TRENDING:

'ആ ചിത്രത്തോടെ സിജുവിന്‌ ഒരുപാട് കഥാപത്രങ്ങൾ കിട്ടുമെന്ന് കരുതി..വിഷമമുണ്ട്'; സംവിധായകൻ വിനയൻ

Last Updated:

മലയാള സിനിമയിലെ പുതിയ ആക്‌ഷൻ ഹീറോയായി നടൻ മാറുമെന്നാണ് കരുതിയിരുന്നതായും വിനയൻ കൂട്ടിച്ചേർത്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച പ്രിയ സംവിധായകനാണ് വിനയൻ. ഇപ്പോഴിതാ, വിനയൻ നടൻ സിജു വിൽസനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ വിജയത്തിന് ശേഷം അതിനൊത്ത കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടിയെത്താത്തതിൽ ദുഃഖമുണ്ടെന്ന് വിനയൻ പറഞ്ഞു. മലയാള സിനിമയിലെ പുതിയ ആക്‌ഷൻ ഹീറോയായി നടൻ മാറുമെന്നാണ് താൻ കരുതിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സിജു വില്‍സണ്‍ നായകനാകുന്ന പുതിയ ചിത്രം ഡോസിന്റെ ലോഞ്ച് വേദിയിൽ സംസാരിക്കവെയാണ് സംവിധായകന്റെ വെളിപ്പെടുത്തൽ.
News18
News18
advertisement

സംവിധായകന്റെ വാക്കുകളുടെ പൂർണരൂപം ഇങ്ങനെ,' ഒത്തിരി പുതിയ ആളുകളെ ഞാൻ കൊണ്ടു വന്നിട്ടുണ്ട്. അന്ന് ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന കഥാപാത്രത്തിനായി സിജു നടത്തിയതുപോലൊരു ട്രാൻസ്ഫർമേഷൻ പക്ഷേ വേറൊരു നായകനും നടത്തിയിട്ടില്ല. അന്ന് ഈ കഥാപാത്രത്തെ തീരുമാനിച്ചപ്പോൾ ഷർട്ട് ഊരി എന്നെയൊന്നു കാണിക്കാൻ സിജുവിനോട് ആവശ്യപ്പെട്ടു. വളരെ സ്ലിം ആയൊരു ശരീരമായിരുന്നു. ആറു മാസത്തിനകം ഞാനിതു വേലായുധപ്പണിക്കരെപ്പോലെയാക്കും എന്നു പറഞ്ഞു."

"മൂന്നു മാസം കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹം ആ ലുക്കിലെത്തി. അതാണ് ‍ട്രാൻസ്ഫർമേഷൻ. കുതിരപ്പുറത്തൊക്കെ ചാടിക്കയറുന്നത് ആരുടെയും സഹായമില്ലാതെയാണ്. അതു മാത്രമല്ല, ഇത്തരം ചരിത്ര കഥാപാത്രങ്ങളെ നമ്മുടെ നാട്ടിൽ ഇതിനു മുമ്പ് ചെയ്തിട്ടുള്ളത് സൂപ്പർതാരങ്ങൾ മാത്രമാണ്. അങ്ങനെയുള്ളപ്പോഴാണ് ഒരു കൊച്ചു ചെറുപ്പക്കാരൻ ഈ വേഷം ചെയ്തത് ജനങ്ങളുെട കയ്യടി മേടിച്ചത്. ഒരു നടനെന്ന നിലയിലുള്ള സിജുവിന്റെ ഗ്രാഫിന്റെ ഉയർച്ച കൂടിയായിരുന്നു ആ വേഷം.ആ സിനിമയും കഥാപാത്രവും വലിയ ചർച്ചയായി. സിനിമയും വലിയ വിജയമായിരുന്നു. അന്നു ഞാൻ വിചാരിച്ചത്, സിജുവിനെ ഇനി നമുക്കൊന്നും കിട്ടത്തില്ല, കയ്യിൽനിന്നു പോകും ഭയങ്കര ആക്‌ഷൻ ഹീറോയായി മലയാളത്തിൽ മാറുമെന്നാണ്. എന്തുകൊണ്ടോ അതുണ്ടായില്ല. അതാണ് സിനിമ'. വിനയൻ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ആ ചിത്രത്തോടെ സിജുവിന്‌ ഒരുപാട് കഥാപത്രങ്ങൾ കിട്ടുമെന്ന് കരുതി..വിഷമമുണ്ട്'; സംവിധായകൻ വിനയൻ
Open in App
Home
Video
Impact Shorts
Web Stories