'വിളക്കുകളുടെ ഉത്സവം ആഘോഷിക്കുന്ന ദശലക്ഷക്കണക്കിന് ഹിന്ദുക്കൾക്കും ജൈനന്മാർക്കും സിഖുകാർക്കും ബുദ്ധമതക്കാർക്കും ഞാനും സന്തോഷം നിറഞ്ഞ ദീപാവലി ആശംസകൾ അറിയിക്കുന്നു. നിങ്ങളുടെ പുതുവർഷത്തിൽ പ്രതീക്ഷയും സന്തോഷവും സമൃദ്ധിയും നിറയട്ടെ. സാൽ മുബാറക്'- എന്നായിരുന്നു ബൈഡന്റെ ട്വീറ്റ്.
തന്‍റെ ലളിതമായ ട്വീറ്റ് ഇന്ത്യയിൽ ഇത്രയും ചർച്ചയാകുമെന്ന് ബൈഡൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല. ദീപാവലി ആശംസയിൽ സാൽ മുബാരക് എന്ന പദം ഉപയോഗിച്ചതാണ് ഇന്ത്യക്കാരിൽ പലരെയും ചൊടിപ്പിച്ചത്.
മിസ്റ്റർ ബൈഡൻ, എന്താണ് ഈ "സാൽ മുബാറക്"? ദീപാവലിക്ക് ഇതിന് അർത്ഥമില്ല, ബന്ധവുമില്ല. ദീപാവലി ആശംസിക്കാൻ നിങ്ങൾക്ക് അറിയില്ലെങ്കിൽ ട്രംപിനോട് ചോദിക്കുക. അദ്ദേഹം പറഞ്ഞു തരും- എന്നായിരുന്നു ഒരാളുടെ മറുപടി.
"സാൽ മുബാറക്" ഒരു "ഇസ്ലാമിക അഭിവാദ്യം" ആണെന്നും ദീപാവലിയെ അഭിവാദ്യം ചെയ്യുന്നതല്ലെന്നും പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കടുത്ത വിമർശനവും ബൈഡനെതിരെ ഉയർന്നിട്ടുണ്ട്.
എന്നാൽ ദേശി ട്വിറ്ററൈറ്റികൾക്ക് തെറ്റിയതാണ്. "സാൽ മുബാറക്" എന്നതിന് ഏതെങ്കിലും ഇസ്ലാമിക് ഉത്സവത്തോട് ബന്ധമില്ല. ഗുജറാത്തിലെ ദീപാവലി കഴിഞ്ഞ ദിവസം ആഘോഷിക്കുന്ന ഗുജറാത്തി പുതുവത്സരാഘോഷത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നതാണ് സാൽ മുബാറക്. പർസികൾ, ഹിന്ദുക്കൾ, ജൈനന്മാർ, സിഖുകാർ എന്നിവരുൾപ്പെടെ ഗുജറാത്തികള്‍ ഈ ദിവസം ആഘോഷിക്കാറുണ്ട്
2017 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാൽ മുബാറക് ആശംസിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. എന്തായാലും ബൈഡന്റെ ആശംസ വൈറലായിക്കഴിഞ്ഞു. ബൈഡന്റെ “സാൽ മുബാറക്” ട്വീറ്റിൽ ഗുജറാത്തിൽ നിന്നുള്ള പലരും അഭിമാനം പ്രകടിപ്പിച്ചു."സാൽ" എന്നാൽ വർഷം എന്നാണ് അർഥം "മുബാറക്" അറബിയിൽ ആശംസകള്‍ എന്നാണ്.
