TRENDING:

'ആര് ആദ്യം ഫോട്ടോ എടുക്കും!'; വിവാഹവേദിയിൽ വധൂവരന്മാരുടെ ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ല്

Last Updated:

യുപിയിലെ ദേവരിയ ജില്ലയിലാണ് സംഭവം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിവാഹ വേദിയിൽ വധൂവരന്മാരുടെ കുടുംബങ്ങൾ തമ്മിൽ കൂട്ടത്തല്ല്. എന്നാൽ, തല്ല് നടക്കാനുണ്ടായ കാരണമാണ് അതിലും വിചിത്രം. ആദ്യം ആര് ഫോട്ടോ പകർത്തും എന്നതായിരുന്നു തർക്കത്തിനുള്ള കാരണം. പെണ്ണിന്റെ വീട്ടുകാർ ആദ്യം വിവാഹത്തിന്റെ ചിത്രം പകർത്തുമോ അതോ ചെറുക്കന്റെ വീട്ടുകാർ പകർത്തുമോ എന്നതായിരുന്നു തർക്കത്തിൽ കലാശിച്ചത്. യുപിയിലെ ദേവരിയ ജില്ലയിലാണ് സംഭവം നടന്നത്.
advertisement

ഡിസംബർ എട്ടിനായിരുന്നു വിവാഹം. വരമാല ചടങ്ങ് കഴിഞ്ഞയുടനെ തന്നെ വരന്റെയും വധുവിന്റെയും വീട്ടുകാർ ആര് ആദ്യം ഫോട്ടോ പകർത്തും എന്നതിനെ ചൊല്ലി ചർച്ച തുടങ്ങി. ഇത് അധികം വൈകാതെ ചൂടുപിടിച്ചു, പിന്നാലെ വഴക്കിലും കയ്യാങ്കളിയിലും എത്തിച്ചേരുകയായിരുന്നു.  വിവാഹ ഘോഷയാത്ര രാംപൂർ കാർഖാന ധൂസിൽ നിന്ന് മാധവ്പൂർ ഗ്രാമത്തിലേക്ക് ആയിരുന്നു.

Also read- ബ്രസീലിന്റെ ലോകകപ്പ് തോൽവി; ബ്രസീൽ ആരാധികയായ വധുവിന്റെയും അർജന്റീന ആരാധകനായ വരന്റെയും വിവാഹപ്പിറ്റേന്ന്

advertisement

അപ്പോഴൊന്നും കുഴപ്പമില്ലായിരുന്നു. മാത്രമല്ല, എല്ലാവരും വിവാഹത്തിന്റെ ആവേശത്തിലും ആയിരുന്നു. എന്നാൽ, ചടങ്ങുകൾ ആരംഭിച്ച് കഴിഞ്ഞപ്പോഴാണ് തീരെ പ്രതീക്ഷിക്കാത്ത ഈ ട്വിസ്റ്റ് ഉണ്ടായത്. വരന്റെ ഭാ​ഗത്ത് നിന്നുമുള്ള ചില ആളുകളാണ് ഞങ്ങൾ ആദ്യം ഫോട്ടോ എടുക്കും എന്നും പറഞ്ഞ് തർക്കം തുടങ്ങിയത്. അതിൽ പലരും മദ്യപിച്ചിട്ടുണ്ടായിരുന്നു.  കയ്യാങ്കളിയിൽ വരന്റെ അമ്മാവനും സഹോദരിക്കും പരിക്കേറ്റു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഏതായാലും അധികം വൈകാതെ രാംപൂർ കർഖാന പൊലീസ് സ്ഥലത്തെത്തി. രം​ഗം ശാന്തമാക്കി. അപ്പോഴേക്കും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വരനാണെങ്കിൽ ഇതിലെല്ലാം മനം മടുത്ത് ആദ്യം താലി കെട്ടാൻ വിസമ്മതിച്ചു. എന്നാൽ, പിന്നീട് വിവാഹം നടന്നു.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ആര് ആദ്യം ഫോട്ടോ എടുക്കും!'; വിവാഹവേദിയിൽ വധൂവരന്മാരുടെ ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ല്
Open in App
Home
Video
Impact Shorts
Web Stories