Cockroach | ചിറക് ഉണ്ടെങ്കിലും പാറ്റകൾക്ക് അധികനേരം പറക്കാൻ കഴിയില്ല, എന്തുകൊണ്ട്?
- Published by:Naseeba TC
- news18-malayalam
Last Updated:
തല പോയാലും ആഴ്ച്ചകളോളം ജീവൻ നിലനിർത്താൻ കഴിയുന്ന ജീവിയാണ് പാറ്റ.
പാറ്റകൾ (Cockroaches) ഇല്ലാത്ത വീട് ഉണ്ടാവില്ല. പ്രത്യേകിച്ചും വൃത്തി (cleanliness) കുറവുള്ള ഇടങ്ങളിൽ ഇവയുടെ സാന്നിദ്ധ്യം വളരെ കൂടുതലായിരിക്കും. ചപ്പ്ചവറുകളിൽ ആണ് ഇവ പ്രധാനമായും വളരുന്നത്. പലതരം അസുഖങ്ങൾ (disease) പരത്താൻ പാറ്റകൾ കാരണമാകുന്നുണ്ട്. അതിനാൽ ഇവയെ ഒഴിവാക്കാൻ വീടും പരിസരവും എപ്പോഴും വൃത്തിയോടെയും ശുചിത്വത്തോടെയും പരിപാലിക്കേണ്ടത് ആവശ്യമാണ്.
നിങ്ങൾ എത്ര ശ്രമിച്ചാലും പാറ്റകൾ വീട്ടിൽ നിന്നും പൂർണ്ണമായി ഒഴിഞ്ഞ് പോവില്ല എന്നു മാത്രമല്ല ചെറിയ ഒരശ്രദ്ധ മതി ഇവ വീടു മുഴുവൻ പെരുകുകയും ചെയ്യും. നമ്മുടെ വീടുകളിൽ വളരെ സാധാരണയായി കാണപ്പെടുന്ന പ്രാണിയാണെങ്കിലും ഇവയെ കുറിച്ച് അധികം അറിയപ്പെടാത്ത ചില വസ്തുതകൾ ഉണ്ട്. നിങ്ങൾക്ക് ഇവയിൽ ചിലത് വളരെ രസകരമായി തോന്നിയേക്കാം.
പാറ്റകൾക്ക് ചിറകുകൾ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമായിരിക്കും. എന്നാൽ, ചിറകുകൾ ഉണ്ടായിട്ടും പാറ്റകൾക്ക് അധിക സമയം പറക്കാൻ കഴിയില്ല, അത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇതിന് ഒരു പ്രത്യേക കാരണമുണ്ട്.
advertisement
മറ്റെല്ലാ പ്രാണികളെയും പോലെ പാറ്റകൾക്കും നാഡീവ്യൂഹം ഉണ്ട്. ഈ നാഡീവ്യൂഹത്തിന്റെ സഹായത്തോടെ ആണ് പാറ്റകൾ പറക്കുന്നതും ദിശ നിയന്ത്രിക്കുന്നതും. ചിറകുള്ളതിനാൽ പാറ്റകൾ പറക്കാൻ സജ്ജരാണ്. പക്ഷെ അവയ്ക്ക് കൂടുതൽ സമയം പറക്കാൻ കഴിയില്ല. കാരണം, പാറ്റയുടെ ചിറകുകൾ അവയുടെ ശരീരത്തേക്കാൾ ഭാരം കുറഞ്ഞതാണ്. അതിനാൽ, പറക്കാൻ ശ്രമിക്കുമ്പോൾ ഇവയുടെ ചിറകുകൾക്ക് ശരീരത്തിന്റെ ഭാരം താങ്ങാൻ കഴിയില്ല.
advertisement
അതിനാൽ, അധികനേരം വായുവിൽ തങ്ങിനിൽക്കാൻ കഴിയില്ല. പാറ്റയ്ക്ക് കൂടുതൽ സമയം പറക്കാൻ കഴിയില്ലെങ്കിലും വേഗത കൂടുതലാണ്. പാറ്റയ്ക്ക് ഒരു മണിക്കൂറിൽ അഞ്ച് കിലോമീറ്റർ ദൂരം താണ്ടാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.
