TRENDING:

ഓഫീസ് വീഡിയോ കോളിനിടെ 'ലസ്റ്റ് സ്റ്റോറീസ് 2' കണ്ട മാനേജരെ ജീവനക്കാരി കൈയോടെ പൊക്കി; സ്‌ക്രീന്‍ ഷോട്ട് വൈറല്‍

Last Updated:

മീറ്റിംഗിനിടെ അദ്ദേഹം തന്റെ സ്‌ക്രീന്‍ ഷെയര്‍ ചെയ്തിരിക്കുന്ന കാര്യം മറന്നതാണ് ഇതിന് കാരണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വെര്‍ച്വല്‍ മീറ്റിംഗുകള്‍ ഇന്ന് പതിവായിരിക്കുകയാണ്. കോവിഡ് വ്യാപനത്തോടെ ഇത് കൂടുതല്‍ ജനപ്രീതി കൈവരിക്കുകയും ചെയ്തു. ഇതോടെ ഇത്തരം മീറ്റിംഗിനിടെ ഉണ്ടാവുന്ന അബദ്ധങ്ങളും വാര്‍ത്തയാകാൻ തുടങ്ങി. അത്തരൊരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. വെര്‍ച്വല്‍ മീറ്റിംഗിനിടെ മാനേജര്‍ ലസ്റ്റ് സ്റ്റോറീസ് 2 കാണുന്നത് സഹപ്രവര്‍ത്തക കൈയോടെ പൊക്കിയതാണ് വാർത്ത.
advertisement

അതിന്റെ സ്‌ക്രീന്‍ഷോട്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറി. മീറ്റിംഗിനിടെ അദ്ദേഹം തന്റെ സ്‌ക്രീന്‍ ഷെയര്‍ ചെയ്തിരിക്കുന്ന കാര്യം മറന്നതാണ് ഇതിന് കാരണം. @aneetta_joby_ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് സ്‌ക്രീന്‍ ഷോട്ട് ട്വിറ്ററില്‍ പങ്കുവെച്ചത്.’എന്റെ മാനേജര്‍ തന്റെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്ന കാര്യം മറന്നുപോയി, അദ്ദേഹം മീറ്റിംഗിനിടെ ലസ്റ്റ് സ്റ്റോറീസ് 2 കാണുകയായിരുന്നു’ എന്ന അടിക്കുറിപ്പോടെയാണ് സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചിരിക്കുന്നത്.

Also read- ‘എന്‍റെ ആ സിനിമയിലെ കഥാപാത്രം കണ്ട ഇന്‍കം ടാക്സുകാര്‍ കരുതിക്കാണും ഞാന്‍ അത് പോലെയാണെന്ന്’; പേളി മാണി

advertisement

സ്‌ക്രീന്‍ ഷോട്ട് ട്വിറ്ററില്‍ വൈറലായതോടെ നിരവധി പേരാണ് പ്രതികരിച്ച് രംഗത്തെത്തിയത്. ‘OMG-…’എന്നാണ് ഒരാൾ കമന്റ് ചെയ്തത്.’നിങ്ങള്‍ മറ്റൊരാളുടെ സ്വകാര്യതയെ പരസ്യമാക്കി’ മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ഗൂഗിള്‍ മീറ്റില്‍ ഒരേസമയം രണ്ട്സ്‌ക്രീനുകള്‍ എങ്ങനെ പങ്കിടാന്‍ സാധിക്കുമെന്നാണ് മറ്റൊരാള്‍ ചോദിച്ചത്. ഗൂഗിൾ മീറ്റിൽ നെറ്റ്ഫ്ലിക്സ് ഷെയർ ചെയ്യാനാകില്ല. ഇത് മറ്റേതെങ്കിലും ആപ്പാണോയെന്നും ചിലർ ചോദിക്കുന്നുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോവിഡ് മഹാമാരിയെയും തുടര്‍ന്നുള്ള ലോക്ക്ഡൗണിനെയും തുടര്‍ന്നാണ് ഓഫീസുകള്‍ പലതും വിര്‍ച്വല്‍ മോഡിലേക്ക് മാറിയത്. ഏത് സ്ഥലത്തു നിന്നും വെര്‍ച്വല്‍ മീറ്റുങ്ങുകളില്‍ പങ്കെടുക്കാം എന്നതിനാല്‍ ഷിഫ്റ്റ് സമയങ്ങള്‍ കഴിഞ്ഞായിരിക്കും പല മീറ്റിങ്ങുകളും നടക്കുക. ഇതോടെ കരിയറിനൊപ്പം വ്യക്തിജീവിതവും ബാലന്‍സ് ചെയ്തു കൊണ്ടുപോകാന്‍ പലരും ബുദ്ധിമുട്ടി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഓഫീസ് വീഡിയോ കോളിനിടെ 'ലസ്റ്റ് സ്റ്റോറീസ് 2' കണ്ട മാനേജരെ ജീവനക്കാരി കൈയോടെ പൊക്കി; സ്‌ക്രീന്‍ ഷോട്ട് വൈറല്‍
Open in App
Home
Video
Impact Shorts
Web Stories