സോഷ്യൽമീഡിയ ഉപയോഗം മിതപ്പെടുത്തണം; ആരുടെയും വികാരങ്ങള്‍ മുറിപ്പെടുത്തരുത്; ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഉള്ളടക്കത്തിൽ മിതത്വം പാലിക്കുക എന്നതാണ് മറ്റുള്ളവരെ വ്രണപ്പെടുത്താതെ സോഷ്യൽ മീഡിയ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം
ന്യൂഡൽഹി: സോഷ്യൽമീഡിയ ഉപയോഗം മിതപ്പെടുത്തണമെന്ന ആവശ്യവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ദുരുപയോഗം തടയുന്നതിനും ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കുന്നതിനും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കുന്നതിനും സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലതെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. കർഷകസമരത്തിന്‍റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചില തീവ്ര ക്യാംപെയ്നുകളുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
കർഷക പ്രക്ഷോഭത്തെക്കുറിച്ച് തെറ്റായ വിവരങ്ങളും പ്രകോപനപരമായ ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളും ഹാഷ്ടാഗുകളും നീക്കം ചെയ്യണമെന്ന് സർക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതില്‍ നടപടിയെടുക്കാൻ വൈകിയ സാഹചര്യത്തില്‍ കടുത്ത അതൃപ്തിയും കേന്ദ്രം പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് വെങ്കയ്യനായിഡുവിന്‍റെ പ്രതികരണം.
മാധ്യമങ്ങളുമായി നടത്തിയ ഒരു അനൗപചാരിക ആശയ വിനിമയത്തിനിടെയായിരുന്നു രാജ്യസഭാ ചെയർമാൻ കൂടിയായ നായിഡുവിന്‍റെ പ്രതികരണം. നടന്നുകൊണ്ടിരിക്കുന്ന കർഷക പ്രക്ഷോഭത്തിന് ചർച്ചകളിലൂടെ എത്രയും വേഗം പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം തീവ്രമായ അല്ലെങ്കിൽ പരമാധികാര നിലപാടുകൾ പ്രശ്‌നം പരിഹരിക്കാൻ സഹായിക്കില്ലെന്നും പറഞ്ഞു.
advertisement
കർഷക പ്രക്ഷോഭത്തെക്കുറിച്ച് അഭിപ്രായങ്ങൾ പ്രകടിപ്പിച്ച ചില ട്വിറ്റർ അക്കൗണ്ടുകൾ പിൻവലിക്കുകയും എന്നാൽ അധികം വൈകാതെ തന്നെ പുനസ്ഥാപിക്കുകയും ചെയ്ത വിഷയം പ്രതിപാദിച്ചു കൊണ്ടാണ് ഉള്ളടക്കത്തിൽ മിതത്വം പാലിക്കുക എന്നതാണ് മറ്റുള്ളവരെ വ്രണപ്പെടുത്താതെ സോഷ്യൽ മീഡിയ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ തീവ്ര നിലപാടുകൾ സ്വീകരിക്കരുതെന്നും ഉപരാഷ്ട്രപതി പറഞ്ഞു. സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നതിനെ താൻ എതിർക്കുന്നുവെന്ന് വാദിച്ച നായിഡു, ഇത്തരം ഫലപ്രദമായ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യരുതെന്നും അവയെ യുദ്ധവേദിയാക്കരുതെന്നും കൂട്ടിച്ചേർത്തു.
advertisement
Also Read- സ്വന്തം വീടിരുന്ന ഇടത്ത് ആറ് നില കെട്ടിടം; ഉടമസ്ഥൻ അറിയാതെ ഭൂമി കൈയ്യടക്കി വീടുവെച്ചയാൾ അറസ്റ്റിൽ
'യുദ്ധങ്ങൾ എല്ലാവർക്കും അപകടകരമാണ്, 'ഉണ്ടാകാനിടയുള്ള പ്രതികരണങ്ങൾ മനസ്സിൽ വച്ചുകൊണ്ട് സംയമനത്തോടെയും ഉത്തരവാദിത്തത്തോടെയും വേണം സോഷ്യൽ മീഡിയയിലെ ഉള്ളടക്കങ്ങൾ സൃഷ്ടിക്കേണ്ടത്. അത്തരം പ്രതിഫലനങ്ങൾ കുറ്റകരമായ പോസ്റ്റുകളെ കുറയ്ക്കും. പ്രകോപനം ആകരുത് ഒരു മികച്ച കാഴ്ചപ്പാടുകളാകണം പങ്കുവയ്ക്കേണ്ടത് ഉപരാഷ്ട്രപതി വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 13, 2021 6:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
സോഷ്യൽമീഡിയ ഉപയോഗം മിതപ്പെടുത്തണം; ആരുടെയും വികാരങ്ങള്‍ മുറിപ്പെടുത്തരുത്; ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു