TRENDING:

ശരീരം മുഴുവൻ ടാറ്റൂ ചെയ്ത് കടക്കെണിയിലായ 43കാരന് ബാങ്ക് വായ്പ നൽകുന്നില്ല

Last Updated:

ടാറ്റൂ ചെയ്യാൻ വേണ്ടി മാത്രം ഈ 43 കാരൻ ചെലവഴിച്ചത് ലക്ഷങ്ങളാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുകെയിൽ ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്തയാൾ എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് മാത്യു വെല്ലൻ. ചെറുപ്പം മുതലേ ടാറ്റൂവിനോട് ഇദ്ദേഹത്തിന് വലിയ താല്പര്യമായിരുന്നു. അതുകൊണ്ടുതന്നെ യുകെയിൽ ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത ആൾ എന്ന വിശേഷണം ലഭിക്കുകയായിരുന്നു മാത്യുവിന്റെ ലക്ഷ്യം. ഇതിനെ തുടർന്ന് ടാറ്റൂ ചെയ്യാൻ വേണ്ടി മാത്രം ഈ 43 കാരൻ ചെലവഴിച്ചത് ലക്ഷങ്ങളാണ്. ഇപ്പോൾ തന്റെ അമിത ചെലവ് മൂലം കടക്കണിയിൽ അകപ്പെട്ടിരിക്കുകയാണ് ഇദ്ദേഹം. 68 ലക്ഷം രൂപയുടെ കടബാധ്യതയാണ് മാത്യുവിനുള്ളത്.
advertisement

എന്നാൽ ഇതിനെ തരണം ചെയ്യാൻ ബാങ്കിന്റെ സഹായം തേടാൻ ആലോചിച്ചപ്പോഴാണ് യഥാർത്ഥ പ്രശ്നത്തിൽ അകപ്പെട്ടത്. 2008ൽ ആണ് മാത്യു തന്റെ പേര് “കിംഗ് ഓഫ് ഇങ്ക് ലാൻഡ് കിംഗ് ബോഡി ആർട്ട് ദി എക്‌സ്ട്രീം ഇങ്ക് – ഇറ്റ്” എന്ന് നിയമപരമായി മാറ്റിയത്. ഒറ്റനോട്ടത്തിൽ ഇത് ഒരാളുടെ പേര് തന്നെയാണോ എന്ന് സംശയം തോന്നുമെങ്കിലും ഇതാണ് മാത്യു സ്വയം സ്വീകരിച്ചിരിക്കുന്ന പേര്. ഇത്രയും നീളമുള്ള പേരായതിനാൽ ബാങ്ക് ഇദ്ദേഹത്തിന് വായ്പ നൽകാൻ തയ്യാറാകുന്നില്ല. അതുകൊണ്ട് തന്റെ നിലവിലെ അക്കൗണ്ട് മറ്റൊരു ബാങ്കിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.

advertisement

Also read-Adipurush| ഹനുമാന് റിസർവ് ചെയ്ത സീറ്റിൽ ഇരുന്നു; ആദിപുരുഷ് കാണാനെത്തിയ ആൾക്ക് മർദനം

എന്നാൽതാൻ വിവേചനം നേരിടുകയാണ് എന്നാണ് മാത്യുവിന്റെ ആരോപണം. തന്റെ രൂപമാണ് ഇതിന് ഒരു കാരണമെന്നും അദ്ദേഹം പറയുന്നു. എന്നാൽ രൂപമല്ല ഇദ്ദേഹത്തിന്റെനീണ്ട പേരാണ് ഇതിന് കാരണം എന്ന് ബാങ്ക് വ്യക്തമാക്കി. ഇത്ര വലിയ പേരായതിനാൽ സുഹൃത്തുക്കൾ മാത്യുവിനെ ബോഡി ആർട്ട് എന്നാണ് വിളിക്കുന്നത്. കൂടാതെ ബില്ലുകളിലെ പേര് തന്റെ പാസ്‌പോർട്ടിലെ പേരുമായി പൊരുത്തപ്പെടാത്തതിനാൽ ബാങ്ക് തന്റെ വായ്പാ അപേക്ഷ നിരസിച്ചതായി മാത്യുവും സമ്മതിക്കുന്നു.

advertisement

അതേസമയം ഇതിന് സമാനമായി 2013 -ൽ അദ്ദേഹത്തിന് പാസ്‌പോർട്ടും നിഷേധിക്കപ്പെട്ടിരുന്നു. വ്യത്യസ്തമായ ഇയാളുടെ പേര് തങ്ങളുടെ നിയമങ്ങൾക്കനുസൃതമല്ല എന്നായിരുന്നു അന്ന് ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ നിയമപരമായ പോരാട്ടങ്ങൾക്കൊടുവിൽ 2014ൽ അദ്ദേഹം തന്റെ പേരിൽ പാസ്പോർട്ട്നേടിയെടുക്കുകയായിരുന്നു. മാത്യു ഇതുവരെ 1500 മണിക്കൂറിലധികം തന്റെ ശരീരത്തിൽ ടാറ്റൂ ചെയ്തിട്ടുണ്ട്. 2016ൽ ഫെബ്രുവരിയിൽ 36 ടാറ്റൂ ആർട്ടിസ്റ്റുകളാണ് അദ്ദേഹത്തിന്റെ ശരീരത്തിൽ ഒരേസമയം ടാറ്റൂ ചെയ്തത്.

Also read- വിവാഹ വേദിയിലേക്ക് ബുള്ളറ്റ് ഓടിച്ച് നവദമ്പതികളുടെ മാസ് എൻട്രി; കയ്യടിച്ച് സോഷ്യല്‍ മീഡിയ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിനു വേണ്ടി മാത്രം അദ്ദേഹം മുലക്കണ്ണുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും ചെവിയിൽ ശസ്ത്രക്രിയ നടത്തുകയും ചെയ്തിട്ടുണ്ട്. ശരീരത്തിലുടനീളം മൃഗങ്ങളുടെ ഒരു നിര തന്നെയാണ് മാത്യു പച്ച കുത്തിയിരിക്കുന്നത്. ഒമ്പതാം വയസു മുതൽ മാത്യുവിന് ടാറ്റൂവിനോട് വലിയ താൽപര്യമായിരുന്നു. എന്നാൽ 16 വയസ്സുള്ളപ്പോഴാണ് ആദ്യമായി ശരീരത്തിൽ ടാറ്റൂ ചെയ്യാൻ ആരംഭിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ശരീരം മുഴുവൻ ടാറ്റൂ ചെയ്ത് കടക്കെണിയിലായ 43കാരന് ബാങ്ക് വായ്പ നൽകുന്നില്ല
Open in App
Home
Video
Impact Shorts
Web Stories