Diwali 2020 | പൂത്തിരി കത്തിച്ച് ദീപാവലി ആഘോഷിച്ച് മുഹമ്മദ് റിയാസും ഭാര്യ വീണയും
Diwali 2020 | പൂത്തിരി കത്തിച്ച് ദീപാവലി ആഘോഷിച്ച് മുഹമ്മദ് റിയാസും ഭാര്യ വീണയും
'ഹാപ്പി ദീപാവലി' എന്ന കുറിപ്പോടെ വീണയ്ക്കൊപ്പം പൂത്തിരി കത്തിക്കുന്നതിന്റെ വീഡിയോ ആണ് മുഹമ്മദ് റിയാസ് പങ്കുവച്ചത്.
ദീപാവലി ആഘോഷിച്ച് മുഹമ്മദ് റിയാസും ഭാര്യ വീണയും
Last Updated :
Share this:
വിവാഹത്തിനു ശേഷമുള്ള ആദ്യ ദീപാവലി പൂത്തിരി കത്തിച്ച് ആഘോഷിച്ച് ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും ഭാര്യ വീണയും. ഫേസ്ബുക്കിലാണ് ദീപാവലി ആഘോഷത്തെക്കുറിച്ച് മുഹമ്മദ് റിയാസ് പങ്കുവച്ചത്.
'ഹാപ്പി ദീപാവലി' എന്ന കുറിപ്പോടെ വീണയ്ക്കൊപ്പം പൂത്തിരി കത്തിക്കുന്നതിന്റെ വീഡിയോ ആണ് മുഹമ്മദ് റിയാസ് പങ്കുവച്ചത്. മുണ്ടും ഷർട്ടും അണിഞ്ഞാണ് വീഡിയോയിൽ മുഹമ്മദ് റിയാസ് പ്രത്യക്ഷപ്പെടുന്നത്. അതേസമയം, ചുരിദാർ ആണ് വീണയുടെ വേഷം.
നിരവധി പേരാണ് ഇരുവർക്കും ദീപാവലി ആശംസകൾ നേർന്ന് കമന്റ് ബോക്സിൽ എത്തിയത്. ഇക്കഴിഞ്ഞ ജൂൺ 15ന് ആയിരുന്നു ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് ആയിരുന്ന പി എ മുഹമ്മദ് റിയാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ വിവാഹം കഴിച്ചത്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ച് നടന്ന ചടങ്ങിൽ
ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ കുറച്ചുപേർ മാത്രമായിരുന്നു പങ്കെടുത്തത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.