ഒരു അഡാർ ലൗ എന്ന സിനിമയിലെ മാണിക്യമലരായ പൂവി എന്ന ഗാനരംഗത്തിലെ കണ്ണിറുക്കലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പ്രിയ വാര്യർ. ആ ഗാനത്തിന് പിന്നാലെ പ്രിയയെ തേടി വിവിധ സിനിമാ ഇൻഡസ്ട്രികളിൽ നിന്ന് നിരവധി ഓഫറുകളാണ് ലഭിച്ചത്. മലയാളത്തിൽ പിന്നീട് സിനിമകളിൽ സജീവമാകാതിരുന്ന പ്രിയ ബോളിവുഡിൽ ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിൽ അഭിനയിച്ചു. കന്നഡയിൽ വിഷ്ണുപ്രിയ എന്ന സിനിമയുടേയും ഭാഗമായി.
ഇപ്പോഴിതാ തെലുങ്കിൽ നടൻ നിതിനോടൊപ്പം ചെക്ക് എന്ന പുതിയ ചിത്രത്തിൽ അഭിനയിക്കുകയാണ് പ്രിയ. രാകുൽ പ്രീത് സിങ്, സമ്പത്ത് രാജ് ഉൾപ്പെടെ നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. സിനിമയിൽ പ്രിയ ഗ്ലാമറസ് ലുക്കിൽ എത്തുന്ന ഒരു ഗാനരംഗത്തിന്‍റെ പ്രൊമോ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. നിതിനും പ്രിയ വാര്യറുമൊത്തുള്ള പ്രണയ നിമിഷങ്ങളും ബീച്ച് ഡാൻസുമൊക്കെയാണ് ഗാനരംഗത്തിലുള്ളത്.
തെലുങ്ക് സിനിമയില്‍ സജീവമാകുകയാണ് നടി പ്രിയ വാര്യര്‍. മലയാളം ചിത്രം ഇഷ്‌ക് റിമേക്കില്‍ നായികയായെത്തുന്നത് നടിയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തെലുങ്ക് പതിപ്പില്‍ നായകനായെത്തുന്നത് തേജ സജ്ജയാണ്. ഇഷ്‌ക്- നോട്ട് എ ലൗ സ്റ്റോറി എന്ന മലയാളത്തിലെ ടൈറ്റില്‍ തന്നെയാണ് തെലുങ്കിലും.