''കൊൽക്കത്ത വിമാനത്താവളത്തിലെ സെക്യൂരിറ്റി ക്ലിയറൻസിനിടെ, അവിടുത്തെ ജീവനക്കാരി എന്നോട് മൂന്ന് തവണയാണ് എഴുന്നേറ്റു നിൽക്കാൻ ആവശ്യപ്പെട്ടത്. ആദ്യം അവർ എന്നോട് എഴുന്നേറ്റ് കിയോസ്കിലേക്ക് രണ്ട് സ്റ്റെപ്പ് നടക്കാൻ ആവശ്യപ്പെട്ടു. എനിക്ക് നടക്കാനാകില്ല എന്ന് പറഞ്ഞപ്പോൾ എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടു. തനിക്ക് അതിനും സാധിക്കില്ലെന്ന് അവരോട് പറഞ്ഞെങ്കിലും വീണ്ടും എന്നോട് എഴുന്നേൽക്കാൻ ആവശ്യപ്പെട്ടു. എനിക്ക് പറ്റില്ലെന്ന് ഞാൻ പറഞ്ഞു. വെറും 2 മിനിറ്റ് നിൽക്കേണ്ട കാര്യമേ ഉള്ളൂ എന്നാണ് അവർ മറുപടി പറഞ്ഞത്. ഞാൻ ജന്മനാ ഭിന്നശേഷിക്കാരിയാണെന്ന് അവരോട് വീണ്ടും വിശദീകരിച്ചു'', ആരുഷി എക്സിൽ കുറിച്ചു.
advertisement
Also read-ഡേറ്റിങ്ങിനും എഐ; യുവാവ് ചാറ്റ് ജിപിടിയുടെ സഹായത്തോടെ ഭാവിവധുവിനെ കണ്ടെത്തി
തന്റെ അവസ്ഥ കണ്ടിട്ടും എഴുന്നേൽക്കാൻ വീണ്ടും വീണ്ടും ആവശ്യപ്പെട്ടതിനെത്തുടർന്ന് തനിക്ക് ഒടുവിൽ ജീവനക്കാരിയോട് കയർത്തു സംസാരിക്കേണ്ടി വന്നെന്നും ആരുഷി ടെലഗ്രാഫിനോട് പറഞ്ഞു. ''ഭിത്തിയിൽ പിടിച്ച്, സ്വയം വീൽചെയർ തള്ളിയാണ് ഞാൻ കിയോസ്‌കിൽ നിന്ന് പുറത്തുകടന്നത്. തന്റെ പെരുമാറ്റത്തിൽ ആ സുരക്ഷാ ഉദ്യോഗസ്ഥ എന്നോട് ക്ഷമ പോലും പറഞ്ഞില്ല. വിമാനത്താവളത്തിലുള്ള വീൽചെയർ അസിസ്റ്റൻ്റ് മറ്റെവിടെയോ തിരക്കിലായിരുന്നു'', ആരുഷി കൂട്ടിച്ചേർത്തു. ഒടുവിൽ 20 മിനിറ്റ് കഴിഞ്ഞപ്പോഴാണ് വീൽചെയർ അസിസ്റ്റൻ്റ് എത്തിയതെന്നും യുവതി പറഞ്ഞു.
ഭിന്നശേഷിക്കാരായ ആളുകളെ ഇത്തരത്തിൽ അപമാനിക്കുന്നത് ശരിയാണോ എന്നും എക്സിൽ പങ്കുവെച്ച മറ്റൊരു പോസ്റ്റിൽ ആരുഷി ചോദിച്ചു. നിരവധി പേരാണ് ആരുഷിയെ പിന്തുണച്ചും വിമാനത്താവളത്തിലെ ജീവനക്കാരിയെ വിമർശിച്ചും രംഗത്തെത്തുന്നത്.