വരാപ്പുഴ കസ്റ്റഡിമരണം: പ്രതികളായ പൊലീസുകാരെ തിരിച്ചെടുത്തു

Last Updated:
തിരുവനന്തപുരം: വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രതികളായ പൊലീസുകാരെ സര്‍വീസില്‍ തിരിച്ചെടുത്തു. സിഐ ക്രിസ്പിന്‍ സാം, എസ്ഐ ദീപക്, എഎസ്ഐ ജനാര്‍ദ്ദനന്‍, ഗ്രേഡ് എഎസ്ഐ സുധീര്‍, സീനിയര്‍ സിപിഒ സന്തോഷ് ബേബി, സിപിഒ ശ്രീരാജ്, സുനില്‍കുമാര്‍ എന്നിവരെയാണ് തിരിച്ചെടുത്തത്.
ക്രൈംബ്രാഞ്ചാണ് പ്രതികളെ സർവീസിൽ തിരിച്ചെടുക്കാൻ ശുപാർശ നൽകിയത്. ഇതിൽ ക്രിസ്പിന്‍ സാം ഒഴികെയുള്ള പൊലീസുകാര്‍ക്ക് എറണാകുളം റൂറലിലാണ് നിയമനം. ഇവര്‍ ജില്ലാ പൊലീസ് മേധാവിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യണം. ക്രിസ്പിന്‍ സാമിനോട് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് അന്വേഷണം അവസാനിച്ചതിനാലാണ് ഇവരെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതെന്ന് ഐജി വിജയ് സാക്കറെയുടെ ഉത്തരവില്‍ പറയുന്നു.
advertisement
വരാപ്പുഴ കേസില്‍ മുന്‍ റൂറല്‍ എസ്പി എ.വി. ജോര്‍ജ് ഉള്‍പ്പെടെ 11 പൊലീസ് ഉദ്യോഗസ്ഥരെ വകുപ്പുതല നടപടികളുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്യുകയും 9 പേരെ പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു. വരാപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമിച്ച കേസില്‍ 2018 ഏപ്രില്‍ 6ന് രാത്രി 10.30ന് പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് പൊലീസിന്റെ ക്രൂരമര്‍ദനത്തില്‍ മരിച്ചെന്നാണ് ആരോപണം.
അറസ്റ്റ് രേഖപ്പെടുത്തിയത് പിറ്റേന്നു രാത്രി 9.15നാണ്. മജിസ്‌ട്രേട്ട് മുന്‍പാകെ ഹാജരാക്കാതെ ആശുപത്രിയിലാക്കി. ഏഴിനാണ് അറസ്റ്റ് എന്നു വരുത്തിത്തീര്‍ക്കാന്‍ ആറാംപ്രതിയായ ഇന്‍സ്‌പെക്ടര്‍ വ്യാജരേഖയുണ്ടാക്കിയെന്നും കേസുണ്ടായിരുന്നു. ലോക്കപ്പില്‍ ശ്രീജിത്തിന് മര്‍ദനമേറ്റിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
advertisement
കുറ്റപത്രം സമർപ്പിക്കുംമുൻപ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തത് ശരിയായില്ലെന്ന് ശ്രീജിത്തിന്റെ അമ്മ
വരാപ്പുഴ കേസിൽ കുറ്റപത്രം സമർപ്പിക്കും മുൻപ് ഉദ്യോഗസ്ഥരെ
തിരിച്ചെടുത്ത നടപടി ശരിയായില്ലെന്ന ശ്രീജിത്തിന്റെ അമ്മ ശ്യാമള . ഇത് കേസിനെ ബാധിക്കും. നീതി ലഭിക്കുന്നവരെ പോരാടും. ഉദ്യോഗസ്ഥരെ തിരിച്ചെടുത്തതിനെതിരെ കോടതിയെ സമീപിക്കുമെന്നും ശ്രീജിത്തിന്റെ അമ്മ ശ്യാമള പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വരാപ്പുഴ കസ്റ്റഡിമരണം: പ്രതികളായ പൊലീസുകാരെ തിരിച്ചെടുത്തു
Next Article
advertisement
'ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി, നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം'; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
'ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി, നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം'; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
  • ബിഎല്‍ഒമാരുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ 121ാം വകുപ്പ് പ്രകാരം 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.

  • ബിഎല്‍ഒമാരെ തടസിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍.

  • ബിഎല്‍ഒമാരെ പോലീസ് സഹായിക്കണമെന്നും, സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement