200 വർഷത്തിനുള്ളിൽ ഭൂമിയിൽ വലിയ ദുർഗന്ധം വമിക്കുമെന്നും ശ്വസിക്കാൻ പോവും ബുദ്ധിമുട്ടാകുന്ന തരത്തിലായിരിക്കും അന്തരീക്ഷമെന്നും വിദഗ്ധർ പ്രവചിക്കുന്നു. മനുഷ്യരുടെ കീഴ്ശ്വാസം, ഏമ്പക്കം വിടൽ തുടങ്ങിയവയിലൂടെയാകും ഇത്രയധികം ദുർഗന്ധം വമിക്കുകയെന്നും നൈട്രസ് ഓക്സൈഡും മീഥേനും ഭൂമി മുഴുവൻ നിറയുന്നതിനാൽ ആഗോളതാപനവും വർധിക്കുമെന്നും വിദഗ്ധർ പറയുന്നു.
അടുത്ത 200 വർഷത്തിനുള്ളിൽ ആഗോളതാപം കൂടുതൽ വഷളാകുമെന്നും വിദഗ്ധർ പ്രവചിക്കുന്നു. കടലിൽ നിന്ന് കൂടുതൽ നീരാവി ഉയർന്നു പൊങ്ങാൻ തുടങ്ങും. ഭൂമിയുടെ താപനിലയും ഗണ്യമായി ഉയരും. ചൂട് കാരണം മനുഷ്യർക്ക് ഈ ലോകത്ത് ജീവിക്കാൻ തന്നെ പ്രയാസമാകും. ഭൂമിയുടെ അവസ്ഥ ശുക്രന്റെ അവസ്ഥയോട് സാമ്യമുള്ളതായിത്തീരുമെന്നും തന്മൂലം ഭൂമിയിൽ മനുഷ്യന്റെ നിലനിൽപ് തന്നെ അസാധ്യമാകും എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
advertisement
പശുക്കളുടെ ഏമ്പക്കം ആഗോളതാപനം വർധിക്കാൻ കാരണമാകുമെന്ന് മുൻപു തന്നെ ചില പഠനങ്ങൾ പറഞ്ഞിട്ടുണ്ട്. യുഎൻ പുറത്തു വിട്ട കണക്കുകൾ പ്രകാരം, ഒരു വർഷം പുറന്തള്ളുന്ന ഹരിതഗൃഹ വാതകത്തിന്റെ 15 ശതമാനവും പശുക്കളുടെ കീഴ്ശ്വാസത്തിൽ നിന്നും ഏമ്പക്കത്തിൽ നിന്നും ഉണ്ടാകുന്നതാണ്.
പശുക്കളുടെയും മറ്റും ഭക്ഷണം ദഹിക്കുമ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന മീഥേൻ, കാർബൺ ഡൈ ഓക്സൈഡിനേക്കാൾ 80 മടങ്ങ് കൂടുതൽ ചൂട് കൂടാൻ കാരണമാകുമെന്നും വിദഗ്ധർ പറയുന്നു.
