നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ജീമെയിൽ പാസ്‌വേർഡ് എങ്ങനെ മാറ്റും': കോവിഡ് സഹായത്തെക്കുറിച്ചുള്ള സുന്ദർ പിച്ചൈയുടെ പോസ്റ്റിന് താഴെ തമിഴ്നാട് സ്വദേശിയുടെ ചോദ്യം

  'ജീമെയിൽ പാസ്‌വേർഡ് എങ്ങനെ മാറ്റും': കോവിഡ് സഹായത്തെക്കുറിച്ചുള്ള സുന്ദർ പിച്ചൈയുടെ പോസ്റ്റിന് താഴെ തമിഴ്നാട് സ്വദേശിയുടെ ചോദ്യം

  രാജ്യത്തിന് പിന്തുണയുമായി എത്തിയതിന്റെ പേരിൽ നിരവധി ആളുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ സുന്ദർ പിച്ചൈയെ പ്രശംസിക്കുന്നത്. അതിനിടെയാണ് @Madhan67966174 എന്ന ട്വിറ്റർ ഹാൻഡിൽ ഉപയോഗിക്കുന്ന ഉപയോക്താവ് ജീമെയിൽ ലോഗ് ഇൻ ചെയ്യുന്നതിൽ താൻ നേരിടുന്ന പ്രശ്നത്തിന് ഗൂഗിൾ മേധാവിയിൽ നിന്ന് നേരിട്ട് സഹായം ലഭിക്കാനായി സുന്ദർ പിച്ചൈയുടെ ട്വീറ്റിൽ കമന്റ് ചെയ്തത്.

  Sundar Pichai

  Sundar Pichai

  • Share this:
   ജീമെയിൽ അക്കൗണ്ടിന്റെ പാസ്‌വേർഡ് നഷ്ടപ്പെടുക എന്നത് വളരെ ഗൗരവകരമായകാര്യമാണ്. അതുകൊണ്ടാണ് തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു വ്യക്തി കോവിഡ് വ്യാപനം നേരിടാൻ ഇന്ത്യയ്ക്ക് സഹായം പ്രഖ്യാപിച്ചുകൊണ്ട് ഗൂഗിൾ സി ഇ ഓ സുന്ദർ പിച്ചൈ പോസ്റ്റ് ചെയ്ത ട്വീറ്റിന് താഴെയായി ജീമെയിൽ സംബന്ധിച്ച തന്റെ സംശയം ദൂരീകരിച്ചേക്കാം എന്ന് കരുതി കമന്റ് ചെയ്തത്.

   തിങ്കളാഴ്ചയാണ് ഗൂഗിൾ മെഡിക്കൽ സൗകര്യങ്ങളുടെ വിതരണത്തിനും രോഗബാധയ്ക്കുള്ള സാധ്യത കൂടിയ ജനവിഭാഗങ്ങളെ സഹായിക്കുന്ന സംഘടനകൾക്ക് പിന്തുണ നൽകാനും പ്രധാനപ്പെട്ട വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുമൊക്കെയായി യൂണിസെഫിനും ഗിവ്ഇന്ത്യയ്ക്കും 135 കോടി രൂപ ധനസഹായം നൽകാൻ തീരുമാനിച്ചതായി സുന്ദർ പിച്ചൈ അറിയിച്ചത്. കഴിഞ്ഞ ആറ് ദിവസങ്ങളിലായി പ്രതിദിനം 3 ലക്ഷത്തിലേറെ കോവിഡ് കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ ഭാഗത്തു നിന്നുള്ള ഈ നീക്കം.

