TRENDING:

നാലു വയസുകാരൻ സ്റ്റേജിൽ കയറി പാടി; ബാലവേല ചെയ്യിപ്പിച്ചതിന് പിതാവിന് രണ്ടരലക്ഷത്തിലധികം രൂപ പിഴ

Last Updated:

നാല് വയസ്സുള്ള കുട്ടി മുപ്പത് മിനുട്ടോളം സ്റ്റേജിൽ നിന്ന് പാടിയെന്നാണ് കോടതിയുടെ കണ്ടെത്തൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബാലാവേല നിരോധനങ്ങൾ കർശനമായ രാജ്യമാണ് ജർമനി. കടുത്ത ശിക്ഷകളാണ് ജർമനിയിൽ ബാലവേലയ്ക്ക് നൽകിപ്പോരുന്നത്. ഈ നിയമത്തിന്റെ പേരിൽ നാല് വയസ്സുള്ള ബാലന്റെ പിതാവിന് പിഴ നൽകേണ്ടി വന്നത് രണ്ടര ലക്ഷത്തിലധികം രൂപ (3000 euros) യാണ്.
advertisement

ജർമനിയിലെ ബവേറിയൻ കോടതിയാണ് പിതിവാന് പിഴ ചുമത്തിയത്. നാല് വയസ്സുള്ള മകനെ സ്റ്റേജിൽ കയറി പാട്ടുപാടിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. ബവേറിയയിലെ നാടോടി ഗായകനായ ആ‍ഞ്ചെലോ കെല്ലി(39) ആണ് കുറ്റാരോപിതൻ.

രാജ്യത്തെ ബാലവേല നിരോധന നിയമം ലംഘിച്ചതിന്റെ പേരിലാണ് ശിക്ഷ. 2019 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ബവേറിയയിൽ ആഞ്ചെലോയുടെ നേതൃത്വത്തിൽ നടന്ന സയാഹ്ന സംഗീത പരിപാടിക്കിടെയായിരുന്നു സംഭവം.

പരിപാടിക്കിടയിൽ ആഞ്ചെലോ നാല് വയസ്സുള്ള മകൻ വില്യമിനേയും സ്റ്റേജിൽ കയറ്റി പാട്ടുപാടിച്ചു. ആഞ്ചെലോയുടെ അഞ്ച് മക്കളിൽ ഏറ്റവും ഇളയവനായിരുന്നു വില്യം. പിതാവിനെ പോലെ പാടാനുള്ള കഴിവും വില്യമിനും ഉണ്ടായിരുന്നു.

advertisement

എന്നാൽ അതൊന്നും ജർമനിയിലെ നിയമത്തിന് മുന്നിൽ ഒന്നുമല്ല. നാല് വയസ്സുള്ള കുട്ടി മുപ്പത് മിനുട്ടോളം സ്റ്റേജിൽ തനിച്ച് നിന്ന് പാട്ടുപാടിയെന്നാണ് കോടതി നിരീക്ഷിച്ചത്. ഇത് ബാലവേല നിരോധന നിയമത്തിന്റെ പരിധിയിൽ പെടുന്ന കാര്യമാണിതെന്നും കോടതി വ്യക്തമാക്കി.

ജർമനിയിൽ അറിയപ്പെടുന്ന ഗായകനാണ് ആ‍ഞ്ചെലോ കെല്ലി. കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നാണ് കെല്ലി ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ഒരു പിതാവെന്ന നിലയിൽ കുട്ടികളെ നല്ലരീതിയിൽ വളർത്തുന്നതിനാണ് താൻ മുൻഗണന നൽകുന്നതെന്ന് കെല്ലി പറയുന്നു.

advertisement

You may also like:20 രൂപയുടെ പേരിൽ തർക്കം; താനെയിൽ ഇഡ്ഡലി വിൽപ്പനക്കാരനെ കൊലപ്പെടുത്തി

ഒരിക്കൽ പോലും മകൻ പാട്ടുപാടുന്നതിൽ മടി കാണിച്ചിരുന്നില്ല. അവന് ഏറെ ഇഷ്ടമുള്ള കാര്യമാണ് സദസ്സിൽ പാടുന്നത്. അവന് ഇഷ്ടമില്ലായിരുന്നെങ്കിൽ പാട്ടുപാടിക്കില്ലായിരുന്നുവെന്ന് ആഞ്ചെലോ പറയുന്നു.

You may also like:മുൻ കാമുകനോടുള്ള പക വീട്ടാൻ വ്യത്യസ്ത 'സമ്മാനം'നൽകി യുവതി; വൈറൽ വീഡിയോ

advertisement

ജർമനിയിലെ നിയമം അനുസരിച്ച്, മൂന്ന് മുതൽ ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് സംഗീത പരിപാടികളിൽ പങ്കെടുക്കണമെങ്കിൽ പ്രത്യേക അനുമതി വേണം. ഒരു ദിവസത്തിൽ രണ്ട് മണിക്കൂറിൽ കൂടുതൽ കുട്ടികളെ കൊണ്ട് പരിപാടി അവതരിപ്പിക്കരുതെന്നും നിയമത്തിൽ പറയുന്നു. കൂടാതെ, രാവിലെ എട്ടിനും വൈകിട്ട് അഞ്ചിനും ഇടയിലുള്ള സമയത്ത് മാത്രമായിരിക്കണം പരിപാടി സംഘടിപ്പിക്കേണ്ടത്.

ആഞ്ചെലോയുടെ മകനായ വില്യമിന് നാല് വയസ്സാണ് പ്രായം. വില്യം രാത്രി 8.20 വരെ പാട്ടുപാടി എന്നാണ് കണ്ടെത്തൽ. ആഞ്ചെലോയുടെ അഭിഭാഷകനും വിധിക്കെതിരെ ശക്തമായി രംഗത്തു വന്നിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്വന്തം പിതാവ് നടത്തിയ പരിപാടിയിൽ അമ്മയുടേയും സഹോദരങ്ങളുടേയും സാന്നിധ്യത്തിൽ വേദിയിൽ അൽപ നേരത്തേക്കാണ് വില്യം പ്രത്യക്ഷപ്പെട്ടത്. ബാലവേല നിയമപരമായി തെറ്റാണെന്നും എന്നാൽ ആഞ്ചെലോയുടെ കാര്യത്തിൽ വിഷയത്തിൽ നിന്നും വളരെ അകന്നു പോയെന്നും അഭിഭാഷകൻ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
നാലു വയസുകാരൻ സ്റ്റേജിൽ കയറി പാടി; ബാലവേല ചെയ്യിപ്പിച്ചതിന് പിതാവിന് രണ്ടരലക്ഷത്തിലധികം രൂപ പിഴ
Open in App
Home
Video
Impact Shorts
Web Stories