'ഇതൊരു വല്ലാത്ത ക്രിസ്മസ് സർപ്രൈസ് ആയിപോയി'; സ്വിഗ്ഗിയിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണത്തിൽ പാതിവെന്ത ഗുളിക; വീഡിയോ വൈറൽ
- Published by:Sarika KP
- news18-malayalam
Last Updated:
ചിലപ്പോൾ വേദന ഇല്ലാതാക്കാനായിരിക്കും അതിനൊപ്പം മരുന്ന് കൂടി വച്ചത് എന്നാണ് കമന്റുകൾ
മിക്കപ്പോഴും ഹോട്ടൽ ഭക്ഷണം കഴിക്കാൻ തോന്നുമ്പോൾ ഫുഡ് ഡെലിവറി ആപ്പുകൾ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നവരാണ് നാം ഒട്ടുമിക്ക പേരും. എന്നാൽ ഇത്തരത്തിലുള്ള ഫുഡ് ഡെലിവറി ആപ്പുകൾ വഴി ലഭിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് പല രീതിയിലുള്ള പരാതികൾ മിക്കപ്പോഴും ഉയരുന്നത് കേൾക്കാം. ചത്ത പല്ലിയും എലിയുമെല്ലാം ഭക്ഷണത്തിൽ നിന്ന് കിട്ടിയെന്ന പരാതികൾ ഇടക്കിടക്ക് ഉയരാറുണ്ട്. ഇവ സോഷ്യൽമീഡിയയിലും വൈറലാകാറുണ്ട്.
അത്തരത്തിലൊരു പരാതിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലും വൈറലാകുന്നത്. എന്നാല്‍ ഇത്തവണ കിട്ടിയത് പാതിവെന്ത ഗുളികയായിരുന്നു. മുംബൈയിൽ നിന്നുള്ള ഫോട്ടോഗ്രാഫറായ ഉജ്ജ്വൽ പുരിക്കാണ് ഇത്തരത്തിലുള്ള ഒരു ദുരനുഭവം ഉണ്ടായത്. സ്വിഗി വഴിയാണ് പ്രശസ്തമായ ലിയോപോൾഡ് കഫേയിൽ നിന്നും ഉജ്ജ്വൽ ഭക്ഷണം ഓർഡർ ചെയ്തത്. ഒയ്‌സ്റ്റർ സോസിലെ ചിക്കനിൽ നിന്നുംമാണ് യുവാവിനു ഗുളിക ലഭിച്ചത്. ഭക്ഷണത്തിന്റെ ചിത്രങ്ങളും വീഡിയോയും ഉജ്ജ്വൽ എക്സിൽ ഷെയർ ചെയ്തിട്ടുണ്ട്.
advertisement
"എന്റെ മുംബൈ ക്രിസ്മസ് സർപ്രൈസ്. ലിയോപോൾഡ് കൊളാബയിൽ നിന്ന് സ്വിഗ്ഗി വഴി ഓർഡർ ചെയ്ത ഭക്ഷണം. ഭക്ഷണത്തിൽ നിന്നും പകുതി വേവിച്ച മരുന്ന് കിട്ടി" എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ഒപ്പം “ലിയോപോൾഡിലെ (ഓയ്‌സ്റ്റർ സോസിലെ ചിക്കൻ) എന്റെ ഭക്ഷണത്തിൽ ഇത് കണ്ടെത്തി” എന്ന് ഉജ്ജ്വൽ പങ്കുവച്ച വീഡിയോയ്ക്കൊപ്പവും കുറിച്ചിട്ടുണ്ട്.
My Mumbai Christmas Surprise ordered food from Swiggy from Leopold Colaba got this half cooked medicine in my food @Swiggy pic.twitter.com/ZKU30LzDhi
— Ujwal Puri // ompsyram.eth ???? (@ompsyram) December 24, 2023
advertisement
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. നിരാശപ്പെടുത്തുന്ന അനുഭവം എന്നാണ് പലരും കുറിച്ചത്. ചിലരൊക്കെ രസകരമായ മറുപടിയും പോസ്റ്റിന് നൽകി.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
December 25, 2023 5:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഇതൊരു വല്ലാത്ത ക്രിസ്മസ് സർപ്രൈസ് ആയിപോയി'; സ്വിഗ്ഗിയിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണത്തിൽ പാതിവെന്ത ഗുളിക; വീഡിയോ വൈറൽ