ബ്രസീലിന്റെ ലോകകപ്പ് തോൽവി; ബ്രസീൽ ആരാധികയായ വധുവിന്റെയും അർജന്റീന ആരാധകനായ വരന്റെയും വിവാഹപ്പിറ്റേന്ന്
- Published by:Vishnupriya S
- news18-malayalam
Last Updated:
പഞ്ചാബ് സ്വദേശികളായ അമിതയും സോമനാഥും ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാഹിതരായത്.
പഞ്ചാബ് സ്വദേശികളായ അമിതയും സോമനാഥും ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാഹിതരായത്. കടലും യാത്രകളുമെല്ലാം ഇഷ്ടപ്പെടുന്ന ഇവർക്കിടയിൽ പക്ഷേ ഒരു വൈരുദ്ധ്യമുണ്ട്. ഫുട്ബോളിൽ വരൻ അർജന്റീന ആരാധകനും വധു ബ്രസീൽ ആരാധികയും. വിവാഹത്തിന്റെ പിറ്റേന്നാണ് ദമ്പതികൾ വധൂഗൃഹത്തിൽ നിന്നും വരന്റെ വീട്ടിലേക്ക് മടങ്ങിയത്. വെള്ളിയാഴ്ചയായിരുന്നു ബ്രസീലും ക്രൊയേഷ്യയും തമ്മിലുള്ള ക്വാർട്ടർ ഫൈനലും. മൽസരത്തിൽ ബ്രസീൽ തോറ്റിരുന്നു
”തുടർച്ചയായി രണ്ട് സങ്കടങ്ങളാണ് എന്റെ ജീവിതത്തിൽ ഉണ്ടായിരിക്കുന്നത്. വളരെ വിഷമത്തോടെയാണ് ഞാൻ വളർന്ന എന്റെ കുടുംബത്തെ വിട്ടു ഞാൻ പോന്നത്. അതിനു പിന്നാലെ ലോകകപ്പിൽ നിന്ന് എന്റെ ടീം പുറത്തായി”, ടിന എന്ന വിളിപ്പേരുള്ള വധു അമിത മൊണ്ടാൽ പറഞ്ഞു.
“ഇനി എന്ത് പറയാൻ. ഇതുവരെ അവൾ അർജന്റീനയെ ഹർജെന്റീന എന്നാണ് വിളിച്ചിരുന്നത്. ഇപ്പോൾ എനിക്കവളോട് സഹതാപം തോന്നുന്നു. അവളോട് ടീം മാറാൻ പറഞ്ഞിട്ടുണ്ട്”, വരൻ സോമനാഥ് ഭട്ടാചാര്യ തമാശരൂപേണ പറഞ്ഞു.
advertisement
വിവാഹവുമായി ബന്ധപ്പെട്ട തിരക്കിനിടയിലും അർജന്റീനയുടെ കളികൾ സോമനാഥ് കാണാതിരിക്കില്ല. ഇഷ്ട ടീമിന്റെ വിജയങ്ങൾ പടക്കം പൊട്ടിച്ച് ആഘോഷമാക്കുകയും ചെയ്യും. മറുവശത്ത്, ടിനയുടെ സഹോദരിമാർ സോമനാഥിന്റെ വീട്ടിലേക്കുള്ള സമ്മാനങ്ങൾ ഒരുക്കുന്ന തിരക്കിലായിരുന്നു. ബ്രസീൽ വിജയിച്ചു എന്നെഴുതിയ കപ്പായിരുന്നു അതിലൊന്ന്. എല്ലാ സമ്മാനങ്ങളും ലോകകപ്പ് ഫുട്ബോൾ തീമിലാണ് ഒരുക്കിയിരുന്നത്.
“എനിക്ക് ഫുട്ബോൾ അറിയില്ല. പക്ഷേ എന്റെ ചേച്ചിക്കു വേണ്ടിയാണ് ഇതെല്ലാം ചെയ്തത്”, ടിനയുടെ സഹോദരിമാരിലൊരാൾ പറഞ്ഞു. എന്നാൽ അർജന്റീന ആരാധകനായ സോമനാഥിനെ അവർ തീർത്തും നിരാശനാക്കിയില്ല. നീലയും വെള്ളയും നിറത്തിലുള്ള പേപ്പർ കൊണ്ടു പൊതിഞ്ഞ സമ്മാനങ്ങളും നവവരനു വേണ്ടി ഒരുക്കിയിരുന്നു.
advertisement
ആരാധന ബ്രസീലിനോടായാലും അർജന്റീനയോടായാലും ഫുട്ബോളിനോടുള്ള സ്നേഹമാണ് വലുതെന്നാണ് ഇവരുടെ കഥ കേൾക്കുന്നവരിൽ പലരും പറയുന്നത്. ആവേശം നിറഞ്ഞ മത്സരത്തിൽ ബ്രസീലിനെ ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയും എക്സ്ട്രാ ടൈമിൽ ഇരു ടീമുകളും ഓരോ ഗോളടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്.
ലോകകപ്പിൽ ക്രൊയേഷ്യയുടെ മൂന്നാം സെമിയാണിത്. 1998 ൽ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യ, 2018 ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനോടു തോറ്റ് രണ്ടാം സ്ഥാനത്തായി. സെമിയിലേക്ക് നടന്നുകയറിയ ബ്രസീലിനെതിരെ മത്സരം അവസാനിക്കാന് മൂന്ന് മിനിറ്റ് ബാക്കി നില്ക്കെ ക്രൊയേഷ്യ സമിനില ഗോള് നേടുകയായിരുന്നു.
advertisement
അതേസമയം, ഖത്തർ ലോകകപ്പ് അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. ഇനി നാല് മത്സരങ്ങൾ മാത്രമാണ് ബാക്കി. ഇനിയുള്ള രണ്ട് മത്സരങ്ങൾ ജയിക്കുന്ന ടീമിന് ലോകജേതാക്കളാകാം. ക്രൊയേഷ്യ, അർജന്റീന, ഫ്രാൻസ്, മൊറോക്കോ തുടങ്ങിയ ടീമുകളാണ് സെമിയിലെത്തിയത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 13, 2022 9:58 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ബ്രസീലിന്റെ ലോകകപ്പ് തോൽവി; ബ്രസീൽ ആരാധികയായ വധുവിന്റെയും അർജന്റീന ആരാധകനായ വരന്റെയും വിവാഹപ്പിറ്റേന്ന്









