TRENDING:

വളർത്തുനായ മുതൽ ഡയമണ്ട് കമ്മൽ വരെ; ഊബർ റൈഡിനിടെ യാത്രക്കാർ മറന്നുവെയ്ക്കുന്ന വസ്തുക്കൾ

Last Updated:

മേൽപ്പറഞ്ഞ വസ്തുക്കൾ മാത്രമല്ല, ഊബർ യാത്രക്കിടെ നഷ്ടപ്പെടുന്ന വസ്തുക്കളുടെ കൂട്ടത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഊബർ ക്യാബിൽ (Uber cab) നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ മറന്നു വെച്ചിട്ടുണ്ടോ? നിരാശരാകേണ്ട, അത്തരത്തിലുള്ള ഒരേയൊരാൾ നിങ്ങളല്ല. നിങ്ങളുടെ വസ്തുക്കൾ തിരികെ ലഭിക്കുന്നതിന് ഊബർ ഡ്രൈവറെ വിളിക്കുക എന്ന ഓപ്‌ഷനുമുണ്ട്. 2023-ലെ ഊബർ ലോസ്റ്റ് ആൻഡ് ഫൗണ്ട് ഇൻഡക്സ് (Uber Lost & Found Index ) അനുസരിച്ച്, ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾ അവരുടെ പല വസ്തുക്കളും ക്യാബിൽ മറന്നുവെച്ച് പോയിട്ടുണ്ട്. ഇതിൽ ഫോണുകൾ, വാലറ്റുകൾ, കീകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.
advertisement

അടുത്തിടെ പുറത്തിറക്കിയ ഊബർ ലോസ്റ്റ് ആൻഡ് ഫൗണ്ട് ഇൻഡക്സ് അനുസരിച്ച്, ഊബർ യാത്രക്കിടെ യാത്രക്കാർ മറന്നുപോകുന്ന വസ്തുക്കളിൽ വസ്ത്രങ്ങൾ, ഫോണുകൾ, ബാക്ക്പാക്കുകൾ, പേഴ്‌സുകൾ, വാലറ്റുകൾ, ഹെഡ്‌ഫോണുകൾ, ആഭരണങ്ങൾ, കീകൾ, പുസ്തകങ്ങൾ, ലാപ്‌ടോപ്പുകൾ, വാച്ചുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. യാത്രക്കാർ തിരക്കിലായതു കൊണ്ടോ അവരുടെ സാധനങ്ങൾ വേണ്ടത്ര ശ്രദ്ധിക്കാത്തതു കൊണ്ടോ ആയിരിക്കാം ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് കരുതുന്നത്.

എന്നാൽ മേൽപ്പറഞ്ഞ വസ്തുക്കൾ മാത്രമല്ല, ഊബർ യാത്രക്കിടെ നഷ്ടപ്പെടുന്ന വസ്തുക്കളുടെ കൂട്ടത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സ്വന്തം വളർത്തുനായയെ വരെ മറന്നുവെച്ച് പോയവരും അക്കൂട്ടത്തിലുണ്ട്. വെയ്റ്റ് ലോസ് ഗൈഡ്, പ്രിന്റർ, റിമോട്ട് കൺട്രോൾ വൈബ്രേറ്റർ, മറ്റൊരാളുടെ ഭാര്യയുടെ പെയിന്റിം​ഗ് എന്നിവയെല്ലാം ഇങ്ങനെ കണ്ടുകിട്ടിയ വസ്തുക്കളിൽ ഉൾപ്പെടുന്നു.

advertisement

Also read: Actor Bala | ഇതാ, ഓജസും തേജസുമുള്ള പഴയ ബാല; ജയിക്കാൻ കഴിയാതെ പോയത് സ്നേഹത്തിനു മുന്നിൽ മാത്രമെന്ന് താരം

ഊബർ യാത്രക്കിടെ, ബെഡ് ഷീറ്റുകൾ മുതൽ ആപ്പിൾ പേനകൾ വരെ എല്ലാം മറന്നുവെച്ചതായി കാനഡക്കാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബെൽറ്റ്, രക്തസമ്മർദം നോക്കുന്നതിനുള്ള ഉപകരണം, പാവ, തുടങ്ങിയവയെല്ലാമാണ് തായ്‌വാനിലെ ആളുകൾ മറന്നുവെച്ചത്. ലണ്ടനിലെ ആളുകൾ പ്ലാസ്റ്റിക് ഹാലോവീൻ വാൾ, ജെറ്റ് വാഷർ തുടങ്ങിയ വസ്തുക്കളും ഊബർ ക്യാബിൽ മറന്നുവെച്ചു.

advertisement

ബ്രെസ്റ്റ് പമ്പ്, കാർ കീകൾ, തുടങ്ങിയവയൊക്കെയാണ് ഫ്രാൻസിലെ ഉപഭോക്താക്കൾ മറന്നുവെച്ചതെങ്കിൽ ബ്രസീലുകാർ ചിക്കൻ പാക്കേജുകൾ മുതൽ, സ്‌നീക്കറുകൾ, കംപ്യൂട്ടർ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ വരെ മറന്നു. സൗദി അറേബ്യക്കാർ അരി, ഡയമണ്ട് കമ്മൽ, തുടങ്ങിയ വസ്തുക്കളും ക്യാബിൽ നിന്നും എടുക്കാൻ മറന്നിട്ടുള്ളതായാണ് റിപ്പോർട്ട്. കോസ്റ്റാറിക്കാർ ഊബറിൽ മറന്നുവെച്ച വസ്തുക്കളിൽ യൂണികോൺ കംഗാരു, പുതപ്പ്, സ്വെറ്റർ എന്നിവയെല്ലാം ഉൾപ്പെടുന്നു.

ഊബറിൽ ആളുകൾ പലതും മറന്നുവെയ്ക്കുന്നതു സംബന്ധിച്ച് രസകരമായ പല കാര്യങ്ങളും ഊബർ ലോസ്റ്റ് ആൻഡ് ഫൗണ്ട് ഇൻഡക്സ് കണ്ടെത്തിയിട്ടുണ്ട്. കീകൾ സാധാരണയായി മറന്നുപോകുന്ന ദിവസം ചൊ‍വ്വാഴ്ചയാണ്. വാലറ്റുകൾ സാധാരണയായി മറന്നു വെയ്ക്കുന്നത് ബുധനാഴ്ചകളിലും. വ്യാഴാഴ്ചകളിൽ ഏറ്റവും കൂടുതൽ മറക്കാൻ സാധ്യതയുള്ള വസ്തു പണമാണെന്നും കണ്ടെത്തി. അമേരിക്കയിലെ ഊബർ യാത്രക്കാർ വാരാന്ത്യങ്ങളിലാണ് ഏറ്റവും കൂടുതൽ സാധനങ്ങൾ മറന്നു വെയ്ക്കുന്നത് എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. രാത്രി 11 മണിക്കാണ് സാധാരണയായി നഷ്ടങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്നും ഊബർ ലോസ്റ്റ് ആൻഡ് ഫൗണ്ട് ഇൻഡക്സ് കണ്ടെത്തി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
വളർത്തുനായ മുതൽ ഡയമണ്ട് കമ്മൽ വരെ; ഊബർ റൈഡിനിടെ യാത്രക്കാർ മറന്നുവെയ്ക്കുന്ന വസ്തുക്കൾ
Open in App
Home
Video
Impact Shorts
Web Stories