TRENDING:

Kiss Cam; അസ്‌ട്രോണമര്‍ സിഇഒ ആന്‍ഡി ബിറോണിന് കമ്പനിയുടെ എച്ച്ആർ മേധാവി ക്രിസ്റ്റീന്‍ കബോട്ടുമായുള്ള ചുംബന ദൃശ്യങ്ങള്‍ വൈറല്‍

Last Updated:

ലൈവ് ക്യാമറയില്‍ അബദ്ധത്തില്‍ പെട്ടുപോയതായി മനസ്സിലാക്കിയ ഇരുവരും പിടിവിട്ട് ഒഴിഞ്ഞുമാറുന്നതും ദൃശ്യങ്ങളില്‍ കാണാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബോസ്റ്റണില്‍ നടന്ന കോള്‍ഡ്‌പ്ലേ സംഗീത പരിപാടിക്കിടെ അബദ്ധത്തില്‍ ലൈവ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അസ്‌ട്രോണമര്‍ സിഇഒ ആന്‍ഡി ബിറോണും കമ്പനിയുടെ എച്ച്ആര്‍ മേധാവി ക്രിസ്റ്റീന്‍ കബോട്ടും തമ്മിലുള്ള പ്രണയനിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങളാണ് സംഗീത പരിപാടിക്കിടെ ക്യാമറയില്‍ പതിഞ്ഞത്. ദൃശ്യങ്ങൾ വേദിയിലെ ബിഗ് സ്‌ക്രീനില്‍ തെളിഞ്ഞതോടെ ഇരുവരും ക്യാമറയില്‍ നിന്നും മുഖംപൊത്തി.  ഇരുവരും ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്ന കിസ് ക്യാം രംഗങ്ങള്‍ ഇതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
News18
News18
advertisement

ലൈവ് ക്യാമറയില്‍ അബദ്ധത്തില്‍ പെട്ടുപോയതായി മനസ്സിലാക്കിയ ഇരുവരും പിടിവിട്ട് ഒഴിഞ്ഞുമാറുന്നതും ദൃശ്യങ്ങളില്‍ കാണാം. ക്രിസ്റ്റീന്‍ കബോട്ട് നാണിച്ച് മുഖം മറയ്ക്കുന്നതും വീഡിയോയിലുണ്ട്. ഇതോടെ ജനക്കൂട്ടം ആര്‍പ്പുവിളിക്കുന്നതും പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം. ഇരുവരുടെയും ബന്ധം ഇതോടെ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായി.

സംഭവം ലൈവ് ക്യാമറയില്‍ ദൃശ്യമായതോടെ "ഓ ഇവരെ രണ്ടുപേരെയും നോക്കൂ... ഒന്നുകില്‍ അവര്‍ പ്രണയത്തിലായിരിക്കും അല്ലെങ്കില്‍ അവര്‍ വളരെ ലജ്ജാശീലരാണ്" എന്ന് കോള്‍ഡ്‌പ്ലേയിലെ പ്രധാന ഗായകന്‍ ക്രിസ് മാര്‍ട്ടിന്‍ തമാശയായി വിളിച്ചുപറഞ്ഞു. അപ്രതീക്ഷിതമായി പ്രേക്ഷകരിലേക്ക് എത്തിയ ഈ കിസ് ക്യാം നിമിഷങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ രണ്ടുതരം അഭിപ്രായങ്ങള്‍ക്ക് കാരണമായി.

advertisement

എന്താണ് കിസ് ക്യാം ?

