TRENDING:

'ചന്ദ്രയാൻ' മുതൽ രജനീകാന്തിന്റെ 'കാവാല' വരെ: ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കണ്ട യൂട്യൂബ് വീഡിയോകൾ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2023ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ കണ്ട വീഡിയോകളുടെ പട്ടിക യൂട്യൂബ് പുറത്ത് വിട്ടു. ലോകം മുഴുവൻ ഉറ്റു നോക്കിയ ഇന്ത്യയുടെ ചന്ദ്രയാൻ -3 ദൗത്യം ആണ്, 2023 ൽ യൂട്യൂബിൽ ഏറ്റവുമധികം ആളുകൾ കണ്ട വീഡിയോയും ലോകത്തിൽ ഏറ്റവും അധികം പേർ ലൈവായി കണ്ട വീഡിയോയും ചന്ദ്രയാൻ - 3 ന്റെ വിക്ഷേപണമാണ്. 8.5 മില്യൺ ആളുകളാണ് വീഡിയോ ലൈവായി കണ്ടത്. ഇത് യൂട്യൂബിന്റെ സർവകാല റെക്കോർഡ് ആണെന്നാണ് വിവരം. 2023 ൽ ഏറ്റവും അധികം ആളുകൾ ഗൂഗിളിൽ തിരഞ്ഞ വിഷയങ്ങളുടെ പട്ടികയിലും ചന്ദ്രയാൻ - 3 ഇടം പിടിച്ചതായി ഗൂഗിൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. റൗണ്ട് 2ഹെൽ (Round2Hell) എന്ന യൂട്യൂബ് ചാനലിലെ മെൻ ഓൺ മിഷൻ (Men On Mission ) ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.
advertisement

Air India | അടിമുടി മാറ്റവുമായി എയര്‍ ഇന്ത്യ; പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും പുത്തന്‍ യൂണിഫോം

യൂട്യൂബറായ അഭിനവ് സിംഗ് ബാസ്സിയുടെ യു പി എസ് സി - സ്റ്റാൻഡപ്പ് കോമഡി (UPSC - Standup Comedy ) അജയ് നഗറിന്റെ " ഡേയ്ലി വ്ലോഗ്ഗെർസ് പാരഡി (Daily Vloggers Parody ), ബിഗ് ബോസ്സിന്റെ പാരഡി പരിപാടിയായ ശാസ്ത ബിഗ് ബോസ് 2( Sasta Biig Boss 2 ) തുടങ്ങിയവയാണ് 2023ൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മറ്റ് യൂട്യൂബ് വീഡിയോകൾ.

advertisement

Google Map | ഗൂഗിൾ മാപ്പിലെ പുതിയ അപ്ഡേറ്റ് നിങ്ങളുടെ വാഹനത്തിന്‍റെ ഇന്ധനം ലാഭിക്കാൻ സഹായിക്കും

ഗെയിം സ്ട്രീം ചാനലുകളുടെ വീഡിയോകളും പട്ടികയിൽ മുൻ നിരയിൽ ഇടം പിടിച്ചിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും മികച്ച 6 യൂട്യൂബർമാരുടെ ലിസ്റ്റിൽ പവൻ സഹുവും, നീതു ബിഷ്ടും, ക്യൂട്ട്. ശിവാനി.05 (Cute.Shivani. 05) എന്ന അക്കൗണ്ടും, അമൻ റിയൽ ഡാൻസറും, ഷിന്റു മൗര്യയും ഉൾപ്പെടുന്നു. നീതു ബിഷ്ട് ആണ് സ്ത്രീകളിൽ ഒന്നാം സ്ഥാനത്ത് ഉള്ളത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2023 ൽ ഏറ്റവും കൂടുതൽ ആളുകൾ യൂട്യൂബിൽ കണ്ട ഗാനങ്ങളുടെ പട്ടികയിൽ ഒരു ബോജ്പൂരി ഗാനം ഒന്നാമത് എത്തിയപ്പോൾ രണ്ടാമത്തെ വീഡിയോയായി വിക്കി കൗശലും കത്രീന കൈഫും അഭിനയിച്ച സാര ഹത്കെ സാര ബച്‌കെ (Zara Hatke Zara Backe ) എന്ന ചിത്രത്തിലെ തേരെ വാസ്തേ ഫലക് (Tere Vaaste Falak ) എന്ന ഗാനം പട്ടികയിൽ ഇടം പിടിച്ചു. രാജനീകാന്ത്‌ ചിത്രമായ ജയിലറിലെ 'കാവാലാ' എന്ന ഗാന രംഗം പട്ടികയിൽ ആറാമതാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ചന്ദ്രയാൻ' മുതൽ രജനീകാന്തിന്റെ 'കാവാല' വരെ: ഈ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കണ്ട യൂട്യൂബ് വീഡിയോകൾ
Open in App
Home
Video
Impact Shorts
Web Stories