   രാജ്യത്തിന് പിന്തുണയുമായി എത്തിയതിന്റെ പേരിൽ നിരവധി ആളുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ സുന്ദർ പിച്ചൈയെ പ്രശംസിക്കുന്നത്. അതിനിടെയാണ് @Madhan67966174 എന്ന ട്വിറ്റർ ഹാൻഡിൽ ഉപയോഗിക്കുന്ന ഉപയോക്താവ് ജീമെയിൽ ലോഗ് ഇൻ ചെയ്യുന്നതിൽ താൻ നേരിടുന്ന പ്രശ്നത്തിന് ഗൂഗിൾ മേധാവിയിൽ നിന്ന് നേരിട്ട് സഹായം ലഭിക്കാനായി സുന്ദർ പിച്ചൈയുടെ ട്വീറ്റിൽ കമന്റ് ചെയ്തത്.   "ഹലോ സർ, സുഖമാണോ? എനിക്കൊരു സഹായം വേണം. എന്റെ ജീമെയിൽ ഐ ഡിയുടെ പാസ്‌വേർഡ് ഞാൻ മറന്നുപോയി. എങ്ങനെയാണ് പാസ്‌വേർഡ് റീസെറ്റ് ചെയ്യേണ്ടത്? ദയവായി എന്നെ സഹായിക്കുക" എന്നായിരുന്നു ആ ട്വിറ്റർ ഉപയോക്താവിന്റെ കമന്റ്.  ആ ഉപയോക്താവിന്റെ നിഷ്കളങ്കവും എന്നാൽ വിനയത്തോടെയുമുള്ള ചോദ്യം പിന്നീട് ട്വിറ്ററിൽ വൈറലായി മാറുകയായിരുന്നു.

   അതിനിടെ, ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി മറികടക്കാനായി ഗൂഗിളിന്റെ ഭാഗത്തു നിന്നുള്ള ശ്രമങ്ങൾ വിശദീകരിച്ചുകൊണ്ട് സുന്ദർ പിച്ചൈഒരു ബ്ലോഗ് പോസ്റ്റ് പങ്കുവെച്ചിരുന്നു. 135 കോടി രൂപയുടെ ധനസഹായത്തിൽ Google.org-യിൽ നിന്നുള്ള 20 കോടിയുടെ ഗ്രാന്റുകളും ഉൾക്കൊള്ളുന്നതായി ഗൂഗിളിന്റെ ഇന്ത്യൻ മേധാവിയും വൈസ് പ്രസിഡന്റുമായ സഞ്ജയ് ഗുപ്ത ഒപ്പിട്ട ബ്ലോഗ് പോസ്റ്റിൽ പറയുന്നു.

   ആദ്യത്തെ ഗ്രാന്റ് ഗിവ്ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണ്. കോവിഡ് പ്രതിസന്ധി നേരിട്ട് ബാധിച്ച കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനും അവരുടെ ദൈനംദിന ചെലവുകൾ വഹിക്കാനുമുള്ളതാണ് ഈ ഗ്രാന്റ്. രണ്ടാമത്തെ ഗ്രാന്റ് യൂണിസെഫിനുള്ളതാണ്. ഇന്ത്യയിൽ ഓക്സിജനും പരിശോധനയ്ക്ക് വേണ്ടിയുള്ള ഉപകരണങ്ങളും ഉൾപ്പെടെ മെഡിക്കൽ സൗകര്യങ്ങൾ ഏറ്റവും ആവശ്യമുള്ള സ്ഥലങ്ങളിൽ അടിയന്തിരമായി അവ എത്തിക്കാൻ വേണ്ടിയുള്ളതാണ് ഈ  ഗ്രാന്റ്. കമ്പനിയിലെ ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള സംഭാവനകളും ഈ ഗ്രാന്റിൽ ഉൾക്കൊള്ളുന്നു. അപകട സാധ്യത കൂടിയതും പാർശ്വവൽക്കരിക്കപ്പെട്ടതുമായ രാജ്യങ്ങളെ പിന്തുണയ്ക്കുന്ന സംഘടനകൾക്കായി 3.7 കോടി രൂപ ഗൂഗിളിലെ 900-ലധികം ജീവനക്കാർ ചേർന്ന് സമാഹരിച്ചിട്ടുണ്ടെന്നും ബ്ലോഗ് പോസ്റ്റിലൂടെ കമ്പനി അറിയിക്കുന്നു.
   Published by:Rajesh V
   First published: