TRENDING:Unlock 3.0 | അൺലോക്ക് 3.0 ഇന്നുമുതൽ; രാജ്യം വീണ്ടും തുറക്കുമ്പോൾ മാറ്റം എന്തൊക്കെ?[NEWS]കുറുനരി മോഷ്ടിക്കരുത്.....!! കുറുനരി ശരിക്കും മോഷ്ടിച്ചു അതും നൂറോളം ചെരിപ്പുകൾ[NEWS]സംസ്ഥാനത്ത് ആദ്യം കോവിഡ് ബാധിച്ചു മരിച്ച പൊലീസ് ഉദ്യോഗസ്ഥന് രോഗം സമ്പർക്കത്തിലൂടെ; ഭാര്യയും മക്കളും രോഗബാധിതർ[NEWS]
advertisement
ഡോറയിലെ കുറുനരിയെപ്പോലെ എന്തും ഏതും മോഷ്ടിക്കാനൊന്നും ഈ കുട്ടി മോഷ്ടാവിന് താത്പ്പര്യമില്ല.. ചെരിപ്പുകളാണ് കക്ഷിയുടെ 'വീക്ക്നെസ്' അതും ഫ്ലിപ്പ് ഫ്ലോപ്പ്സ്. ബെർലിനിലെ സെഹ്ലൻഡോർഫാണ് കുറുക്കൻ മോഷ്ടാവിന്‍റെ പ്രധാന ഏരിയ.. ഇവിടെ ചെരുപ്പുകളും ഷൂസുകളും കാണാതെ പോകുന്നുവെന്ന് പ്രദേശവാസികളിൽ നിന്നും വ്യാപക പരാതി ഉയർന്നിരുന്നു. ഇതിനിടയിലാണ് യഥാർഥ മോഷ്ടാവ് മോഷണത്തിനിടെ ഒരാളുടെ ശ്രദ്ധയിൽപ്പെട്ടത്.
നീല ഫ്ലിപ്പ് ഫ്ലോപ്പുകളും കടിച്ചെടുത്ത് നടക്കുന്നതിനിടെയാണ് കുറുക്കൻ ഒരാളുടെ ശ്രദ്ധയിൽപ്പെടുന്നതും കള്ളനാരാണെന്ന് പ്രദേശവാസികൾ തിരിച്ചറിഞ്ഞതെന്നുമാണ് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തുടർന്ന് നടത്തിയ തിരച്ചിലിൽ കുറുക്കൻ ശേഖരിച്ച് വച്ച നൂറോളം ചെരുപ്പുകളാണ് കണ്ടെത്തിയത്.