സമജാത ഇരട്ടകളായ ഈ സഹോദരങ്ങൾക്ക് ഇരുവരെക്കുറിച്ചും അവരുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചുമൊന്നും കാര്യമായ ധാരണ ഉണ്ടായിരുന്നില്ല. പിന്നീട് രണ്ടുപേരും തങ്ങളുടേതായ നിലയ്ക്ക് വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി.
നിരവധി ഡി എൻ എ പരിശോധനകൾക്ക് ശേഷം 36 വയസുകാരികളായ ഈ സഹോദരിമാർ സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകൾ വഴി ബന്ധപ്പെടുകയുംപരസ്പരം വിവരങ്ങൾ പങ്കുവെയ്ക്കുകയുമായിരുന്നു. വസ്തുതകൾ ഇരുവർക്കും ബോധ്യമായതോടെ മുപ്പത്തിയാറാം ജന്മദിനനാളിൽ കണ്ടുമുട്ടാനും ആ നിമിഷം ആഘോഷമാറ്റിമാറ്റാനുംഅവർ തീരുമാനിച്ചു.
advertisement
ഡെയ്‌ലി മെയിലിന്റെറിപ്പോർട്ട് പ്രകാരം ഈ സഹോദരിമാരെഅമേരിക്കയിലെ രണ്ട് ജൂത കുടുംബങ്ങളാണ് ദത്തെടുത്ത് വളർത്തിയത്. ഫ്ലോറിഡയിലെ ഒരു കുടുംബത്തിലാണ് സിനെർട്ട് വളർന്നതെങ്കിൽ ബുഷ്നെല്ലിനെ എടുത്തു വളർത്തിയത് പെൻസിൽവാനിയയിലെ ഒരു കുടുംബമായിരുന്നു. നാടകീയമായഈ സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്, ബുഷ്‌നെല്ലിന്റെ 11 വയസുകാരിയായ മകൾ ഇസബെൽ അമ്മയുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച്അറിയാനുള്ള കൗതുകം മൂലം ഡി എൻ എ പരിശോധനയ്ക്ക് വിധേയയാകാൻ ബുഷ്നെല്ലിനോട് നിർദ്ദേശിച്ചതോടെയാണ്. എന്നാൽ, ബുഷ്‌നെൽ അതിനോട് താത്പര്യം കാണിക്കാത്തതിനെ തുടർന്ന് ഇസബെൽ സ്വയം ഡി എൻ എ പരിശോധനയ്ക്ക് വിധേയയാകാൻ തീരുമാനിക്കുകയായിരുന്നു. "അമ്മയെ ദത്തെടുത്ത് വളർത്തിയതായതുകൊണ്ടാണ് ഞാൻ ഡി എൻ എ പരിശോധന നടത്താൻ തീരുമാനിച്ചത്. അമ്മയുടെ കുടുംബത്തെക്കുറിച്ചറിയാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു", ഇസബെൽ ഒരു പ്രാദേശിക വാർത്താ ഏജൻസിയോട് പറഞ്ഞു. യാദൃശ്ചികമെന്നോണം ഇസബെൽ ഡി എൻ എ പരിശോധന നടത്തിയ അതേ സമയത്തു തന്നെ സിനേർട്ടും ഡി എൻ എ പരിശോധനയ്ക്ക് വിധേയയായി.
ഇസബെല്ലിന്റെ ഡി എൻ എയുമായിസിനെർട്ടിന്റെ ഡി എൻ എയ്ക്ക്49.96% സാമ്യതയുണ്ടെന്ന് ഡോക്റ്റർ പറഞ്ഞപ്പോൾ സിനെർട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. തന്റെ അടുത്ത ബന്ധുവോ മകളോഒന്നുമല്ലാഞ്ഞിട്ടും ഇസബെല്ലുമായി ഡി എൻ എയിൽ സാമ്യതഉണ്ടായതിന്റെകാരണം സിനെർട്ടിന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. "ഞാൻ പ്രസവിച്ചിട്ടില്ല. എനിക്ക് മക്കളില്ല", സിനെർട്ട് പറഞ്ഞു. പക്ഷേ, പിന്നീട് സിനെർട്ട് ഇതുവരെ കണ്ടിട്ടില്ലാത്ത ഇരട്ട സഹോദരിയുടെമകളാകാം ഇസബെൽ എന്ന നിഗമനത്തിലേക്ക് അവർ എത്തിച്ചേരുകയായിരുന്നു.
"എന്റെ കുടുംബം എന്നെ ഒരുപാട് സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെങ്കിലും എല്ലായിപ്പോഴുംഎന്തോ ഒരു വിടവ് എനിക്ക് തോന്നാറുണ്ടായിരുന്നു. എനിക്ക് ഒരു ഇരട്ട സഹോദരിയുണ്ടെന്ന് കണ്ടെത്തിയത് കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത നൽകി.", സിനെർട്ട് പറയുന്നു. മാർച്ച് 29-ന് ഫ്ലോറിഡയിൽ വെച്ചാണ് ഇരു സഹോദരിമാരും കണ്ടുമുട്ടിയത്. അതിനുശേഷം അവർ സന്തോഷത്തോടെ തങ്ങളുടെ ബന്ധം തുടരുന്നു.