TRENDING:

VK Ebrahim Kunju| ‘പാലാരിവട്ടം പാലം’: തകരാത്ത ചിത്രമിട്ട് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്; പോസ്റ്റിന് താഴെ ചർച്ചയോട് ചർച്ച

Last Updated:

ഒറ്റവരി പോസ്റ്റിന് താഴെ കമന്റുകളുടെ പ്രവാഹമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: നിർമാണത്തിനിടെ മാഹി പാലത്തിന്റെ ബീമുകൾ തകർന്നു വീണതിന് പിന്നാലെ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഫേസ്ബുക്കിലെ ഒറ്റവരി പോസ്റ്റ് ചർച്ചയാകുന്നു. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം തുടരുന്നതിനിടെയാണ് മുന്‍ മന്ത്രിയുടെ പോസ്റ്റ്. മുഴപ്പിലങ്ങാട്- മാഹി ബൈപ്പാസിനോടനുബന്ധിച്ച് നിർമാണത്തിലിരുന്ന പാലം ഇന്നലെയാണ് തകർന്നുവീണത്.
advertisement

‘പാലാരിവട്ടം പാലം’ എന്ന ഒറ്റവരിയിൽ പാലത്തിന്റെ ചിത്രം ചേർത്താണ് ഇബ്രാഹിംകുഞ്ഞിന്റെ പോസ്റ്റ്. മാഹിയിൽ പാലം പൊളിഞ്ഞു വീണപ്പോഴും പാലാരിവട്ടത്തെ പാലം തകരാതെ നിൽക്കുന്നു എന്ന് പറയാതെ പറയുകയാണ് മുൻമന്ത്രി എന്നാണ് പോസ്റ്റിന് താഴെ പലരുടെ കമന്റുകൾ. പോസ്റ്റിനുതാഴെ ഒട്ടേറെ കമന്റുകളാണ് വന്നിരിക്കുന്നത്. മാഹിപാലം പൊളിഞ്ഞു വീണാൽ പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട അഴിമതി ഇല്ലാതാകുമോ എന്ന ചോദ്യം ഉയർത്തുന്നവരുമുണ്ട്. ഈ സമയത്ത് ഇങ്ങനെയൊരു പോസ്റ്റ് ഇട്ട ഇബ്രാഹിംകുഞ്ഞിന്റെ ധൈര്യത്തെ പ്രശംസിക്കുന്നവരുമുണ്ട്.

അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ നിർമിക്കുന്ന പാലത്തിന്റെ നാല് ബീമുകൾ ബുധനാഴ്ച ഉച്ചയോടെയാണ് തകർന്ന് വീണത്. അപകടം നടക്കുന്നതിന് തൊട്ടു മുൻപ് വരെ തൊഴിലാളികളും മീൻപിടുത്തക്കാരും സ്ഥലത്തുണ്ടായിരുന്നു. എന്നാൽ ഇവർ ഉച്ച ഭക്ഷണം കഴിക്കാൻ പോയതിനാൽ വലിയ ദുരന്തം ഒഴിവായി.

advertisement

TRENDING Covid 19| കൊറോണ വൈറസ് എന്തുകൊണ്ട് പുരുഷന്മാരെ വേഗത്തിൽ കീഴ്‌പ്പെടുത്തുന്നു; ഗവേഷകരുടെ കണ്ടെത്തൽ അറിയാം [NEWS]ആദ്യം ഇടാനിരുന്ന പേര് മാറ്റി; മോഹൻലാലിന് മോഹിപ്പിക്കുന്ന പേര് നൽകിയത് അമ്മാവൻ [NEWS] Thiruvananthapuram Airport| 'വിമാനത്താവള നടത്തിപ്പിനായി അപേക്ഷിച്ചിട്ടില്ല'; വിവാദത്തിൽ പേര് വലിച്ചിഴയ്ക്കരുത്': എം എ യൂസഫലി[NEWS]

advertisement

കണ്ണൂരിൽനിന്നു മറ്റു ജില്ലകളിലേക്കുള്ള യാത്രാ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പാലം നിർമിക്കുന്നത്. 1182 കോടി രൂപയുടെ പദ്ധതിയാണിത്. പെരുമ്പാവൂരിലെ ഇ.കെ.കെ കൺസ്‌ട്രേക്ഷൻ കമ്പനിക്കാണ് നിർമാണചുമതല. 2018 നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും ചേർന്നാണ് ബൈപ്പാസ് നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
VK Ebrahim Kunju| ‘പാലാരിവട്ടം പാലം’: തകരാത്ത ചിത്രമിട്ട് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്; പോസ്റ്റിന് താഴെ ചർച്ചയോട് ചർച്ച
Open in App
Home
Video
Impact Shorts
Web Stories