TRENDING:

പൊലീസിന് ലൈക്ക് തേടി ജിഎന്‍പിസി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേരള പൊലീസിന് ലൈക്ക് തേടി ഫേസ്ബുക്കിലെ ഏറ്റവും വലിയ കൂട്ടായ്മയായ ജി.എന്‍.പി.സി എന്ന ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും രംഗത്തെത്തി. ഗ്രൂപ്പ് അഡ്മിന്‍ അജിത് കുമാറാണ് പൊലീസിന്റെ ഫേസ്ബുക്ക് പേജിനുള്ള ലൈക്ക് കൂട്ടണമെന്ന അഭ്യര്‍ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്.
advertisement

നിലവില്‍ 9.36 ലക്ഷം ലൈക്കുകളാണ് പൊലീസിന്റെ പേജിനുള്ളത്. ഇത് പത്ത് ലക്ഷമാക്കണമെന്നാണ് ജി.എന്‍.പി.സി അംഗങ്ങളോട് അഡ്മിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ ഫേസ്ബുക്ക് കൂട്ടായ്മയും ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പുമാണ് ജിഎന്‍പിസി. അടുത്തിടെ ഏറ്റവുമധികം കമന്റ് ലഭിച്ച ഗ്രൂപ്പെന്ന ഗിന്നസ് റെക്കോഡും ജിഎന്‍പിസി നേടിയെടുത്തിരുന്നു. 2.3 മില്യണ്‍ അംഗങ്ങളാണ് ഇപ്പോള്‍ ജിഎന്‍പിസിക്കുള്ളത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന പരാതിയെ തുടര്‍ന്ന് ജിഎന്‍പിസിക്കെതിരെ എക്‌സൈസ് കേസെടുത്തിരുന്നു.

advertisement

അജിത് കുമാറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട കൂടപ്പിറപ്പുകളെ,

ലോകത്തിലെ ഏറ്റവും വലിയ മലയാളി ഫെസ്ബൂക് കൂട്ടായ്മ നമ്മുടെ GNPC ആണല്ലോ. കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്, ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പ് അങ്ങനെ ബഹുമതികള്‍ പലതു.

കേരള പോലീസിന്റെ ഫേസ്ബുക് പേജ് 9.36 ലക്ഷം എത്തി നില്‍ക്കുകയാണ്. 1 മില്യന്‍ ആകാന്‍ വേണ്ടി നമുക്കു ചങ്കുകള്‍ക്കു ഒന്നു സഹായിച്ചാലോ, കൈകോര്‍ത്താലോ. അപ്പൊ എല്ലാരും താഴെയുള്ള ലിങ്കില്‍ കയറി ഒരു ലൈക്ക് ചെയ്യാന്‍ മറക്കണ്ട.

advertisement

നര്‍മ്മം കലര്‍ന്ന മറുപടികളിലൂടെ കേരള പോലീസിന്റെ പേജ് വളര്‍ത്തി ജനപ്രിയമാക്കിയ സാരഥികളായ 4 അഡ്മിന്‍സിനും GNPC വക സല്യൂട്ട്.

അപ്പൊ എല്ലാരും താഴെയുള്ള ലിങ്കില്‍ കയറി ഒരു ലൈക്ക് ചെയ്യാന്‍ മറക്കണ്ട.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പൊലീസിന് ലൈക്ക് തേടി ജിഎന്‍പിസി