TRENDING:

പാകിസ്ഥാനിലെ ഏകാന്തവാസം ഇനിയില്ല; 'ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ആന' കംബോഡിയയിൽ എത്തി

Last Updated:

വിയന്ന ആസ്ഥാനമായുള്ള അനിമൽ ചാരിറ്റിയായ ഫോർ പാവ്സ് ഇന്റർനാഷണൽ 2016 മുതൽ കാവന്റെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകത്തിലെ ഏറ്റവും ഏകാന്ത ആനയായ കാവൻ പാകിസ്ഥാനിൽ നിന്ന് കംബോഡിയയിൽ എത്തി. പാകിസ്ഥാനിലെ മൃഗശാലയിൽ തന്റെ ജീവിതത്തിലെ നീണ്ട 30 വർഷങ്ങൾ ചങ്ങലയിൽ കഴിഞ്ഞ ലോകത്തിലെ തന്നെ 'ഏറ്റവും ഒറ്റപ്പെട്ട' ആനയെന്ന് അറിയപ്പെടുന്ന കാവൻ ആണ് കംബോഡിയയിൽ എത്തിയത്. ഇനിയുള്ള കാലം കംബോഡിയയിൽ മറ്റ് ആനകൾക്കൊപ്പം മിണ്ടിയും പറഞ്ഞും കാവന് ജീവിക്കാം.
advertisement

പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലെ മൃഗശാലയിൽ ആയിരുന്നു പതിറ്റാണ്ടുകളായി ഈ ഏഷ്യൻ ആന താമസിച്ചു വന്നത്. മൃഗശാലയിൽ ഈ ആനയോട് മോശമായി പെരുമാറിയെന്ന് അവകാശപ്പെട്ട് നിരവധി പേരാണ് ആനയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചത്.

You may also like:Kerala Lottery Result Win Win W 592 Result | വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS]എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്തതിനു ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തി [NEWS] 'രാജ്ഞിയേക്കാൾ സമ്പന്നൻ'; ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനാക്ക് കുടുംബസ്വത്ത് വെളിപ്പെടുത്തിയില്ലെന്ന് റിപ്പോർട്ട് [NEWS]

advertisement

കൂടുതൽ ആളുകൾ ആശങ്ക പ്രകടിപ്പിക്കുകയും നിവേദനങ്ങൾ നൽകുകയും ചെയ്തതോടെ കാവനെ മൃഗശാലയിൽ നിന്ന് മോചിപ്പിക്കണമെന്ന് മെയ് മാസത്തിൽ കോടതി പ്രഖ്യാപിച്ചു. കാവനെ കംബോഡിയയിലെ ഒരു സങ്കേതത്തിലേക്ക് മാറ്റാൻ പാകിസ്ഥാൻ സർക്കാർ മൃഗസംരക്ഷണ സംഘടനയായ ഫ്രീ ദി വൈൽഡിന് അനുമതിയും നൽകി.

സ്ഥലം മാറ്റത്തിന് മുന്നോടിയായി, ഇസ്ലാമാബാദിലെ മാർ‌ഗാസർ മൃഗശാലയിൽ അടുത്തിടെ കാവന് വേണ്ടി ബലൂണുകളും സംഗീതവും ഒക്കെയായി ഒരു വിടവാങ്ങൽ പാർട്ടി സംഘടിപ്പിച്ചിരുന്നു. തിങ്കളാഴ്ചയാണ് ആന കംബോഡിയയിൽ എത്തിയത്. ഗായിക ചെർ ഊഷ്മളമായ വരവേൽപ് നൽകി. വിമാനത്തിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ആനയെ മെറ്റൽ ക്രേറ്റിലേക്ക് മാറ്റുന്നതിനായി കുറച്ച് അധികം മണിക്കൂറുകൾ ചെലവഴിക്കേണ്ടി വന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിയന്ന ആസ്ഥാനമായുള്ള അനിമൽ ചാരിറ്റിയായ ഫോർ പാവ്സ് ഇന്റർനാഷണൽ 2016 മുതൽ കാവന്റെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കാവനെക്കുറിച്ച് അവബോധം വളർത്തുന്നതിനായി വർഷങ്ങളായി പ്രചാരണം നടത്തിയ ചെർ തന്റെ ആഗ്രഹങ്ങൾ ഒടുവിൽ സാക്ഷാത്കരിക്കപ്പെട്ടുവെന്ന് പ്രസ്താവനയിൽ പറഞ്ഞു. ചെറിന്റെ ചാരിറ്റി ഓർഗനൈസേഷനായ ഫ്രീ ദി വൈൽഡും നിരവധി വർഷങ്ങളായി കാവന്റെ മോചനത്തിനായുള്ള പ്രചാരണത്തിൽ സജീവമായി ഏർപ്പെട്ടിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
പാകിസ്ഥാനിലെ ഏകാന്തവാസം ഇനിയില്ല; 'ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ആന' കംബോഡിയയിൽ എത്തി
Open in App
Home
Video
Impact Shorts
Web Stories