സിദ്ധു മൂസേവാല വധത്തിലെ മുഖ്യസൂത്രധാരൻ കൂടിയാണ് ഗോള്‍ഡി ബ്രാര്‍. “ഞങ്ങൾ അവനെ തീർച്ചയായും കൊല്ലും. താൻ മാപ്പ് പറയില്ലെന്ന് ഭായ് സാഹിബ് (ലോറൻസ്) വ്യക്തമാക്കിയിട്ടുള്ളതാണ്. കരുണ സ്വയം തോന്നുമ്പോൾ മാത്രമേ ബാബ അത് കാണിക്കൂ”, ജയിലിൽ കിടക്കുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ വാക്കുകൾ ചൂണ്ടിക്കാണിച്ച് ഗോൾഡി ബ്രാർ പറഞ്ഞു. സൽമാൻ ഖാനെ കൊല്ലുക എന്നത് തന്റെ ജീവിത ലക്ഷ്യമാണെന്ന് ലോറൻസ് ബിഷ്‌ണോയി പറഞ്ഞിരുന്നു.
“ഇത് സൽമാൻ ഖാനെക്കുറിച്ച് മാത്രമല്ല പറയുന്നത്. ഞങ്ങൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം ശത്രുക്കൾക്കെതിരെയുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾ തുടരും. സൽമാൻ ഖാനാണ് ഇപ്പോഴത്തെ ഞങ്ങളുടെ ലക്ഷ്യം, അതിൽ സംശയമില്ല. ഞങ്ങൾ വിജയിക്കും. അക്കാര്യം വൈകാതെ നിങ്ങൾ മനസിലാക്കും”, ഗോള്‍ഡി ബ്രാര്‍ കൂട്ടിച്ചേർത്തു.
advertisement
ഇക്കഴിഞ്ഞ മെയ് മാസം, കനേഡിയൻ സർക്കാർ രാജ്യത്തെ ഏറ്റവും വലിയ 25 കുറ്റവാളികളുടെ കൂട്ടത്തിൽ ഗോൾഡി ബ്രാർ എന്ന് വിളിപ്പേരുള്ള സതീന്ദർ സിംഗ് ബ്രാറിനെ ഉൾപ്പെടുത്തിയിരുന്നു. ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽ പെടുന്നയാളാണ് പഞ്ചാബ് സ്വദേശിയായ ഗോൾഡി ബ്രാർ. 2017 ൽ സ്റ്റുഡന്റ് വിസയിൽ കാനഡയിലെത്തിയ ആളാണ് ഈ 29 കാരൻ. 2022 മെയ് 29 ന് പഞ്ചാബിലെ മാൻസ ജില്ലയിൽ വെടിയേറ്റ് മരിച്ച സിദ്ധു മൂസേവാല എന്നറിയപ്പെടുന്ന ശുഭ്ദീപ് സിംഗ് സിദ്ധുവിന്റെ കൊലപാതകത്തിനു പിന്നിലും ഇയാൾക്ക് പങ്കുണ്ട്. ഒരു പഞ്ചാബി ഗായകൻ കൂടിയായിരുന്നു സിദ്ധു മൂസേവാല. ഭഗവന്ത് മന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സർക്കാരിന്റെ വിഐപി സംസ്‌കാരത്തിനെതിരെയുള്ള പ്രവർത്തനത്തിന്റെ ഭാഗമായി, പഞ്ചാബ് പോലീസ് മൂസേവാലയുടെ സുരക്ഷ പിൻവലിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു കൊലപാതകം. പഞ്ചാബിലെ മൻസ ജില്ലയിലെ ഒരു ഗ്രാമത്തിൽ വച്ചായിരുന്നു സംഭവം.
ഭീഷണിക്കിടെയും കഴിഞ്ഞ ദിവസം സൽമാൻ ഖാൻ മുംബൈയിൽ സൈക്കിളോടിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. ഒരു ആരാധകനാണ് ദൃശ്യങ്ങൾ പകർത്തിയത്. ഇപ്പോൾ ബിഗ് ബോസ് ഒടിടി 2വിൽ അവതാരകനായും സൽമാൻ എത്തുന്നുണ്ട്. ടൈഗർ 3 ലാണ് താരം അടുത്തതായി അഭിനയിക്കാനിരിക്കുന്നത്. സൽമാൻ ഖാനെ കൂടാതെ, കത്രീന കൈഫും സോയയും ടൈഗർ 3 യിൽ അഭിനയിക്കുന്നുണ്ട്. ഇമ്രാൻ ഹാഷ്മി വില്ലനായും എത്തുന്നു. ഷാരൂഖ് ഖാനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷത്തെ ദീപാവലിക്ക്
ചിത്രം തിയേറ്ററുകളിലെത്തും.