'എന്‍റെ ആ സിനിമയിലെ കഥാപാത്രം കണ്ട ഇന്‍കം ടാക്സുകാര്‍ കരുതിക്കാണും ഞാന്‍ അത് പോലെയാണെന്ന്'; പേളി മാണി
- Published by:Sarika KP
- news18-malayalam
Last Updated:
റെയിഡുമായി ബന്ധപ്പെട്ട സംഭവത്തെ രസകരമായ രീതിയിൽ സോഷ്യല്‍ മീഡിയ ആപ്പായ ത്രെഡ്സില്‍ പങ്കുവച്ചിരിക്കുകയാണ് പേളി
പേളി മാണി ഉൾപ്പെടെയുള്ള കേരളത്തിലെ ഒമ്പത് ടോപ്പ് വ്ലോഗർമാരുടെ വീട്ടിൽ ആദായ നികുതി റെയ്ഡ് നടന്നിരുന്നു. കോടികളുടെ വാർഷികവരുമാനം ഉണ്ടായിട്ടും ആദായ നികുതി വെട്ടിച്ചു എന്നതിന്റെ പേരിലാണ് റെയ്ഡ് നടന്നത്. ഇതിനു പിന്നാലെ പേളി സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റ് നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്‍സ്റ്റഗ്രാമിലാണ് പേളി തന്‍റെ ചിത്രം അടക്കം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓറ പോലെ തോന്നിക്കുന്ന ലൈറ്റിന് മുന്നിലാണ് പേളി ഇരിക്കുന്നത്. ഓള്‍ ഈസ് വെല്‍, ഓള്‍ ഈസ് വെല്‍. എന്നെ എന്നും വിശ്വസിക്കുന്നവര്‍ക്ക് നന്ദി, സ്നേഹവും സമാധാനവും സംഗീതവും നേരുന്നു. എന്നാണ് സ്മൈലികളും ലൌ ചിഹ്നവും അടക്കം പേളി പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാൽ ഇപ്പോഴിതാ പുതിയ സോഷ്യല്‍ മീഡിയ ആപ്പായ ത്രെഡ്സില്‍ വീട്ടില്‍ റെയിഡ് നടന്ന സംഭവത്തെ രസകരമായി പങ്കുവച്ചിരിക്കുകയാണ്. ഈയിടെ എന്റെ വീട്ടിൽ ഐടി റെയ്ഡ് നടന്നു. പിന്നീടാണ് അറിഞ്ഞത്. ഇന്‍കം ടാക്സുകാര്‍ നെറ്റ്ഫ്ലിക്സില്‍ വന്ന ഞാന്‍ അഭിനയിച്ച ലുഡോ എന്ന ചിത്രം കണ്ട്, എന്റെ കഥാപാത്രം ഷീജ ശരിക്കും ഉള്ളതാണെന്ന് കരുതിയതാണെന്ന്. ലുഡോ നെറ്റ്ഫ്ലിക്സില്‍ കണ്ടാല്‍ ഈ തമാശ മനസിലാക്കാം. – എന്നാണ് പേളി എഴുതിയത്.
advertisement
അനുരാഗ് ബസു സംവിധാനം ചെയ്ത് നെറ്റ്ഫ്ലിക്സില്‍ ഇറങ്ങിയ ചിത്രമാണ് ലുഡോ. അതില്‍ ഷീജ തോമസ് എന്ന മലയാളിയായണ് പേളി അഭിനയിച്ചത്. ഒരു ഡോണിന്‍റെ പണപ്പെട്ടി മോഷ്ടിച്ച് രക്ഷപ്പെടാന്‍ നോക്കുന്ന കഥാപാത്രമായിരുന്നു പേളിക്ക് ഇതില്‍. 2020ലാണ് ലുഡോ നെറ്റ്ഫ്ലിക്സില്‍ റിലീസായത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 07, 2023 3:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'എന്‍റെ ആ സിനിമയിലെ കഥാപാത്രം കണ്ട ഇന്‍കം ടാക്സുകാര്‍ കരുതിക്കാണും ഞാന്‍ അത് പോലെയാണെന്ന്'; പേളി മാണി