TRENDING:

Life Imprisonment | ജീവപര്യന്തം എന്നാൽ 14 വർഷത്തെ തടവാണോ? ആശയക്കുഴപ്പം നീക്കി അഭിഭാഷകൻ

Last Updated:

ജീവപര്യന്തമെന്നാൽ 14 വർഷം ജയിലിൽ കിടക്കുന്നത് ആണെന്ന് ഭരണഘടനയിൽ ഒരിടത്തും പരാമർശിച്ചിട്ടില്ലെന്ന് അഡ്വ. വിരാഗ് ഗുപ്ത പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാൽ അവർ ചെയ്ത ക്രിമിനൽ കുറ്റത്തിന്റെ (criminal act) തീവ്രതയെ അടിസ്ഥാനമാക്കി കോടതി അവർക്കുള്ള ശിക്ഷ വിധിക്കുമെന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കുറ്റകൃത്യം അതി കഠിനമാകുമ്പോൾ, പ്രതിക്ക് വധശിക്ഷ വിധിക്കാറുണ്ട്. പ്രതികൾക്ക് ജീവപര്യന്തം തടവു ശിക്ഷ (life imprisonment) വിധിക്കുന്ന സന്ദർഭങ്ങളുമുണ്ട്.
advertisement

വധശിക്ഷ (death sentence) എന്നാൽ പ്രതിയെ തൂക്കിക്കൊല്ലാനുള്ള വിധിയാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ജീവപര്യന്തം എന്താണ് എന്നതു സംബന്ധിച്ച പലർക്കും സംശയം ഉണ്ട്. ജീവപര്യന്തം എന്നാൽ 14 വർഷത്തെ തടവു ശിക്ഷ എന്നാണ് പലരും കണക്കാക്കുന്നത്. സിനിമകളിലും ടിവി സീരിയലുകളിലും ജീവപര്യന്തം ശിക്ഷയെ അവതരിപ്പിക്കുന്ന രീതിയാണ് ഇതിനു പ്രധാന കാരണം. എന്നാൽ ജീവപര്യന്തം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് 14 വർഷത്തെ ജീവപര്യന്തം ആണോ? സുപ്രീം കോടതി അഭിഭാഷകൻ വിരാഗ് ഗുപ്ത (Virag Gupta) ഈ ചോദ്യത്തിന് ഉത്തരം നൽകിയിട്ടുണ്ട്. ഈ സംശയത്തിന് വളരെ വിശദമായി മറുപടി നൽകി അദ്ദേഹം ആ ആശയക്കുഴപ്പം നീക്കാൻ ശ്രമിച്ചിട്ടുമുണ്ട്. അതേക്കുറിച്ച് മനസിലാക്കാം.

advertisement

ജീവപര്യന്തമെന്നാൽ 14 വർഷം ജയിലിൽ കിടക്കുന്നത് ആണെന്ന് ഭരണഘടനയിൽ ഒരിടത്തും പരാമർശിച്ചിട്ടില്ലെന്ന് അഡ്വ. വിരാഗ് ഗുപ്ത പറയുന്നു. കുറ്റം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കോടതി കുറ്റവാളിയെ ശിക്ഷിക്കുന്നത്. ജീവപര്യന്തം തടവോ വധശിക്ഷയോ ഏതാനും വർഷത്തെ തടവോ അങ്ങനെ ശിക്ഷാവിധി എന്തുമാകാം. ജീവപര്യന്തം തടവ് എന്നാൽ ജീവിതാവസാനം വരെ ജയിലിൽ കഴിയുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇത് 14 വർഷമായി കണക്കാക്കാനാവില്ല.

Also Read-Cockroach | ചിറക് ഉണ്ടെങ്കിലും പാറ്റകൾക്ക് അധികനേരം പറക്കാൻ കഴിയില്ല, എന്തുകൊണ്ട്?

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ക്രിമിനൽ നടപടിച്ചട്ടത്തിൽ (Code of Criminal Procedure) ജീവപര്യന്തം ശിക്ഷയിൽ ഇളവു ചെയ്യാനുള്ള ചില വ്യവസ്ഥകളുണ്ട്. ചില നിബന്ധനകൾ പാലിച്ചാൽ ഒരാളെ വിട്ടയക്കുന്ന കാര്യം സംസ്ഥാന സർക്കാരിന് പരിഗണിക്കാമെന്ന് ഈ നടപടിച്ചട്ടത്തിൽ പറയുന്നു. 14 വർഷം ജയിൽവാസം പൂർത്തിയാക്കുക എന്നത് അത്തരം വ്യവസ്ഥകളിൽ ഒന്നാണ്. ഇക്കാരണം കൊണ്ടാണ് 14 വർഷത്തെ തടവാണ് ജീവപര്യന്തം ശിക്ഷ എന്ന തെറ്റിദ്ധാരണ ഉണ്ടായത്. പലപ്പോഴും ഈ വ്യവസ്ഥ പലരുടെ കാര്യത്തിലും നടപ്പിലാക്കുന്നതിനാൽ ആണ് ജീവപര്യന്തം ശിക്ഷക്കു വിധിക്കപ്പെടുന്ന പലരും 14 വർഷം ജയിലിൽ കഴിയുന്നത്.. പ്രതിയെ 14 വർഷമാണോ 20 വർഷമാണോ 30 വർഷമാണോ അതോ കുറ്റവാളിയുടെ മരണം വരെ തടവിലാക്കണോ എന്ന കാര്യങ്ങളൊക്കെ സംസ്ഥാന സർക്കാരിന് തീരുമാനിക്കാം. ഒരു വ്യക്തിയുടെ കുടുംബ സാഹചര്യം, ആരോഗ്യസ്ഥിതി, ശിക്ഷിക്കപ്പെടുമ്പോഴുള്ള പെരുമാറ്റം എന്നിവയെ അടിസ്ഥാനമാക്കിയാണ് ശിക്ഷയുടെ ദൈർഘ്യം തീരുമാനിക്കുന്നത്. ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 342 പ്രകാരം ജീവപര്യന്തം ശിക്ഷയുടെ കാലാവധി കുറയ്ക്കാവുന്നതാണ്. എന്നാൽ തടവു ശിക്ഷയുടെ കാലയളവ് 14 വർഷത്തിൽ കുറവായിരിക്കരുത് എന്ന് ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 433 ൽ പറയുന്നുണ്ട്.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Life Imprisonment | ജീവപര്യന്തം എന്നാൽ 14 വർഷത്തെ തടവാണോ? ആശയക്കുഴപ്പം നീക്കി അഭിഭാഷകൻ
Open in App
Home
Video
Impact Shorts
Web Stories