TRENDING:

യുദ്ധത്തിനിടയിലെ 'പുട്ടുകച്ചവടം'; യുക്രെയ്നിയൻ യുവതികൾക്ക് ടിന്ററിൽ റിക്വസ്റ്റ് അയച്ച് റഷ്യൻ സൈനികർ

Last Updated:

റഷ്യൻ അധിനിവേശത്തിന്റെ ഭാഗമായി യുക്രെയ്ൻ അതിർത്തി കടന്നെത്തി അവിടെ തമ്പടിച്ചിരിക്കുന്ന റഷ്യൻ സൈനികർക്ക് ഇതിലൂടെ ലഭിക്കുന്നവയെല്ലാം തന്നെ യുക്രെയ്നിയൻ യുവതികളെയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുക്രെയ്നിയൻ യുവതികൾക്ക് (Ukrainian Women) ഡേറ്റിംഗ് ആപ്പായ ടിന്ററിൽ (Tinder) റിക്വസ്റ്റ് അയച്ച് റഷ്യൻ സൈനികർ (Russian Soldiers). പുര കത്തുമ്പോൾ വാഴ വെട്ടുകയാണെന്ന് ഇത് കേൾക്കുന്നവർക്ക് തോന്നാമെങ്കിലും റഷ്യ യുക്രെയ്നിൽ (Russia - Ukraine War) നടത്തുന്ന യുദ്ധത്തിനിടയിൽ ഇങ്ങനെ ചിലതും നടക്കുന്നുണ്ടെന്നാണ് ബ്രിട്ടീഷ് മാധ്യമമായ ദി സൺ റിപ്പോർട്ട് ചെയ്യുന്നത്.
advertisement

ടിന്റർ ഉപയോഗിക്കുന്നയാൾ തന്റെ സ്ഥലത്തിനടുത്തുള്ളവരെ കണ്ടെത്താനായി പ്ലേസസ് എന്ന ഓപ്‌ഷൻ ആണ് ഉപയോഗിക്കുക. റഷ്യൻ അധിനിവേശത്തിന്റെ ഭാഗമായി യുക്രെയ്ൻ അതിർത്തി കടന്നെത്തി അവിടെ തമ്പടിച്ചിരിക്കുന്ന റഷ്യൻ സൈനികർക്ക് ഇതിലൂടെ ലഭിക്കുന്നവയെല്ലാം തന്നെ യുക്രെയ്നിയൻ യുവതികളെയാണ്.

യുക്രെയ്നിലെ ഖാർകീവ് ലൊക്കേഷനായി സെറ്റ് ചെയ്ത ഡാഷ സിനെൽനികോവ എന്ന യുവതിക്ക് റഷ്യൻ സൈനികരിൽ നിന്നും ഒരുപാട് റിക്വസ്റ്റുകൾ ലഭിച്ചതായി സണ്ണിന്റെ റിപ്പോർട്ടിൽ പറയുന്നു. 33 കാരിയായ ഡാഷ കീവ് സ്വദേശിനിയാണ്. എന്നാൽ ടിന്ററിൽ മുഴുവനും റഷ്യക്കാരാണെന്ന് സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ലൊക്കേഷൻ ഖാർകീവ് ആയി സെറ്റ് ചെയ്തതെന്ന് ഡാഷ പറഞ്ഞു.

advertisement

ഖാർകീവ് ലൊക്കേഷനാക്കി സെറ്റ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഡാഷയുടെ പ്രൊഫൈലിൽ റഷ്യൻ സൈനികരുടെ റിക്വസ്റ്റുകൾ വന്ന് നിറയുകായായിരുന്നു. സൈനിക വേഷത്തിൽ തോക്കേന്തി നിൽക്കുന്ന ചിത്രങ്ങളുള്ള പ്രൊഫൈലുകളായിരുന്നു അവയിൽ പലതും. ടിന്ററിൽ എത്തുന്ന ഏവരെയും പോലെ റഷ്യൻ സൈനികരും സ്നേഹവും പങ്കാളികളെയും ആഗ്രഹിക്കുന്നവരാണെന്നും ഡാഷ സണ്ണിനോട് പറഞ്ഞു.

Also read- Save the Date video | സേവ് ദി ഡേറ്റ് വീഡിയോക്കിടെ വെള്ളത്തിൽ മുങ്ങി യുവാവും യുവതിയും; വീഡിയോ വൈറൽ

advertisement

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ നിര്‍ദേശ പ്രകാരം റഷ്യന്‍ സേന യുക്രെയ്നിൽ സൈനിക നീക്കം ആരംഭിച്ചിട്ട് ഒരു മാസം കഴിഞ്ഞു. തുടക്കത്തിൽ തിരിച്ചടി നേരിട്ടെങ്കിലും റഷ്യൻ അധിനിവേശത്തെ അമേരിക്കയുടെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെയും പിന്തുണയിൽ കനത്ത ചെറുത്തുനിൽപ്പാണ് യുക്രെയ്ൻ നടത്തുന്നത്.

യുക്രെയ്നിൽ ഹൈപ്പർസോണിക് മിസൈൽ പ്രയോഗിച്ച് റഷ്യ; ഭൂഗർഭ ആയുധശേഖരം തകർത്തു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മോസ്‌കോ: യുക്രെയ്നെതിരെ (Ukraine) ഹൈപ്പർസോണിക് മിസൈലായ കിൻസൊ പ്രയോഗിച്ച് റഷ്യ (Russia). യുക്രെയ്നിലെ ഭൂഗര്‍ഭ ആയുധശേഖരം കിൻസൊ മിസൈൽ ഉപയോഗിച്ച് റഷ്യ തകർക്കുകയും ചെയ്തു. പടിഞ്ഞാറന്‍ യുക്രെയ്നില്‍ റൊമാനിയന്‍ അതിര്‍ത്തിയോടുചേര്‍ന്നുള്ള ഇവാനോ ഫ്രാങ്കിവ്‌സ്‌കിലെ ഭൂഗര്‍ഭ അറയാണ് റഷ്യ കഴിഞ്ഞ ദിവസം ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ച് തകര്‍ത്തത്. വൻതോതിൽ സ്‌ഫോടകവസ്തുക്കളും മിസൈലുകളും ഇവിടെ സൂക്ഷിച്ചിരുന്നതായാണ് റഷ്യ പറയുന്നത്. ലോകത്താദ്യമായാണ് യുദ്ധത്തില്‍ ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിക്കുന്നതെന്ന് പ്രതിരോധ മേഖലയിലെ വിദഗ്ദ്ധർ പറയുന്നു.

advertisement

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
യുദ്ധത്തിനിടയിലെ 'പുട്ടുകച്ചവടം'; യുക്രെയ്നിയൻ യുവതികൾക്ക് ടിന്ററിൽ റിക്വസ്റ്റ് അയച്ച് റഷ്യൻ സൈനികർ
Open in App
Home
Video
Impact Shorts
Web Stories