Google Map | ഗൂഗിൾ മാപ്പിലെ പുതിയ അപ്ഡേറ്റ് നിങ്ങളുടെ വാഹനത്തിന്‍റെ ഇന്ധനം ലാഭിക്കാൻ സഹായിക്കും

Last Updated:

തത്സമയ ട്രാഫിക് അപ്‌ഡേറ്റുകളും റോഡ് അവസ്ഥകളും വിശകലനം ചെയ്തുകൊണ്ട് കൂടുതൽ ഇന്ധനക്ഷമത ലഭിക്കുന്ന റൂട്ടുകൾ ഗൂഗിൾ മാപ്പ് നിർദേശിക്കും

news18
news18
വാഹനമോടിക്കുന്നവരുടെ ഉറ്റസഹായിയായി മാറിയിരിക്കുകയാണ് ഗൂഗിൾ മാപ്പ്. വഴി കണ്ടെത്താനും, നിരത്തിലെ തിരക്ക് അറിയാനുമൊക്കെ ഡ്രൈവർമാരെ ഗൂഗിൾ മാപ്പ് സഹായിക്കാറുണ്ട്. ഇപ്പോഴിതാ, ഗൂഗിൾ മാപ്പിന്‍റെ 'ഫ്യുവൽ സേവിങ്' എന്ന ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. കൂടുതൽ ഇന്ധനക്ഷമത ലഭിക്കാൻ വാഹനത്തെ സഹായിക്കുന്നതാണ് ഈ ഫീച്ചർ. അമേരിക്കയിലെയും കാനഡയിലെയും യൂറോപ്പിലെയും ഉപയോക്താക്കൾക്കായി 2022 സെപ്റ്റംബറിലാണ് ഫ്യൂവൽ സേവിങ് ആരംഭിച്ചത്.
ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്യുന്നോടെ വാഹനത്തിന് ഊർജം നൽകുന്ന എഞ്ചിന്റെ തരത്തെ അടിസ്ഥാനമാക്കി വ്യത്യസ്ത റൂട്ടുകൾക്കുള്ള ഇന്ധനമോ ഊർജ്ജ ഉപഭോഗമോ കണക്കാക്കും. ഇത് തത്സമയ ട്രാഫിക് അപ്‌ഡേറ്റുകളും റോഡ് അവസ്ഥകളും വിശകലനം ചെയ്യുന്നു, അതിവേഗം തന്നെ ഏറ്റവും മികച്ച ഇന്ധനക്ഷമത ലഭിക്കുന്ന റൂട്ട് ഈ ഫീച്ചർ നിർദേശിക്കും. തിരക്കുള്ളവർക്ക്, ഈ ഫീച്ചർ ഓഫാക്കിയാൽ, ഇന്ധനം ലാഭിക്കുന്ന അൽഗോരിതം കൂടാതെ ഏറ്റവും വേഗതയേറിയ റൂട്ടിലൂടെ സഞ്ചരിക്കാനാകും.
'ഫ്യുവൽ സേവിങ്' ഫീച്ചർ ആക്ടിവേറ്റ് ചെയ്യാം
ഘട്ടം 1: Google Maps തുറന്ന് നിങ്ങളുടെ പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക.
advertisement
ഘട്ടം 2: സെറ്റിങ്സിൽ നാവിഗേഷൻ തിരഞ്ഞെടുക്കുക.
ഘട്ടം 3: "റൂട്ട് ഓപ്ഷനുകൾ" കണ്ടെത്തി ഇന്ധനക്ഷമതയുള്ള റൂട്ടിംഗ് തിരഞ്ഞെടുക്കുക.
ഘട്ടം 4: നിർദ്ദേശങ്ങൾ മികച്ചതാക്കാൻ എഞ്ചിൻ തരത്തിന് കീഴിൽ നിങ്ങളുടെ എഞ്ചിൻ തരം(പെട്രോളോ ഡീസലോ ഇലക്ട്രിക്കോ) വ്യക്തമാക്കുക.
വാഹനം പെട്രോളോ ഡീസളോ ഹൈബ്രിഡോ ഇളക്ട്രിക് ആകട്ടെ, Google Maps നിങ്ങളെ പരിരക്ഷിക്കുന്നു. ഹൈബ്രിഡുകളും ഇലക്ട്രിക് വാഹനങ്ങളും പുനരുൽപ്പാദിപ്പിക്കുന്ന ബ്രേക്കിംഗ് പ്രയോജനപ്പെടുത്തുന്ന ഒപ്റ്റിമൈസ് ചെയ്ത റൂട്ടുകൾ നിർദേശിക്കും.
വ്യാപകമായ ഉപയോഗം കണക്കിലെടുത്ത് ഗൂഗിൾ പെട്രോളിനെ ഡിഫോൾട്ട് എഞ്ചിൻ ചോയിസായാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഈ ഫീച്ചർ ഉപയോഗിക്കുന്ന വൈദ്യുത വാഹന ഉടമകൾ കൂടുതൽ ശ്രദ്ധിക്കണം. കാരണം ഗൂഗിൾ നിർദേശിക്കുന്ന റൂട്ടിൽ ചാർജിങ് സ്റ്റേഷനുകൾ ഉണ്ടോയെന്ന കാര്യം ഉറപ്പാക്കണം. അല്ലെങ്കിൽ യാത്ര തുടങ്ങുന്നതിന് മുമ്പ് ബാറ്ററി ചാർജ്ജ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Auto/
Google Map | ഗൂഗിൾ മാപ്പിലെ പുതിയ അപ്ഡേറ്റ് നിങ്ങളുടെ വാഹനത്തിന്‍റെ ഇന്ധനം ലാഭിക്കാൻ സഹായിക്കും
Next Article
advertisement
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
  • ഗുരുവായൂർ നഗരസഭയിലെ രണ്ട് ലീഗ് കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചു

  • അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

  • അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement