സ്വകാര്യ വാഹനങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഇല്ല; മുംബൈയിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്
- Published by:Naseeba TC
- news18-malayalam
Last Updated:
പൊതു ഗതാഗതങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് മാസ്ക് നിർബന്ധമാണ്.
മുംബൈ: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ബ്രിഹൺമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
അതേസമയം, ഓട്ടോറിക്ഷ, ബസ്, ടാക്സി തുടങ്ങിയ പൊതു ഗതാഗതങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് മാസ്ക് നിർബന്ധമാണ്. മാസ്ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുന്നത് തുടരും. ഞായറാഴ്ച്ച ഉച്ച മുതൽ പുതിയ മാർഗനിർദേശങ്ങൾ നിലവിൽ വന്നു.
മാസ്ക് ധരിക്കാതെ യാത്ര ചെയ്യുന്നവരിൽ നിന്നും 200 രൂപയാണ് പിഴ ഈടാക്കിയിരുന്നത്. ഏപ്രിൽ മുതൽ നവംബർ 28 വരെ മുംബൈ കെ-വെസ്റ്റ് വാർഡിൽ മാസ്ക് ധരിക്കാത്ത 32,010 പേർക്കാണ് പിഴ ലഭിച്ചത്. 63.39 ലക്ഷം രൂപയാണ് പിഴയായി ലഭിച്ചത്.
advertisement
You may also like:നിയമവിരുദ്ധ മദ്യവിൽപന തുടർന്ന് മകൾ; കൊല്ലാനായി 50,000 രൂപ കൊട്ടേഷൻ നൽകി അമ്മ
അതേസമയം, മഹാരാഷ്ട്രയിൽ ഇന്നലെ വരെയുള്ള കോവിഡ് കേസുകളുടെ എണ്ണം 19,87,678 ആയി. ഇന്നലെ മാത്രം 2,910 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 50,388 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
Location :
First Published :
January 18, 2021 11:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
സ്വകാര്യ വാഹനങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഇല്ല; മുംബൈയിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്