എന്നാലിപ്പോൾ വൈറലാകുന്നത് ഇന്തോനേഷ്യയിൽ നിന്നുള്ള ഒരു വീഡിയോയാണ്. മാസ്ക് ധരിക്കാതെ ചുറ്റിക്കറങ്ങിയ വിദേശ സഞ്ചാരികൾക്ക് പൊലീസ് നൽകിയ ശിക്ഷയാണ് ഇപ്പോൾ ചർച്ചയാകുന്നത്. പൊതുസ്ഥലത്ത് സഞ്ചാരികളെ കൊണ്ട് പുഷ് അപ്പ് എടുപ്പിച്ചായിരുന്നു ശിക്ഷ. മാസ്ക് ധരിക്കാത്തവർക്ക് അമ്പത് പുഷ് അപ്പ്. ശരിയായ രീതിയിൽ ധരിക്കാത്തവർക്ക് പതിനഞ്ച് പുഷ് അപ്പ് എന്നിങ്ങനെയായിരുന്നു ശിക്ഷ.
advertisement
Also Read-മാസ്കില്ലാതെ പുറത്തിറങ്ങിയാൽ ശവപ്പെട്ടിയിൽ കിടത്തി ശിക്ഷ; വിവാദമായതോടെ നിർത്തിവെക്കാൻ നിർദേശം
ഇന്തോനേഷ്യയിലെ ബാലിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. കടുത്ത ചൂടിൽ പൊതുനിരത്തിൽ പുഷ് അപ്പ് ചെയ്യുന്ന ആളുകളാണ് ദൃശ്യങ്ങളിൽ. ഇവർക്ക് ചുറ്റും പൊലീസുകാരുടെ ഒരു പട തന്നെയുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ബാലിയിൽ അധികൃതർ പൊതുസ്ഥലത്ത് മാസ്ക് നിർബന്ധമാക്കിയത്. എന്നാൽ പലപ്പോഴും ടൂറിസ്റ്റുകൾ ഈ നിർദേശം പാലിക്കാറില്ലെന്നാണ് അധികൃതർ പറയുന്നത്.
Also Read-സ്വകാര്യ വാഹനങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഇല്ല; മുംബൈയിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്
പൊലീസ് പിടികൂടുന്നവർക്ക് ഏതാണ്ട് അഞ്ഞൂറ് രൂപയാണ് ഇവിടെ പിഴ. കാശ് നൽകാനില്ലാത്തവരോടാണ് പുഷ് അപ്പ് എടുക്കാൻ ആവശ്യപ്പെടുന്നത്. ' മാസ്ക് ഇല്ലാത്തവരോട് 50 പുഷ് അപ്പ് വരെ ചെയ്യാൻ ആവശ്യപ്പെടാറുണ്ട്. ശരിയായ രീതിയിൽ ധരിക്കാത്തവരോട് 15 ഉം എന്നാണ് സുരക്ഷ ഉദ്യോഗസ്ഥൻ ഗസ്തി അഗങ് കെതുത് സൂര്യനെഗര അറിയിച്ചത്. മാസ്ക് ധരിക്കാത്തതിന് പിടികൂടുമ്പോൾ നിർദേശങ്ങളെക്കുറിച്ച് അറിയില്ലെന്നാണ് പലരും പറയുന്നത്. മറ്റു ചിലർ മറന്നു പോയെന്നും ചിലർ ചീത്തയായിപ്പോയെന്നുമൊക്കെ ന്യായങ്ങൾ നിരത്തുമെന്നും ഉദ്യോഗസ്ഥൻ പറയുന്നു.
നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വിദേശികളെ നാടു കടത്തുമെന്നും ബാലി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാൽ ഇതുവരെ ആരെയും ഇത്തരത്തിൽ നാടുകടത്തിയതായി റിപ്പോർട്ടുകളില്ല.