‍ 23 മാര്‍ക്ക്'; 34 വർഷം മുമ്പത്തെ മാർക്ക് ഷീറ്റ് പങ്കുവച്ച് ഡോക്ടർ
Open in App
Home
Video
Impact Shorts
Web Stories