പാറ്റകളെ കുറിച്ചുള്ള രസകരമായ കൂടുതൽ കാര്യങ്ങൾ അറിയാം
പാറ്റകളെ കുറിച്ച് അധികമാരും അറിയാത്ത രസകരമായ നിരവധി വസ്തുതകൾ ഉണ്ട്. വെള്ളത്തിൽ വീണാലും പാറ്റകൾ വേഗത്തിൽ ചാകില്ല. നാൽപ്പത് മിനിറ്റോളം ശ്വാസം പിടിച്ച് വെള്ളത്തിനടിയിൽ അതിജീവിക്കാൻ ഈ ജീവിയ്ക്ക് കഴിയും.
advertisement
ഭക്ഷണം ഇല്ലാതെ മൂന്ന് മാസത്തോളം ജീവിക്കാനും പാറ്റകൾക്ക് കഴിയും. ശീതരക്തമുള്ള പ്രാണികളാണ് പാറ്റകൾ. അതിനാലാണ് ഭക്ഷണമില്ലാതെ കൂടുതൽ സമയം അതിജീവിക്കാൻ ഇവയ്ക്ക് കഴിയുന്നത്. എന്നിരുന്നാലും, ഇവയ്ക്ക് വെള്ളമില്ലാതെ ഒരാഴ്ച മാത്രമേ നിലനിൽക്കാൻ കഴിയൂ. അതിനാലാണ് വീടുകളിലെ ബേസ്മെൻറ്, ബാത്ത്റൂം പോലെയുള്ള നനവുള്ള അല്ലെങ്കിൽ ഉയർന്ന ഈർപ്പം ഉള്ള ഇടങ്ങളിൽ ഇവ സാധാരണയായി കാണപ്പെടുന്നത്. മാത്രമല്ല ശരീരത്തിലെ ജലനഷ്ടം നിയന്ത്രിക്കാൻ സഹായിക്കുന്നതിന് ഇവ പലപ്പോഴും ശ്വാസം അടക്കി നിർത്തും.
തല പോയാലും ആഴ്ച്ചകളോളം ജീവൻ നിലനിർത്താൻ കഴിയുന്ന ജീവിയാണ് പാറ്റ. ഏറ്റവും കൂടുതൽ അതിജീവന ശേഷിയുള്ള ജീവിയാണ് ഇവ.
advertisement
ഭൂമിയിലെ ഏറ്റവും പൊരുത്തപ്പെടാൻ കഴിയുന്ന ചില ജീവികളിൽ ഒന്നാണ് പാറ്റ എന്നാണ് ഈ വസ്തുതകൾ തെളിയിക്കുന്നത്. അതുകൊണ്ടു തന്നെ പാറ്റകളുടെ ഉപദ്രവം നിയന്ത്രിക്കുന്നതും ഇല്ലാതാക്കുന്നതും വളരെ പ്രയാസകരമാകുന്നു. പാറ്റകളെ തുരത്തുന്നതിന് പ്രാധാനമായും ചെയ്യേണ്ടത് വീട് വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ഭക്ഷണ പദാർത്ഥങ്ങൾ വൃത്തിയായി അടച്ച് വെയ്ക്കാനും, അടുക്കള മാലിന്യങ്ങൾ പതിവായി നീക്കം ചെയ്യാനും മറക്കരുത്. ചപ്പ് ചവറുകൾ കൂട്ടിയിടുന്നത് ഒഴിവാക്കുക. ഇത്തരത്തിൽ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിച്ചാൽ പാറ്റകളെ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 03, 2022 2:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Cockroach | ചിറക് ഉണ്ടെങ്കിലും പാറ്റകൾക്ക് അധികനേരം പറക്കാൻ കഴിയില്ല, എന്തുകൊണ്ട്?









