iphone controversy| 'ഐ ഫോൺ ആര്‍ക്കൊക്കെ നല്‍കിയെന്ന് നേരിട്ട് അറിയില്ല'; നിലപാടുമാറ്റി സന്തോഷ് ഈപ്പന്‍

Last Updated:

വിജിലൻസിന് നൽകിയ മൊഴിയിലാണ് സന്തോഷ് ഈപ്പൻ മലക്കം മറിഞ്ഞത്.

തിരുവനന്തപുരം: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട ഐ ഫോൺ വിവാദത്തിൽ നിലപാടുമാറ്റി യൂണിടാക് എംഡി സന്തോഷ് ഈപ്പൻ. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഐ ഫോൺ നൽകിയെന്ന് പറഞ്ഞ സന്തോഷ് ഈപ്പൻ, ഇന്നലെ വിജിലൻസിന് മൊഴി നൽകിയപ്പോഴാണ് നിലപാട് മാറ്റിയത്. സ്വപ്ന സുരേഷിന് അഞ്ച് ഐ ഫോണുകൾ നൽകുകയാണ് ചെയ്തത്. അത് അവർ ആർക്ക് നൽകിയെന്ന് അറിയില്ലെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു.
ഐ ഫോണുകളുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് പറഞ്ഞ കാര്യങ്ങള്‍ മാത്രമെ അറിയാവൂ എന്നും ഫോണ്‍ ആര്‍ക്കൊക്കെയാണ് വിതരണം ചെയ്തതെന്ന് നേരിട്ട് അറിയില്ലെന്നുമാണ് സന്തോഷ് ഈപ്പന്‍ വിജിലൻസിന് മൊഴി നല്‍കിയത്. സ്വപ്‌ന ആവശ്യപ്പെട്ടതനുസരിച്ച് ഐ ഫോണുകള്‍ താന്‍ വാങ്ങി നല്‍കിയിയെന്നും അത് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്കാണ് നല്‍കിയതെന്നും നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സന്തോഷ് ഈപ്പന്‍ പറഞ്ഞിരുന്നു. പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല വക്കീല്‍ നോട്ടീസയച്ചിരുന്നു.
advertisement
പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും, അതല്ലെങ്കിൽ ഒരു കോടി രൂപ നഷ്ടപരിഹാരം തരണമെന്നുമാണ് ചെന്നിത്തലയുടെ വക്കീൽ നോട്ടീസിൽ പറയുന്നത്. ഐഫോൺ ആർക്കാണ് നൽകിയതെന്ന് കണ്ടെത്തുന്നത് വരെ പോരാടുമെന്ന് ചെന്നിത്തല പറഞ്ഞു. എല്ലാ ആരോപണങ്ങളും വസ്തുതാവിരുദ്ധമാണ്. രണ്ടാഴ്ചയ്ക്കകം ഈ പരാമർശം പിൻവലിച്ച് സന്തോഷ് ഈപ്പൻ മാപ്പ് പറയണം. മൂന്ന് പ്രമുഖ മാധ്യമങ്ങളിലൂടെയെങ്കിലും ഈ മാപ്പപേക്ഷ സംപ്രേഷണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യണം. അതല്ലെങ്കിൽ നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു. ഹൈക്കോടതിയിൽ സന്തോഷ് ഈപ്പൻ നൽകിയിരിക്കുന്ന ഹർജി തിരുത്തി പുതിയ സത്യവാങ്മൂലം നൽകണം. പ്രതിപക്ഷനേതാവിനെതിരെ ഉന്നയിച്ച ആരോപണം തെറ്റെന്ന് ബോധ്യപ്പെട്ടെന്ന് അതിൽ എഴുതണം. മുൻ അഡ്വക്കറ്റ് ജനറലായിരുന്ന അഡ്വ. ടി ആസഫലി വഴിയാണ് ഈ വക്കീൽ നോട്ടീസ് നൽകിയിരിക്കുന്നത്.
advertisement
നേരത്തെ താന്‍ ആരില്‍നിന്നും ഐ ഫോണ്‍ വാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കിയ രമേശ് ചെന്നിത്തല തനിക്ക് നല്‍കിയെന്ന് പറയപ്പെടുന്ന ഐ ഫോണ്‍ എവിടെയുണ്ടെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ അനുകൂലമായ പ്രതികരണമല്ല ലഭിച്ചത്. ഇതോടെയാണ് നിയമ നടപടികളിലേക്ക് കടക്കുമെന്ന് ചെന്നിത്തല അറിയിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
iphone controversy| 'ഐ ഫോൺ ആര്‍ക്കൊക്കെ നല്‍കിയെന്ന് നേരിട്ട് അറിയില്ല'; നിലപാടുമാറ്റി സന്തോഷ് ഈപ്പന്‍
Next Article
advertisement
'ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലും തീവ്രവാദ വിരുദ്ധ നീക്കങ്ങളും ലോകത്തോട് പറഞ്ഞു; കശ്മീര്‍ ഇന്ത്യയുടേത്:' മോദിയേക്കുറിച്ച് അമിത് ഷാ
'ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലും തീവ്രവാദ വിരുദ്ധ നീക്കങ്ങളും ലോകത്തോട് പറഞ്ഞു:' മോദിയേക്കുറിച്ച് അമിത് ഷാ
  • പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള തീവ്രവാദ വിരുദ്ധ നീക്കങ്ങളെ അമിത് ഷാ പ്രശംസിച്ചു.

  • ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലും തീവ്രവാദ വിരുദ്ധ നീക്കങ്ങളും രാജ്യത്തെ സുരക്ഷിതമാക്കി.

  • മോദി സര്‍ക്കാര്‍ ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചെന്ന് അമിത് ഷാ പറഞ്ഞു.

View All
advertisement