വിവാഹ വേദിയിലേക്ക് ബുള്ളറ്റ് ഓടിച്ച് നവദമ്പതികളുടെ മാസ് എൻട്രി; കയ്യടിച്ച് സോഷ്യല്‍ മീഡിയ
- Published by:Vishnupriya S
- news18-malayalam
Last Updated:
ദാസരി ക്രാന്തി കുമാർ
advertisement
ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ പല്‍വാഞ്ച നഗരത്തില്‍ നടന്ന വിവാഹത്തിലാണ് നവദമ്പതികളുടെ ഈ മാസ് എന്‍ട്രി. പണ്ടേല രാമകൃഷ്ണറാവു-പ്രമീള ദമ്പതികളുടെ മകനായ രവിതേജയാണ് വരന്‍. ആന്ധ്രാ സ്വദേശിയായ ഡോ. സിന്ധുവാണ് വധു. ഇവരുടെ വിവാഹം ജൂണ്‍ 7നാണ് നടന്നത്. തുടര്‍ന്ന് വിവാഹ റിസപ്ഷന്‍ പല്‍വാഞ്ചയിലാണ് ഏര്‍പ്പെടുത്തിയിരുന്നത്.
advertisement
advertisement
advertisement
''സാധാരണയായി വധുവിന് വരന്‍ സാരി, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയാണ് സമ്മാനമായി നല്‍കാറുള്ളത്. എന്നാല്‍ എന്റെ പങ്കാളിയ്ക്ക് അതിലും വലിയൊരു സര്‍പ്രൈസ് കൊടുക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. റിസപ്ഷന് അവള്‍ക്ക് തനിയെ ഓടിച്ചെത്താന്‍ കഴിയുന്ന ഒരു ബൈക്ക് സമ്മാനമായി കൊടുക്കണമെന്നാണ് എനിക്ക് തോന്നിയത്. ഇക്കാര്യം പങ്കാളിയുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. അവള്‍ക്കും അത് വളരെ സന്തോഷമായി. ഇത് ഞങ്ങളുടെ ജീവിതത്തിലെ തന്നെ മറക്കാനാകാത്ത നിമിഷമാണ്,' വരനായ രവിതേജ പറഞ്ഞു.