26 വർഷം പഴക്കമുളള വിതുര പീഡനക്കേസിൽ ഒന്നാം പ്രതിക്ക് 24 വർഷം കഠിന തടവ്
- Published by:Anuraj GR
- news18-malayalam
Last Updated:
അകന്ന ബന്ധുവായ യുവതിയാണ് 1996 നവംബർ 21ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുവന്ന് ഒന്നാം പ്രതി സുരേഷിന് കൈമാറുന്നത്.
കോട്ടയം; സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച വിതുര പെൺവാണിഭ കേസിൽ ഒന്നാം പ്രതി കൊല്ലം കടയ്ക്കൽ ജുബൈദ മൻസിലിൽ സുരേഷിന് ഇരുപത്തിനാലു വർഷം തടവുശിക്ഷ. 26 വർഷം പഴക്കമുള്ള പെൺവാണിഭ കേസിലാണ് ഒന്നാം പ്രതിക്ക് കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി 24 വർഷം കഠിന തടവ് ലഭിച്ചിരിക്കുന്നത്. പീഡനത്തിന് ഇരയാകുമ്പോൾ 17 വയസുണ്ടായിരുന്ന ഇരയ്ക്ക് ഇപ്പോൾ 42 വയസായി.
പ്രതി ഒരു ലക്ഷത്തി ഒമ്പതിനായിരം രൂപ പിഴ ഒടുക്കണമെന്നും ഈ തുക പെൺകുട്ടിക്കു നൽകാനും കോടതി ഉത്തരവിട്ടു. വിവിധ വകുപ്പുകളിലായി വിധിച്ച തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നതിനാൽ പത്തു വർഷം ജയിലിൽ കിടന്നാൽ മതിയാകും. ഇരസംരക്ഷണ നിയമപ്രകാരം യുവതിക്ക് മതിയായ നഷ്ടപരിഹാര തുക സർക്കാരിൽനിന്ന് നേടി കൊടുക്കുന്നതിന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി.
Also Read- ആയുധമേന്തിയ മോഷ്ടാവിനെ കുടുക്കിയത് സെക്സ്; യുവതിയുടെ സമയോചിത ഇടപെടലിൽ കള്ളൻ പോലീസ് പിടിയിൽ
advertisement
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ മറ്റുള്ളവർക്ക് കാഴ്‌ചവതിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും, തട്ടിക്കൊണ്ട് പോയി തങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ചതിന് രണ്ട് വർഷം തടവും 5,000 രൂപ പിഴ, അനാശാസ്യ കേന്ദ്രം നടത്തിയെന്ന കുറ്റത്തിന് രണ്ട് വകുപ്പുകളിൽ നിന്നായി 12 വർഷം തടവ് എന്നിങ്ങനെയാണ് കോടതി പുറപ്പെടുവിച്ച ശിക്ഷാ വിധിയിൽ പറയുന്നത്.
Also Read- ഭാര്യയുടെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത് യുവാവ്; കേസെടുത്ത് പൊലീസ്
advertisement
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബന്ദി ആക്കുകയും നിരവധി ആളുകൾക്ക് കാഴ്ചവെക്കുകയും ചെയ്തെന്നാണു പ്രോസിക്യൂഷൻ കേസ്. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 24 കേസുകളിൽ ഒരു കേസിലാണ് വെള്ളിയാഴ്ച സുരേഷ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. 24 കേസുകളിലും ഒന്നാം പ്രതിയാണ് സുരേഷ്. കേസിന്റെ രണ്ടാംഘട്ട വിചാരണയില്‍ 14 കേസുകളിലെ 17 പ്രതികളെ പ്രത്യേക കോടതി വെറുതെ വിട്ടതിന് പിന്നാലെയാണ് സുരേഷ് കീഴടങ്ങിയത്. 2019 ഒക്ടോബര്‍ 19 മുതലാണ് കേസിൽ മൂന്നാം ഘട്ട വിചാരണ ആരംഭിച്ചത്. മറ്റു കേസുകളിൽ വിചാരണ തുടരും.
advertisement
1996 ജൂലൈ 16 നു പെൺകുട്ടിയോടൊപ്പം ഒരു പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെയാണു സംഭവങ്ങൾ പുറത്തറിയുന്നത്. ജൂലൈ 23 നൽകിയ മൊഴിയെ തുടർന്നാണ് പീഡന കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
അകന്ന ബന്ധുവായ യുവതിയാണ് 1996 നവംബർ 21ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുവന്ന് ഒന്നാം പ്രതി സുരേഷിന് കൈമാറുന്നത്. തുടർന്ന് 1996 ജുലൈ ഒമ്പത് വരെ കേരളത്തിനകത്തും പുറത്തുമായി നിരവധി പേർക്ക് കൈമാറി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
Location :
First Published :
February 13, 2021 7:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
26 വർഷം പഴക്കമുളള വിതുര പീഡനക്കേസിൽ ഒന്നാം പ്രതിക്ക് 24 വർഷം കഠിന തടവ്