Adipurush| ഹനുമാന് റിസർവ് ചെയ്ത സീറ്റിൽ ഇരുന്നു; ആദിപുരുഷ് കാണാനെത്തിയ ആൾക്ക് മർദനം
- Published by:Naseeba TC
- news18-malayalam
Last Updated:
യുവാവിനെ ആളുകൾ ചേർന്ന് മർദിക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്
ഹനുമാന് റിസർവ് ചെയ്ത സീറ്റിൽ ഇരുന്നതിന്റെ പേരിൽ ആദിപുരുഷ് കാണാനെത്തിയ യുവാവിന് മർദനം. ഹൈദരാബാദിലെ തിയേറ്ററിലാണ് സംഭവം. തിയേറ്ററിനുള്ളിൽ യുവാവിനെ ആളുകൾ ചേർന്ന് മർദിക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ആദിപുരുഷ് റിലീസ് ദിവസമായ ഇന്ന് ഫസ്റ്റ് ഷോയ്ക്കിടെയായിരുന്നു സംഭവം എന്നാണ് റിപ്പോർട്ടുകൾ. പ്രഭാസ് ആരാധകർ ചേർന്നാണ് മർദിച്ചതെന്നാണ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നത്.
A person was attacked by Prabhas fans for sitting in a seat allocated to Lord Hanuman in Bramarambha theatre Hyderabad in the early hours of this morning. (Audio muted due to abusive words)#Prabhas #PrabhasFans #Adipurush #AdipurushReview pic.twitter.com/2dkUhQFNVi
— Kartheek Naaga (@kartheeknaaga) June 16, 2023
advertisement
രാമയാണകഥയെ ആസ്പദമാക്കിയെടുത്ത ആദിപുരുഷിൽ സംവിധായകൻ ഓം റൗട്ടിന്റെ അഭ്യർത്ഥന പ്രകാരം എല്ലാ തിയേറ്ററുകളിലും ഒരു സീറ്റ് മാറ്റിവെച്ചിട്ടുണ്ട്. ഹനുമാൻ സ്വാമിക്കു വേണ്ടി സീറ്റ് റിസർവ് ചെയ്യണമെന്നായിരുന്നു സംവിധായകന്റെ അഭ്യർത്ഥന.
മറ്റൊരു സംഭവത്തിൽ, ആദിപുരുഷിനെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ തിയേറ്ററിനു മുന്നിൽ പ്രഭാസ് ആരാധകർ യുവാവിനെ മർദിക്കുന്ന വീഡിയോയും പുറത്തു വന്നിരുന്നു. ഹൈദരാബാദിലെ പ്രസാദ് ഐമാക്‍സ് തിയറ്ററിലാണ് സംഭവം എന്നാണ് റിപ്പോര്‍ട്ട്.
advertisement
ചിത്രത്തിന്റെ VFX പ്ലേസ്റ്റേഷൻ ഗ്രാഫിക്‌സിനേക്കാൾ മോശമാണെന്നും രാമന്റെ കഥാപാത്രത്തിന് പ്രഭാസ് അനുയോജ്യനല്ലെന്നുമായിരുന്നു സിനിമ കണ്ടതിനു ശേഷമുള്ള യുവാവിന്റെ പ്രതികരണം. പ്രഭാസിന്റേത് മോശം പ്രകടനം ആയിരുന്നുവെന്നും പറഞ്ഞിരുന്നു. ഇതോടെയാണ് താരത്തിന്റെ ആരാധകർ വളഞ്ഞിട്ട് തല്ലിയത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Telangana
First Published :
June 16, 2023 4:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Adipurush| ഹനുമാന് റിസർവ് ചെയ്ത സീറ്റിൽ ഇരുന്നു; ആദിപുരുഷ് കാണാനെത്തിയ ആൾക്ക് മർദനം