തലശേരി-മാഹി പാലം: നിർമ്മാണ പ്രവർത്തനങ്ങളിൽ അപാകതയില്ല; ബീമുകൾ സ്ഥാപിക്കുമ്പോൾ ഉണ്ടായ അപകടമെന്ന് എ.എൻ ഷംസീർ MLA

Last Updated:

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ദേശീയപാത അതോറിറ്റി റീജനൽ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് തേടി

കണ്ണൂരിൽ തലശ്ശേരി-മാഹി ബൈപ്പാസിന്റെ ഭാഗമായി നിർമ്മാണത്തിലുള്ള പാലത്തിന്‍റെ ബീമുകൾ തകർന്നു. നിട്ടൂരിനടുത്ത് ബാലത്തിലാണ് അപകടം. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതയല്ല മറിച്ച് ബീമുകൾ സ്ഥാപിക്കുമ്പോൾ ഉണ്ടായ അപകടമാണ് സംഭവത്തിന് കാരണമെന്ന് സ്ഥലം എംഎൽഎ എ.എൻ ഷംസീർ വ്യക്തമാക്കി.
സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ദേശീയപാത അതോറിറ്റി റീജനൽ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് തേടി. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം നടന്നത്. ബാലത്തിൽ പുഴക്ക് കുറുകെയുള്ള പാലത്തിന്റെ തൂണുകൾക്ക് മുകളിൽ സ്ഥാപിച്ച ബീമുകളാണ് നിലം പൊത്തിയത്.
അപകടം നടക്കുന്നതിന് തൊട്ടു മുൻപ് വരെ തൊഴിലാളികളും മീൻപിടുത്തക്കാരും സ്ഥലത്തുണ്ടായിരുന്നു. എല്ലാവരും ഭക്ഷണത്തിനായി മാറിയത് മൂലം ആളപായം ഒഴിവായി. ധർമ്മടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പെരുമ്പാവൂർ അസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തലശേരി-മാഹി പാലം: നിർമ്മാണ പ്രവർത്തനങ്ങളിൽ അപാകതയില്ല; ബീമുകൾ സ്ഥാപിക്കുമ്പോൾ ഉണ്ടായ അപകടമെന്ന് എ.എൻ ഷംസീർ MLA
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement