HOME » NEWS » Crime »

20 രൂപയുടെ പേരിൽ തർക്കം; താനെയിൽ ഇഡ്ഡലി വിൽപ്പനക്കാരനെ കൊലപ്പെടുത്തി

വെള്ളിയാഴ്ച്ച രാവിലെ മൂന്ന് പേർ വിരേന്ദ്ര യാദവിന്റെ കടയിൽ ഇഡ്ഡലി കഴിക്കാനെത്തിയിരുന്നു.

News18 Malayalam | news18-malayalam
Updated: February 13, 2021, 12:35 PM IST
20 രൂപയുടെ പേരിൽ തർക്കം; താനെയിൽ ഇഡ്ഡലി വിൽപ്പനക്കാരനെ കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം
  • Share this:
ഇരുപത് രൂപയുടെ തർക്കത്തിനൊടുവിൽ ജീവൻ നഷ്ടമായത് മൂന്ന് പേർക്ക്. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ മിര റോഡിലാണ് സംഭവം. വഴിയരികിലെ ഇഡ്ഡലി കച്ചവടക്കാരനാണ് കൊല്ലപ്പെട്ടത്. അതേസമയം കൊലപാതകം നടത്തിയ മൂന്ന് പേർ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

വെള്ളിയാഴ്ച്ച രാവിലെയായിരുന്നു സംഭവം നടക്കുന്നത്. വിരേന്ദ്ര യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. മിര റോഡിൽ ഇഡ്ഡലി വിറ്റായിരുന്നു ഇയാൾ ഉപജീവന മാർഗം കണ്ടെത്തിയത്. വെള്ളിയാഴ്ച്ച രാവിലെ മൂന്ന് പേർ വിരേന്ദ്ര യാദവിന്റെ കടയിൽ ഇഡ്ഡലി കഴിക്കാനെത്തിയിരുന്നു.

ഭക്ഷണം കഴിച്ച് ഇരുപത് രൂപ യാദവ് തങ്ങൾക്ക് തിരികെ നൽകണം എന്നാവശ്യപ്പെട്ടാണ് വഴക്ക് തുടങ്ങിയത്. വാക് തർക്കം മൂർച്ഛിച്ച് കയ്യാങ്കളിയിലെത്തി. മൂന്ന് പേർ ചേർന്ന് യാദവിനെ പിടിച്ചു തള്ളി. റോഡിൽ തലയടിച്ച് വീണ യാദവ് ബോധരഹിതനായി.

ചുറ്റും കൂടിയിരുന്നവർ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പൊലീസ് അറിയിച്ചു.

കൊലപാതകത്തിന് കാരണക്കാരായ മൂന്ന് പേരെ കണ്ടെത്താൻ പൊലീസിന് ആയിട്ടില്ല. ഇവർ ആരൊക്കെയാണെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൊലപാതകത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

You may also like:ജഡ്ജിയെയും രാഷ്ട്രീയക്കാരെയും ‘കബളിപ്പിച്ച്’ കോടികൾ തട്ടി; 'ജ്യോതിഷി'ക്കെതിരെ കള്ളപ്പണം വെളുപ്പിക്കലിന് കേസ്

സമാന സംഭവം കഴിഞ്ഞ മാസം ജനുവരിയിൽ ഡൽഹിയിലും റിപ്പോർട്ട് ചെയ്തിരുന്നു. അമ്പത്തിയഞ്ചുകാരനായ റിക്ഷാ തൊഴിലാളി ജിബൻ മസുംദാറിനെയാണ് അറുപത് രൂപയ്ക്ക് വേണ്ടി രണ്ട് യുവാക്കൾ കൊലപ്പെടുത്തിയത്. ദിലീപ് ഹൽദാർ(20), ചോത്താൻ സിങ്(24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്ത് മുറിച്ച നിലയിലായിരുന്നു മൃതദേഹം. കല്ലുകൊണ്ട് തലയും ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച്ചയാണ് മരിച്ചയാൾ ജിബൻ മസുംദാർ എന്ന റിക്ഷാ തൊഴിലാളിയാണെന്ന് തിരിച്ചറിയുന്നത്. ഇയാളുടെ റിക്ഷയും കാണാതായിരുന്നു.

You may also like:പ്രണയത്തിന് പ്രായം പ്രശ്നമല്ല; വാലന്‍റൈൻ ദിനത്തിൽ രാജനും സരസ്വതിയും വിവാഹിതരാകും

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കളുടെ പങ്ക് വ്യക്തമാക്കിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തട്ടിയെടുത്ത റിക്ഷയും പൊലീസ് കണ്ടെത്തി. തുടർന്നാണ് ദിലീപ്, ചോത്താൻ എന്നിവരെ അറസ്റ്റ് ചെയ്യുന്നത്.

കൊല്ലപ്പെട്ട ജിബൻ മസുംദാറിന് ചോത്താൻ സിങ്ങിനെ മുൻപരിചയമുണ്ടായിരുന്നു. വ്യാഴാഴ്ച്ച രാത്രി മസുംദാറിനെ ഒരു പാർട്ടിക്ക് ചോത്താൻ ക്ഷണിച്ചു. തുടർന്ന് ദഷ്മേഷ് സ്കൂളിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു.

മസുംദാറിന്റെ പക്കലുള്ള പണവും റിക്ഷയും തട്ടിയെടുക്കാൻ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചായിരുന്നു പ്രതികളുടെ പ്രവർത്തിയെന്ന് പൊലീസ് പറയുന്നു. ചോത്താൻ സിങ്ങിൽ നിന്നും മസുംദാറിന്റെ പഴ്സും പൊലീസ് കണ്ടെത്തി.

ഞെട്ടിക്കുന്ന കാര്യമെന്തെന്നാൽ വെറും അറുപത് രൂപ മാത്രമായിരുന്നു മസുംദാറിന്റെ പഴ്സിലുണ്ടായിരുന്നത്. ഇതിനുവേണ്ടിയാണ് പ്രതികൾ കൊലപാതകം നടത്തിയത്.
Published by: Naseeba TC
First published: February 13, 2021, 12:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories