കുറിപ്പിന്റെ പൂര്‍ണ രൂപം
കൃത്യമായി പറഞ്ഞാൽ 2012 ഫെബ്രുവരി 4 എന്റെ അന്നത്തെ GM ന്റെ മാനസിക ദ്രോഹം സഹിക്കാൻ വയ്യാതെ Operations Manager എന്ന ഗ്ലാമർ പൊസിഷൻ റിസൈന്‍ ചെയ്തു കമ്പനിയുടെ പടി ഇറങ്ങുമ്പോൾ ഒരിക്കലും കരുതി ഇല്ല എട്ടിന്റെ പണിയാണ് എന്നെ കാത്തു ഇരിക്കുന്നതെന്ന്.
മസ്കറ്റിന് നേരെ ഖത്തറിലോട്ടു വിട്ടു ( കാരണം എന്റെ അനിയൻ അവിടെ well settle ആയിരുന്നു), ആദ്യത്തെ മാസം അത്യവശ്യം ഉഴപ്പി നടന്നു. ജോലി ഒന്നും അങ്ങനെ തപ്പി ഇല്ല. കിട്ടും എന്ന പ്രതീക്ഷ ഉണ്ടാരുന്നു അങ്ങനെ പതുക്കെ ജോലി തപ്പി ഇറങ്ങിയപ്പോൾ ആണ് മനസ്സിലായതു അത്ര എളുപ്പം അല്ല ഗൾഫിൽ ജോലി കിട്ടുക എന്നത്. പക്ഷെ പ്രതീക്ഷ കൈ വിടാതെ കുറെ സ്ഥാപനങ്ങളിൽ CV ഇട്ടു 3 -4 ഇന്റർവ്യൂ ഒക്കെ കൊടുത്തു. ഒന്നും നടന്നില്ല അങ്ങനെ ഇരിക്കുമ്പോൾ ഗൾഫിലെ ഏറ്റവും വലിയ ഒരു കമ്പനിയുടെ മസ്കറ് ബ്രാഞ്ചിലേക്കു ഇന്റർവ്യൂ എല്ലാം പാസ് ആയി ഒരാഴച്ചക്കുള്ളിൽ ഓഫർ ലെറ്റർ അയച്ചു തരാം എന്ന ഉറപ്പിന്മേൽ നേരെ നാട്ടിലേക്ക് പറന്നു.
advertisement
Also Read- Priya Prakash Varrier : യുവാക്കളുടെ ഡാർലിംഗ്; ട്രെൻഡി ഫോട്ടോകളുമായി പ്രിയ വാര്യർ
ഒരാഴച രണ്ട് മൂന്ന് നാല് ആയി ഓഫർ ലെറ്റർ മാത്രം വന്നില്ല, HR നെ contact ചെയുമ്പോൾ ചില മുടക്കു കാരണങ്ങൾ പറഞ്ഞു. പിന്നെ അറിഞ്ഞു പഴയ GM തന്ന മനോഹരമായ പണി ആരുന്നു എന്ന്.
അവിടം കൊണ്ട് പുള്ളിക്കാരന്റെ കലിപ്പ് തീർന്നില്ല പിന്നെ ഇപ്പൊ ശരി ആയി എന്ന് വിചാരിച്ച പല ജോലികളും അദ്ദേഹം സിമ്പിൾ ആയി തട്ടി കളഞ്ഞു. വിട്ടു കൊടുക്കാൻ ഞാനും തയാറല്ലാരുന്നു. അങ്ങനെ നേരെ നാട്ടിന് ദുബൈക്ക് ഫ്ലൈറ്റ് കേറി (അളിയന്റെ അടുത്തോട്ടു).
ദുബായ്…. ജോലി തിരക്കി വരുന്ന ഒരാളെയും വെറും കയ്യോടെ മടക്കി വിടില്ല എന്ന അലിഖിത നിയമത്തെ കൂട്ട് പിടിച്ചു രണ്ട് മാസം കട്ടക്ക് ജോലി തപ്പി. ഓർമ ശരി ആണെങ്കിൽ ഏകദേശം 21 ഇന്റർവ്യൂ ഞാൻ അറ്റൻഡ് ചെയ്തു. ഒന്നും ശെരി ആയില്ല ചില ജോലി ഞാൻ തന്നെ വേണ്ടെന്നു വെച്ച് ചിലർ എന്നെ വേണ്ടെന്നു വെച്ച്. കാരണം മാനേജർ പോസ്റ്റിനു താഴെ പോയി ജോലി എടുക്കാൻ എനിക്ക് താല്പര്യം ഇല്ലാരുന്നു. 10 വര്ഷം കൊണ്ട് ഞാൻ കഷ്ടപ്പെട്ട് എത്തിയിടത്തു നിന്ന് വീണ്ടും ഒരു തിരിഞ്ഞു പോക്കിന് മാനസികമായി ഞാൻ തയാറല്ലാരുന്നു.
ഇനിയാണ് കഥയുടെ മറ്റൊരു വശം. തുടർച്ചയായുള്ള പരാജയങ്ങൾ എന്നെ പതുക്കെ depression എന്ന അവസ്ഥയിലോട്ടു തള്ളി വിട്ടു. ആളുകളെ കാണുന്നതോ സംസാരിക്കുന്നതോ എനിക്ക് താല്പര്യം ഇല്ലാതെ ആയി. പുറത്തു പോവാതെ ആയി. ഞാൻ കൂടുതൽ ഇരുട്ടിനെ സ്നേഹിച്ചു തുടങ്ങി. നാട്ടിലോട്ടുള്ള വിളി കുറഞ്ഞു ഇനി അഥവാ വിളിച്ചാലും സംസാരം വളരെ കുറച്ചായി. പക്ഷെ എനിക്ക് അറിയില്ലാരുന്നു ഞാൻ കടന്നു പോകുന്നത് depression എന്ന അവസ്ഥയിലൂടെ ആണെന്ന്. ആ കാലയളവിൽ ആ വാക്കിന് അത്ര പ്രചാരം ഒന്നും ഉണ്ടായിരുന്നില്ല.
Also Read- Kalabhavan Mani | കലാഭവൻ മണിയുടെ മരിക്കാത്ത ഓർമകൾക്ക് അഞ്ചാണ്ട്
അങ്ങനെ ജോലി ഇല്ലാതെ ഏകദേശം 5 മാസത്തോളം ആയി. ഇനി എന്ത് ചെയ്യും എന്ന ആലോചന വല്ലാതെ മനസിനെ കലുഷിതമാക്കി തുടങ്ങി കാരണം നാട്ടിൽ ഭാര്യയും കുഞ്ഞും ഉണ്ട്. എത്ര നാൾ ജോലി ഇല്ലാതെ ജീവിക്കാൻ പറ്റും. അനിയനും അളിയനും സഹായിക്കുന്നതിന് ഒക്കെ പരിധി ഉണ്ടല്ലോ (ഒരിക്കൽ പോലും അവർ ആ രീത്യിൽ എന്നോട് പെരുമാറിട്ടില്ല, രണ്ടാളും കട്ട സപ്പോർട്ട് ആരുന്നു.). ഞാൻ ആകെ കടുത്ത മാനസിക സമ്മർദത്തിൽ ആയി.
ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു ആലോചിച്ചു അവസാനം തീരുമാനിച്ചു. എന്റെ തട്ടകം ആയ മുംബൈക്ക് തിരിച്ചു പോവാം. അവിടെ എന്തായാലും എനിക്ക് ജോലി കിട്ടും അത് ഉറപ്പാണ്. പക്ഷെ തിരിച്ചു പോവുന്നത് ഒരു പരാജിതൻ ആയിട്ടാണെല്ലോ എന്ന ചിന്ത എന്നെ വല്ലാതെ അലട്ടിയിരുന്നു.
അങ്ങനെ ഞാൻ ജൂലൈ 26 നു മുംബൈക്കു ടിക്കറ്റ് എടുത്തു. ഇനി ആകെ രണ്ട് ദിവസം ഉള്ളു ഗൾഫിനോട് വിട പറയാൻ. കൈയിൽ ആകെ 90 ദിർഹം ഉണ്ട്. അത് കൊണ്ട് നാട്ടിൽ വലിയ കാര്യം ഒന്നുമില്ലാത്തോണ്ട് നേരെ ബുർ ദുബൈക്ക് വിട്ടു. എന്തായാലും പോവല്ലേ എന്ന പിന്നെ കുറച്ചു ലാവിഷ് ആവാം എന്നും ഞാനും വിചാരിച്ചു. നേരെ ഒരു മലയാളി ഹോട്ടലിൽ കേറി ഒട്ടകത്തിന്റെ ഇറച്ചിയും പറോട്ടയും അകത്താക്കി. അവിടെ നിന്ന് ഇറങ്ങി മെട്രോ സ്റ്റേഷൻ ക്രോസ് ചെയ്തപ്പോ ഒരു തിയേറ്റർ ( പേര് ഒന്നും ഓര്മ ഇല്ല) പടം ഏതാ എന്നൊന്നും നോക്കി ഇല്ല നേരെ ടിക്കറ്റ് എടുത്തു പോപ്‌കോണും പെപ്സി ഒക്കെ വാങ്ങി ആഘോഷകരമായി സിനിമ കാണാൻ ഇരുന്നു. കാരണം സിനിമ കണ്ടിട്ട് അഞ്ചാറ് മാസം ആയിരുന്നു.
Also Read- ചെടികളോട് എന്തൊരു കരുതലാണ് അല്ലിക്ക്; മകളുടെ ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്ത് പൃഥ്വിരാജ്
സിനിമ തുടങ്ങി പതുക്കെ ഞാൻ സിനിമയിൽ ലയിച്ചു പോപ്‌കോൺ കഴിപ്പും പെപ്സി കുടി ഒക്കെ വളരെ യാന്ത്രികം ആയി. കണ്ണ് ചിമ്മാതെ എന്തിനു ശ്വാസം പോലും സിനിമയുടെ പിരിമുറുക്കങ്ങൾക്കു അനുസൃതമായി ഇരുന്നു ഞാൻ സിനിമ കണ്ടു. ഞാൻ എന്റെ കഴിഞ്ഞ അഞ്ചാറ് മാസത്തെ ജീവിതം വെറും രണ്ടര മണിക്കൂർ കൊണ്ട് ലൈവ് ആയി സ്‌ക്രീനിൽ കണ്ടു. ഭൂതവും വർത്തമാനവും മാത്രം അല്ല ഭാവിയും എനിക്ക് ആ സിനിമയിൽ കാണാൻ പറ്റി. സിനിമ കഴിഞ്ഞു എല്ലാരും പോയി ഞാൻ മാത്രം അവിടെ തന്നെ ഇരുന്നു. ഏറ്റവും അവസാനം പുറത്തു ഇറങ്ങിയ ഞാൻ സ്പിരിറ്റ് സിനിമയിൽ ലാലേട്ടൻ കുടി നിറുത്തിയതിനു ശേഷം ഉള്ള പ്രഭാതം കാണുന്ന സീൻ പോലെ ആരുന്നു.
ഡിപ്രെഷന്റെ extreme ലെവലിൽ മാനസികമായി തകർന്ന് അടിഞ്ഞു സ്വയം ഞാൻ ഒരു തോൽവി അന്നെന്നു മനസിൽ ഉറപ്പിച്ചു സിനിമ കാണാൻ കേറിയ ഞാൻ പുറത്തു ഇറങ്ങുന്നത് 100 % ആത്മവിശ്വത്തോടെ ആണ്.
നേരെ രാജൻ സാറിനെ വിളിച്ചു ( ഇദ്ദേഹം ഞാൻ ജോലി ചെയ്ത കമ്പനിയുടെ competitor കമ്പനിയുടെ GM ആരുന്നു. ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലേലും മനസു കൊണ്ട് അങ്ങേരെ എനിക്ക് കണ്ണെടുത്താ കണ്ടു കൂടാരുന്നു due to professional competition). അദ്ദേഹത്തെ വിളിച്ചു സ്വയം പരിചയപ്പെടുത്തി. പുള്ളിടെ ആദ്യ ഡയലോഗിൽ തന്നെ എന്റെ കിളി പോയി " താൻ എന്നെ വിളിക്കും contact ചെയ്യും എന്ന് വിചാരിച്ച ഞാൻ ഒരു മാനേജറിന്റെ വിസ എടുത്തിട്ട് കുറെ നാൾ ആയി. താൻ എന്താ എന്നെ വന്നു കാണാഞ്ഞത് പോകുന്നതിനു മുന്നേ" .....ഞാൻ എന്ത് പറയാൻ .. പുള്ളിക്കാരൻ എന്നോട് അടുത്ത പ്ലാൻ ചോദിച്ചു ഞാൻ പറഞ്ഞു " മുംബൈക്ക് തിരിച്ചു പോവാ." അപ്പൊ പുള്ളിക്കാരൻ അതിന്റെ ഒന്നും ആവശ്യം ഇല്ല. നേരെ ഇങ്ങോട്ടു പോരെ തന്നെ എനിക്ക് ആവശ്യം ഉണ്ട് .. ബാക്കി കാര്യങ്ങൾ ഞാൻ പിന്നീട് അറിയിക്കാം എന്ന് പറഞ്ഞു കാൾ കട്ട് ചെയ്തു.
നിങ്ങൾ എത്ര മനസിൽ ആവും എന്ന് എനിക്കറിയില്ല ആ നല്ല വെയിലത്ത് ആ റോഡിൽ നിന്ന് ഞാൻ ആദ്യമായി ജീവിതത്തിൽ കരഞ്ഞു. സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നൊന്നും എനിക്കറിയില്ലാരുന്നു. ഇപ്പൊ തോന്നുന്നു ചിലപ്പോൾ എന്റെ depression ആയിരിക്കും അന്ന് കരഞ്ഞു തീർത്തത്.
എന്തായാലും അതിനു ശേഷം ഞാൻ ഇന്ന് വരെ ശരിക്കും പറഞ്ഞാൽ ഈ നിമിഷം വരെ നെഗറ്റീവ് ചിന്തകൾക്ക് എന്റെ ജീവിതത്തിൽ സ്ഥാനം കൊടുത്തിട്ടില്ല. ഇന്ന് ഖത്തറിൽ ഞാൻ അടിച്ചു പൊളിക്കുന്നു. നിങ്ങളോടും എനിക്ക് പറയാനുള്ളത്.
നമ്മുടെ ജീവതത്തിൽ പോസിറ്റീവ് എല്ലാ കാര്യങ്ങളെയും കാണാൻ എന്ന് നിങ്ങള്ക്ക് കഴിയുന്നുവോ അന്ന് നിങ്ങൾ ജീവതത്തിൽ ഉയർച്ചയുടെ സന്തോഷത്തിന്റെ പടവുകൾ കയറാൻ തുടങ്ങും.
ലാൽ ജോസ് സാറിന്റെ ഡയമണ്ട് നെക്‌ളേസ് ആണ് എന്നെ ജീവതത്തിലേക്കു തിരിച്ചു കൊണ്ട് വന്ന ആ സിനിമ..
ആ സിനിമയുടെ ഓരോ സീനും ഞാൻ കടന്നു പോയി കൊണ്ടിരുന്ന അവസ്ഥകൾ ആരുന്നു കാണിച്ചു കൊണ്ടിരുന്നത്. എന്നെങ്കിലും ഒരിക്കൽ ലാൽ ജോസ് സാറിനെ കണ്ടാൽ എനിക്ക് ഒന്ന് കെട്ടിപിടിക്കണം എന്നിട്ട് പറയണം താങ്കളുടെ ഒരു സൃഷ്ടി ആണ് എന്നെ ജീവത്തിലേക്കു തിരിച്ഛ് കൊണ്ട് വന്നത് ..നന്ദി ..നന്ദി ...നന്ദി....
Key Words- Lal Jose, Director Lal Jose, Diamond Necklace movie, Fahad Faasil, James Kilannamannil, Depression