TRENDING:

ഫുട്പാത്ത് കയ്യേറുന്ന ഇരുചക്രയാത്രികരെ മര്യാദ പഠിപ്പിച്ച് വയോധിക; കയ്യടിച്ച് സോഷ്യൽ മീഡിയ

Last Updated:

നടപ്പാതയുടെ ഒത്തമധ്യത്ത് ഇരുകൈകളും ഇടുപ്പിൽ കുത്തി വയോധികയായ സ്ത്രീ നിന്നതോടെ എല്ലാവരും അനുസരണയുള്ള കുട്ടികളായി നേരായ വഴിയിലിറങ്ങി. അനുസരണ കാട്ടാത്തവരെ കണക്കിനും വഴക്ക് പറയുന്നുമുണ്ട് ഇവർ. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: ട്രാഫിക് ബ്ലോക്ക് രൂക്ഷമായ പൊതുനിരത്തുകളിൽ ഇരുചക്രയാത്രികർ ഫുട്പാത്ത് റോഡാക്കി മാറ്റുന്നത് പതിവാണ്. ബ്ലോക്കിൽ നിന്ന് രക്ഷനേടാനായി ഫുട്പാത്തുകളിലൂടെ ഇവർ ബൈക്കുകൾ പായിക്കുമ്പോൾ കാൽനടയാത്രക്കാരാണ് വലഞ്ഞു പോകുന്നത്. എന്നാൽ ഇത്തരത്തിൽ ഫുട്പാത്ത് കയ്യേറ്റക്കാരെ തടഞ്ഞു നിർത്തി കയ്യടി നേടിയിരിക്കുകയാണ് പൂനെയിലെ ഒരു വയോധിക.
advertisement

Also Read-മസില്‍ ഉണ്ടാക്കാൻ പ്ലാൻ വരച്ച് പിഷാരടി; ടൊവിനോക്കുള്ള ട്രോൾ ഏറ്റുപിടിച്ച് ആരാധകരും

അതീവ തിരക്കേറിയ റോഡിൽ വാഹനങ്ങൾ ബ്ലോക്കിൽ കുരുങ്ങിക്കിടക്കുമ്പോൾ ഫുട്പാത്തിലൂടെ കയറിപോകാൻ ശ്രമിക്കുകയാണ് ഇരുചക്ര വാഹനക്കാർ. എന്നാൽ നടപ്പാതയുടെ ഒത്തമധ്യത്ത് ഇരുകൈകളും ഇടുപ്പിൽ കുത്തി വയോധികയായ സ്ത്രീ നിന്നതോടെ എല്ലാവരും അനുസരണയുള്ള കുട്ടികളായി നേരായ വഴിയിലിറങ്ങി. അനുസരണ കാട്ടാത്തവരെ കണക്കിനും വഴക്ക് പറയുന്നുമുണ്ട് ഇവർ.

Also Read-ബാഹുബലിയായി ട്രംപ്; ദേവസേനയായി മെലാനിയ: ഇന്ത്യ യാത്രയ്ക്ക് മുന്നോടിയായി മോർഫ് ചെയ്ത വീഡിയോ പങ്കുവച്ച് അമേരിക്കൻ പ്രസിഡന്റ്

advertisement

റോഡ്സ് ഓഫ് മുംബൈ എന്ന ട്വിറ്റർ പേജിൽ പ്രത്യക്ഷപ്പെട്ട വീഡിയോ അധികം വൈകാതെ തന്നെ വൈറലായി. എല്ലാവർക്കും പ്രചോദനമാകേണ്ട പ്രവർത്തി എന്നാണ് നെറ്റിസൺസ് പറയുന്നത്. ട്രാഫിക് പൊലീസ് ചെയ്യേണ്ട ജോലി ഒരു മുതിർന്ന പൗരൻ ചെയ്യുന്നത് കണ്ട് സങ്കടം ഉണ്ടെന്ന് കുറിച്ചവരുമുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഫുട്പാത്ത് കയ്യേറുന്ന ഇരുചക്രയാത്രികരെ മര്യാദ പഠിപ്പിച്ച് വയോധിക; കയ്യടിച്ച് സോഷ്യൽ മീഡിയ
Open in App
Home
Video
Impact Shorts
Web Stories