HOME » NEWS » Buzz » MCDONALDS OUTLET IN US IS OFFERING 50 DOLLAR JUST TO SHOW UP FOR A JOB INTERVIEW AA

തോറ്റാലും ജയിച്ചാലും പ്രശ്നമില്ല, മക്ഡൊണാൾഡ്സിന്റെ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവ‌‍‍‍ർക്ക് 50 ഡോളർ ഉറപ്പ്

മക്ഡൊണാൾഡ്സിന്റെ ഫ്ലോറിഡ, ടമ്പ മേഖലയിലെ ഔട്ട്‌ലെറ്റുകളിലാണ് ഇത് നടപ്പാക്കിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: April 28, 2021, 10:20 AM IST
തോറ്റാലും ജയിച്ചാലും പ്രശ്നമില്ല, മക്ഡൊണാൾഡ്സിന്റെ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവ‌‍‍‍ർക്ക് 50 ഡോളർ ഉറപ്പ്
Mc donalds
  • Share this:
ആഗോള ഭക്ഷണ വിതരണ ശൃംഖലയായ മക്ഡൊണാൾഡ്സിൽ ജോലിയ്ക്ക് അപേക്ഷിക്കുന്നവ‍ർ നിരവധിയാണ്. എന്നാൽ ഇപ്പോൾ മക്ഡൊണാൾഡ്സിന്റെ ഇന്റ‍ർവ്യൂവിൽ പങ്കെടുക്കുന്നവ‍‍ർക്ക് ജയിച്ചാലും തോറ്റാലും 50 ‍ഡോള‍ർ ഉറപ്പായും നൽകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മക്ഡൊണാൾഡ്സിന്റെ ഫ്ലോറിഡ, ടമ്പ മേഖലയിലെ ഔട്ട്‌ലെറ്റുകളിലാണ് ഇത് നടപ്പാക്കിയിരിക്കുന്നത്.

ഈ ഔട്ട്‌ലെറ്റിന്റെ ഹോർഡിംഗിന്റെ ഒരു ഫോട്ടോ ഡാൻ നൂൺ എന്ന വ്യക്തി ട്വിറ്ററിൽ അപ്‌ലോഡ് ചെയ്തു. അഭിമുഖത്തിന് എത്തുന്ന ഓരോ വ്യക്തിക്കും 50 ഡോളർ വീതം ലഭിക്കുമെന്നാണ് ഹോ‍ർഡിംഗിൽ കുറിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ്ഫുഡ് ശൃംഖലയാണ് മക്ഡൊണാൾഡ്സ്. നൂറിലധികം രാജ്യങ്ങളിലായി മൊത്തം 37,855 ഔട്ട്‌ലെറ്റുകൾ മക്ഡൊണാൾഡ്സിനുണ്ട്. 80 വർഷം മുമ്പ് 1940 ൽ സ്ഥാപിതമായ ഈ ശൃംഖല പ്രതിദിനം 69 മില്യൺ ആഗോള ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു.

Also Read മാസ്കിന് പകരം മുഖത്ത് ചിത്രം വരച്ച് സൂപ്പർമാർക്കറ്റിൽ കയറി, ഇൻസ്റ്റാഗ്രാം താരങ്ങളുടെ പാസ്പോർട്ട് അധികൃതർ പിടിച്ചെടുത്തു

അമേരിക്കയിൽ കോവി‍ഡ് 19നെ തുട‍ർന്നുള്ള ലോക്ക്ഡൗൺ നീക്കം ചെയ്തതോടെ എല്ലാത്തരം കമ്പനികളും തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ ഉൾപ്പെടെ തൊഴിലാളികൾക്ക് ധാരാളം നേട്ടങ്ങളുമായാണ് പ്രവ‍ർത്തനങ്ങൾ പുനരാരംഭിക്കുന്നത്. എന്നാൽ, വിദഗ്ധരായ പ്രൊഫഷണലുകളെ നിയമിക്കാൻ ബിസിനസുകൾ പാടുപെടുകയാണ്.