ടെക് സിഇഒയുടെ അവിഹിതത്തെ തുറന്നുക്കാട്ടിയ കിസ് ക്യാം എന്താണെന്നല്ലേ...കോള്‍ഡ്‌പ്ലേ സംഗീത കച്ചേരിക്കിടയിലെ രംഗങ്ങളില്‍ കണ്ടതുപോലെ തന്നെ ഇത്തരം വേദികളിലെ ഇടവേളകളില്‍ പ്രേക്ഷകരെ ആനന്ദിപ്പിക്കുന്നതിനും അവരുടെ പ്രകടനങ്ങള്‍ ഒപ്പിയെടുക്കുന്നതിനുമുള്ള ഒരു ജനപ്രിയ സംവിധാനമാണിത്. സ്‌പോര്‍ട്‌സ് മത്സരങ്ങളിലും സാധാരണ ഇത്തരം ക്യാമറ ദൃശ്യങ്ങള്‍ കാണാം. ഒരു ക്യാമറ ഓപ്പറേറ്റര്‍ ജനക്കൂട്ടത്തെ സ്‌കാന്‍ ചെയ്യുന്നു. റാന്‍ഡം ഓഡിയന്‍സിന്റെ ദൃശ്യങ്ങള്‍ ഇതുവഴി സ്‌റ്റേഡിയത്തിലോ വേദിയിലോ ഉള്ള വലിയ വീഡിയോ സ്‌ക്രീനുകളില്‍ (ജംബോട്രോണുകള്‍) പ്രദര്‍ശിപ്പിക്കും.

advertisement

പരിപാടികള്‍ ആസ്വദിക്കാനെത്തുന്ന കാണികളെ കൂടി കിസ് ക്യാമുകൾ ആ പരിപാടിയില്‍ സജീവ പങ്കാളികളാക്കി മാറ്റുകയും ഷോയ്ക്ക് ആവേശം നല്‍കുകയും ചെയ്യും. എന്നാല്‍ ആളുകള്‍ക്ക് വിനോദത്തിനും ആസ്വാദനത്തിനുമായി ഒരുക്കിയ സംവിധാനം ചിലപ്പോള്‍ അപ്രതീക്ഷിത നിമിഷങ്ങള്‍ ഒപ്പിയെടുക്കുകയും വിചാരിക്കാത്ത വിവാദങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

ആരാണ് ആന്‍ഡി ബിറോണും ക്രിസ്റ്റീന്‍ കബോട്ടും ?

ലിങ്ക്ഡ് ഇന്‍ പ്രൊഫൈലില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് 2023 ജൂലായ് മുതല്‍ അസ്‌ട്രോണമറിന്റെ സിഇഒ ആണ് ആന്‍ഡി ബിറോണ്‍. ഇതിനുമുമ്പ് സൈബര്‍ സെക്യൂരിറ്റി, സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ അദ്ദേഹം ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസ്‌ട്രോണമറിന്റെ മൂല്യം ഒരു ബില്യണ്‍ ഡോളറാണ്.

advertisement

ഈ വര്‍ഷം മേയില്‍ ബെയിന്‍ ക്യാപിറ്റല്‍ വെഞ്ച്വേഴ്‌സിന്റെ നേതൃത്വത്തിലുള്ള സീരീസ് ഡി ഫണ്ടിംഗിലൂടെ കമ്പനി 93 മില്യണ്‍ ഡോളര്‍ നേടിയിരുന്നു.

ക്രിസ്റ്റീന്‍ കബോട്ടിന്റെ ലിങ്ക്ഡ് ഇന്‍ പ്രൊഫൈലില്‍ പറയുന്നതനുസരിച്ച് അവര്‍ 2023 ജൂലായിലാണ് കമ്പനിയിലെത്തിയത്. ഇരുവരും തമ്മിലുള്ള പ്രണയ നിമിഷങ്ങളുടെ വീഡിയോ വൈറലായതോടെ ബിറോണ്‍ തന്റെ ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ ഡിസേബിള്‍ ചെയ്തതായാണ് റിപ്പോര്‍ട്ട്.

Kiss Cam; അസ്‌ട്രോണമര്‍ സിഇഒ ആന്‍ഡി ബിറോണിന് കമ്പനിയുടെ എച്ച്ആർ മേധാവിയുമായുള്ള ചുംബന ദൃശ്യങ്ങള്‍ വൈറല്‍

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Kiss Cam; അസ്‌ട്രോണമര്‍ സിഇഒ ആന്‍ഡി ബിറോണിന് കമ്പനിയുടെ എച്ച്ആർ മേധാവി ക്രിസ്റ്റീന്‍ കബോട്ടുമായുള്ള ചുംബന ദൃശ്യങ്ങള്‍ വൈറല്‍
Open in App
Home
Video
Impact Shorts
Web Stories