TRENDING:

അർദ്ധരാത്രി വരെ ഓഫീസ് ജോലികളുടെ തിരക്ക്; മേയർ പുലർച്ചെ കുഞ്ഞിന് ജന്മം നൽകി

Last Updated:

അടിയന്തിരഘട്ടത്തിൽ പോലും ലീവെടുക്കാതെ വിട്ടുവീഴ്ചയില്ലാതെ കൃത്യനിർവഹണം നടത്തിയ മേയറെ അഭിനന്ദിച്ചു കൊണ്ടാണ് പലരുടെയും ആശംസകൾ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജയ്പൂർ: അർദ്ധരാത്രി വരെ ഓഫീസ് ജോലികളിലെ തിരക്കിലായിരുന്ന മേയർ പുലർച്ചയോടെ ഒരു കുഞ്ഞിന് ജന്മം നൽകി. വിശ്രമം വേണ്ട സമയത്ത് പോലും അത് വകവയ്ക്കാതെ ജോലിത്തിരക്കുകളിൽ മുഴുകിയത് ജയ്പുർ നഗർ നിഗം (ഗ്രേറ്റർ) മേയർ ഡോ.സോമ്യ ഗുജാർ ആണ്. 'ജോലിയാണ് ആരാധന'എന്ന് വിശേഷിപ്പിച്ച് തന്‍റെ പ്രസവ വിവരവും മേയർ തന്നെയാണ് പങ്കുവച്ചത്. ട്വിറ്ററിൽ പങ്കുവച്ച പോസ്റ്റ് ഇതിനോടകം വൈറലാവുകയും ചെയ്തു.
advertisement

Also Read-സോഷ്യൽമീഡിയ ഉപയോഗം മിതപ്പെടുത്തണം; ആരുടെയും വികാരങ്ങള്‍ മുറിപ്പെടുത്തരുത്; ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ബുധനാഴ്ച രാത്രി ഏറെ വൈകിയും ഓഫീസ് ജോലികളുടെ തിരക്കിലിരുന്ന സോമ്യ, വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഒരു കുഞ്ഞിന് ജന്മം നൽകുന്നത്. ജോലികൾ പൂർത്തിയാക്കി രാത്രി പന്ത്രണ്ടരയോടെ ആശുപത്രിയിൽ അഡ്മിറ്റായ ഇവർ പുലർച്ചെ 5.14നാണ് ഒരു ആൺകുഞ്ഞിന് ജന്മം നല്‍കിയത്.

Also Read-26 വർഷം പഴക്കമുളള വിതുര പീഡനക്കേസിൽ ഒന്നാം പ്രതിക്ക് 24 വർഷം കഠിന തടവ്

advertisement

'ജോലിയാണ് ആരാധന. ഓഫീസില്‍ അർദ്ധരാത്രി വരെ ഒരു മീറ്റിംഗിൽ പങ്കെടുത്തിരുന്നു. അതിനുശേഷം പന്ത്രണ്ടരയോടെ കൊക്കൂൺ ഹോസ്പിറ്റലിൽ അഡ്മിറ്റായി. ദൈവാനുഗ്രഹത്തിൽ 5.14ന് ഒരു ആൺകുഞ്ഞിന് ജന്മം നൽകി.കുഞ്ഞും ഞാനും സുഖമായിരിക്കുന്നു'. പ്രസവവിവരം അറിയിച്ച് മേയർ ട്വിറ്ററിൽ കുറിച്ചു.

നിരവധി ആളുകളാണ് ഈ പോസ്റ്റിന് താഴെ ആശംസകളുമായെത്തിയത്.

advertisement

അടിയന്തിരഘട്ടത്തിൽ പോലും ലീവെടുക്കാതെ വിട്ടുവീഴ്ചയില്ലാതെ കൃത്യനിർവഹണം നടത്തിയ മേയറെ അഭിനന്ദിച്ചു കൊണ്ടാണ് പലരുടെയും ആശംസകൾ.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
അർദ്ധരാത്രി വരെ ഓഫീസ് ജോലികളുടെ തിരക്ക്; മേയർ പുലർച്ചെ കുഞ്ഞിന് ജന്മം നൽകി
Open in App
Home
Video
Impact Shorts
Web Stories