Also Read- 'ഐ ഫോൺ ആര്‍ക്കൊക്കെ നല്‍കിയെന്ന് നേരിട്ട് അറിയില്ല'; നിലപാടുമാറ്റി സന്തോഷ് ഈപ്പന്‍
സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാപകനാണ് അഖിലേഷ് യാദവിന്റെ അച്ഛനായ മുലായം സിങ് യാദവ്. മുലായം സിങ് യാദവെന്ന പേരാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായം സിങ് യാദവാണ് മരിച്ചതെന്ന് വ്യാപകമായി തെറ്റിദ്ധരിക്കാന്‍ കാരണമായത്. ദേശീയ മാധ്യമങ്ങളടക്കം ഒറയ്യയില്‍ നിന്നുള്ള മുലായം സിങ് യാദവിന്റെ ഫോട്ടോ കൊടുക്കാതെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നതും തെറ്റിധാരണ കൂട്ടാന്‍ ഇടയാക്കി. സമാജ്‌വാദി പാര്‍ട്ടി നേതാവായ മുലായം സിങ് യാദവ് മൂന്നു തവണ യു പി മുഖ്യമന്ത്രിയായിരുന്നു. ഇന്ത്യയുടെ പ്രതിരോധമന്ത്രിയുടെ ചുമതലയും വഹിച്ചിട്ടുണ്ട്. 1993ലാണ് മുലായം സിങ് യാദവ് സമാജ്‌വാദി പാര്‍ട്ടി സ്ഥാപിച്ചത്.
advertisement
Also Read- കൊലപാതക സാധ്യത തള്ളി AIIMS;ഒട്ടും ആശ്ചര്യമില്ലെന്ന് മുംബൈ പൊലീസ്
എന്നാല്‍ ഇപ്പോള്‍ അന്തരിച്ച മുലായം സിങ് യാദവ് ഒറയ്യയില്‍ നിന്നുള്ള സമാജ്‌വാദി പാര്‍ട്ടിയുടെ നേതാവാണ്. അദ്ദേഹം മൂന്ന് തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടി മുന്‍ അധ്യക്ഷനായ മുലായം സിങ് യാദവുമായി അടുത്ത ബന്ധമുള്ളയാളാണ് ഇപ്പോള്‍ അന്തരിച്ച മുലായം സിങ് യാദവ്. കർഷകർക്കും പാവപ്പെട്ടവർക്കും സാധാരണ ജനങ്ങൾക്കും വേണ്ടി ജീവിതം മുഴുവൻ പ്രവർത്തിച്ച നേതാവാണ് മുലായംസിങ് യാദവെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. അസുഖബാധിതനായതിനെ തുടർന്ന് കാൺപൂർ ആശുപത്രിയിൽ അടുത്തിടെ പ്രവേശിപ്പിക്കുകയായിരുന്നു.
