"ലോകനേതാക്കൾ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നു. ഭാരതത്തിന്റെ ഈ കർമ്മയോഗിക്ക് സർവ്വേശ്വരൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു," എന്ന് കൃഷ്ണകുമാർ.
പ്രധാനമന്ത്രിയുടെ ലാളിത്യവും, ഊഷ്മളതയും നേരിൽക്കാണാൻ ലഭിച്ച അവസരത്തെ കുറിച്ച് അഹാന വാചാലയായി.
"ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുമായുള്ള ഒരു പ്രഭാതം. അദ്ദേഹത്തോളം പദവിയുള്ള ഒരു മനുഷ്യൻ വളരെ ഊഷ്മളതയോടെയും വ്യക്തിപരമായ ബന്ധത്തോടെയും ഞങ്ങളെ സ്വാഗതം ചെയ്യുന്നത് കണ്ട് ഞാൻ അതിശയിച്ചുപോയി!
ക്ഷമയോടെ ഞങ്ങളെ കേൾക്കുകയും, ഞങ്ങളുടെ നിരവധിയായ ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും, ലളിതവും ആത്മാർത്ഥവുമായ സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്തപ്പോൾ, ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളുടെ സാന്നിധ്യത്തിലാണ് ഞങ്ങൾ എന്ന് ഒരു നിമിഷം മറന്നുപോയി. ലാളിത്യവും മഹത്വവും പരസ്പരം കൈകോർക്കും കഴിയുമെന്നതിന്റെ മനോഹരമായ ഓർമ്മപ്പെടുത്തലായിരുന്നു അത്. ഈ പ്രഭാതം വളരെ സവിശേഷമായിരിക്കും.
വിശിഷ്ട വ്യക്തികളിൽ നിന്നും നേടിയെടുത്ത ആദരവും പരിഗണനയും കാണുമ്പോൾ, എന്റെ അച്ഛനെ കുറിച്ച് എനിക്ക് അതിയായ അഭിമാനം തോന്നി. ഞങ്ങളുടെ കുടുംബത്തെ സ്വീകരിച്ച അദ്ദേഹത്തിന്റെ മഹാമനസ്‌കത അതിന്റെ പ്രതിഫലനമായി തോന്നി. ഒരു മകളെന്ന നിലയിൽ, എന്റെ ഹൃദയം നിറഞ്ഞു.
Summary: Actor and BJP leader G. Krishnakumar met Prime Minister Narendra Modi with his family. He was accompanied by his wife Sindhu, children Ahaana, Diya, Ishaani, Hansika, son-in-law Ashwin Ganesh and grandson Neeom Aswin Krishna. Although Krishnakumar did not make it to the BJP candidate list for the upcoming assembly elections, the meeting with the Prime Minister assumes significance at this crucial juncture
