Also read: C U Soon. Review | ലോക്ക്ഡൗണിൽ അടച്ചിട്ട വാതിലുകൾക്കുള്ളിൽ നിന്നും ഒരു സിനിമാറ്റിക് ബ്രില്യൻസ്
സാരി അണിഞ്ഞ് തലകുത്തി മറിയുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പരുൾ അറോറ എന്ന ഫിറ്റ്നസ് മോഡലും ജിംനാസ്റ്റുമായ യുവതിയാണ് ഈ ചാട്ടത്തിന് മുതിർന്നത്.
ടിക്ടോക് യുഗം അവസാനിച്ചതിൽ പിന്നെ വീഡിയോ പ്രേമികളുടെ താവളമായി മാറിയ ഇൻസ്റ്റഗ്രാം റീൽസിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. പരുൾ തനിയെയല്ല, ഒപ്പം സ്യൂട്ട് ധാരിയായ ഒരു യുവാവും കൂടെയുണ്ട്. ഇരുവരും ചേർന്നാണ് ചാടുന്നത്. (വീഡിയോ ചുവടെ)
advertisement
തെല്ലും പതറാതെ, സാരി ചുറ്റി ചാടിയ ശേഷം, മറ്റുള്ളവരെ പരുൾ വെല്ലുവിളിക്കുന്നുമുണ്ട്. ഈ സ്റ്റണ്ട് സാരിയുടുത്ത് കൊണ്ട് വേറെയാർക്ക് ചെയ്യാനാവുമെന്ന് പരുൾ ചോദിക്കുന്നു. വീഡിയോ ഇതിനോടകം ഏഴുലക്ഷം ലൈക്കും 1.7 ദശലക്ഷം വ്യൂസും നേടിക്കഴിഞ്ഞു.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Sep 01, 2020 1:00 PM IST