യു‌എസിലെ ജനങ്ങളെ ജോലി ചെയ്യാൻ നിരുത്സാഹപ്പെടുത്തുന്ന മറ്റൊരു പ്രധാന കാരണം കൊറോണ വൈറസിനെക്കുറിച്ചുള്ള ഭയമാണ്, പ്രത്യേകിച്ച് ദൈനംദിന തൊഴിലാളികൾ.timesnownews.comസൂചിപ്പിച്ചതുപോലെ കൂടുതൽ ജീവനക്കാരെ ആകർഷിക്കുന്നതിനായി ബിസിനസ് സ്ഥാപനങ്ങളും മറ്റും ശമ്പളം പരിഷ്കരിക്കാനും പദ്ധതിയിടുന്നുണ്ട്.

Also Read 'ജീമെയിൽ പാസ്‌വേർഡ് എങ്ങനെ മാറ്റും': കോവിഡ് സഹായത്തെക്കുറിച്ചുള്ള സുന്ദർ പിച്ചൈയുടെ പോസ്റ്റിന് താഴെ തമിഴ്നാട് സ്വദേശിയുടെ ചോദ്യം

പ്രഗത്ഭരായ തൊഴിലാളികളെ ആകർഷിക്കുന്നതിനായി ബിസിനസ് സ്ഥാപനങ്ങൾ പലവിധ തന്ത്രങ്ങളാണ് അവലംബിക്കുന്നത്. അഭിമുഖത്തിൽ പങ്കെടുക്കുന്ന വ്യക്തികൾക്കും പണം നൽകുന്നത് തികച്ചും പുതിയൊരു കാര്യമാണ്. സൗജന്യ പണം വാഗ്ദാനം ചെയ്യുന്നതിനുള്ള പദ്ധതി ആദ്യം പ്രയോജനപ്പെടുത്തിയത് മറ്റൊരു മക്ഡൊണാൾഡ്സിന്റെ ഫ്രാഞ്ചൈസി ഉടമയായ ബ്ലെയ്ക്ക് കാസ്പറാണ്. യു‌എസിലെ സംസ്ഥാന-ഫെഡറൽ ഗവൺമെൻറ് തൊഴിലില്ലായ്മ വേതനവും മറ്റും നൽകുന്നത് തുടരുന്നതിനാൽ ജോലി ചെയ്യാതെ വീട്ടിലിരിക്കാൻ വ്യക്തികളെ പ്രേരിപ്പിക്കുന്നതായി കാസ്പ‍ർ വ്യക്തമാക്കി.

100 വയസ്സ് പ്രായമുള്ള റൂത്തർ എന്ന മുത്തശ്ശി മെക്ഡൊണൾഡ് ഔട്ട്ലെറ്റിൽ ജോലി ചെയ്യുന്ന വാ‍ർത്ത അടുത്തിടെ വാ‍ർത്തകളിൽ നിറഞ്ഞിരുന്നു. കഴിഞ്ഞ മാസമാണ് അവർ അമേരിക്കയിലെ പെൻസിൽവാനിയയിലുള്ള ഔട്ട്ലെറ്റിൽ നൂറാം പിറന്നാൾ ആഘോഷിച്ചത്. നൂറാം പിറന്നാൾ ആഘോഷിച്ചെങ്കിലും ജോലിയിൽ നിന്ന് വിരമിക്കാൻ മുത്തശ്ശി തയ്യാറല്ല. ക്യൂൻ ഓഫ് ദി ഡേയായി, കിരീടധാരണമൊക്കെ നടത്തിയ ചടങ്ങിൽ വച്ചാണ് താൻ ഉടനെയൊന്നും വിരമിച്ച് വീട്ടിലിരിക്കില്ലെന്ന് റൂത്ത‍ർ മുത്തശ്ശി സഹപ്രവർത്തകരെ അറിയിച്ചത്. മറ്റ് ജോലിക്കാരെപ്പോലെ തന്നെ ഊർജ്ജസ്വലമായി തന്നെയാണ് ഇവർ തന്റെ ജോലി ചെയ്യുന്നത്. റൂത്ത‍ർ കമ്പനിയിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് 27 വർഷമായി. പിറന്നാൾ ദിവസമായ ബുധനാഴ്ചയും മെക്ഡൊണൾഡിന്റെ യൂണിഫോം ധരിച്ചു കൊണ്ട് ഔട്ട്ലെറ്റിൽ ജോലിയിൽ തന്നെയായിരുന്നു. വിശ്വസ്തയായ ജീവനക്കാരിയുടെ പിറന്നാൾ കമ്പനി അധികൃതർ ആഘോഷമാക്കി മാറ്റി.
Published by: Aneesh Anirudhan
First published: April 28, 2021, 10:20 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories