ലൈല-മജ്‌നുവിന്റെ പ്രണയത്തെക്കുറിച്ച് നമ്മളിൽ പലർക്കും അറിയാം. എന്നാൽ തന്റെ കാമുകനെ കാണാൻ മലകളും സമുദ്രങ്ങളും കടലുകളും നദികളും താണ്ടി അമേരിക്കയിൽ നിന്ന് ഒരു യുവതി മുർഷിദാബാദിലെത്തിയ കഥയാണ് ഇപ്പോൾ വൈറലാകുന്നത്. അമേരിക്കൻ സ്വദേശിയായ ഫർഹാന അക്തറാണ് ഈ പ്രണയകഥയിലെ നായിക. ടിക് ടോക് താരമായ മുസാഫിർ ഹുസൈൻ ആണ് നായകൻ. മൂർഷിദാബാദിലെ റാണിനഗർ സ്വദേശിയാണ് മുസാഫിർ.
മുസാഫിറിന്റെ ടിക് ടോക്ക് വീഡിയോകൾ കണ്ടാണ് ഫർഹാനക്ക് യുവാവിനോട് പ്രണയം തോന്നിയത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായി. അതിനുശേഷം മൂന്ന് വർഷത്തോളം അവരുടെ പ്രണയബന്ധം തുടർന്നു. അങ്ങനെയിരിക്കെ, മുസാഫിറിനെ നേരിട്ടു കാണണമെന്ന ആഗ്രഹം ഫർസാനയിൽ ശക്തമായി.
advertisement
അവസാനം, അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്താൻ ഫർസാന തീരുമാനിച്ചു. റാണിനഗറിലെ കട്ലമാരി പ്രദേശത്തുള്ള കാമുകന്റെ വീട്ടിലേക്കാണ് നേരെ വന്നത്. സംഭവം അറിഞ്ഞയുടൻ നാട്ടുകാർ മുസാഫിർ ഹുസൈന്റെ വീട്ടിൽ തടിച്ചുകൂടിയിരുന്നു. അമേരിക്കക്കാരിയായ കാമുകിയെ കാണാൻ ഇപ്പോഴും നിരവധി പേർ ഈ വീട്ടിലെത്തുന്നുണ്ട്.
ആദ്യം ഫർസാനയുടെ വീട്ടുകാർ ഈ ബന്ധം അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. തന്റെ അടങ്ങാത്ത ധൈര്യവും ഇച്ഛാശക്തിയും മുസാഫിറിനോടുള്ള പ്രണയവും തടുക്കാനാവില്ലെന്ന് പിന്നീട് അവർക്ക് മനസിലായതായും ഒടുവിൽ കുടുംബാംഗങ്ങൾ ഈ ബന്ധം അംഗീകരിച്ചതായും ഫർസാന പറഞ്ഞു.
"എന്നിലുള്ള വിശ്വാസത്തിന്റെ പുറത്താണ് അവളുടെ കുടുംബത്തെ പോലും വിട്ട് അമേരിക്കയിൽ നിന്ന് ഇവിടം വരെ എത്തിയത്. ഈ വിശ്വാസത്തിന് വില കൽപിക്കാൻ ഞാൻ പരമാവധി ശ്രമിക്കും", മുസാഫിർ ഹുസൈൻ പറഞ്ഞു.
മുസാഫിർ ഹുസൈനെ വിവാഹം കഴിച്ച്, ഭാവിയിൽ അമേരിക്കയിലേക്ക് കൊണ്ടുപോകാനാണ് തന്റെ ആഗ്രഹം എന്നും ഫർഹാന അക്തർ പറഞ്ഞു.
Also read : തലച്ചോറിൽ ഒമ്പത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ; സാക്സോഫോണ്‍ വായിച്ച് രോഗി
ജോലി കിട്ടി വിദേശത്തേക്കു പോയ കാമുകിയെ യാത്ര അയയ്ക്കാന്‍ പര്‍ദ അണിഞ്ഞെത്തിയ യുവാവ് നെടുമ്പാശേരി വിമാനത്താവളത്തിലെ സുരക്ഷാജീവനക്കാരുടെ പിടിയിലായ വാർത്ത മുൻപ് പുറത്തു വന്നിരുന്നു. കാമുകിയുടെ ബന്ധുക്കളുടെ കണ്ണില്‍പ്പെടാതിരാക്കാനാണ് യുവാവ് പര്‍ദ അണിഞ്ഞുള്ള സാഹസത്തിനൊരുങ്ങിയത്. എന്നാല്‍ ബന്ധുക്കളുടെ കൈയ്യില്‍പ്പെടുന്നതിനു പകരം സുരക്ഷാ ജീവനക്കാരുടെ പിടിയിലാണ് യുവാവ് അകപ്പെട്ടത്. തൃശൂര്‍ സ്വദേശിയായ ഇരുപതുകാരനാണ് പര്‍ദയണിഞ്ഞ് കാമുകിയെ യാത്രയാക്കാന്‍ എത്തിയത്. തൃശൂര്‍ സ്വദേശിനിയായ കാമുകിക്ക് അടുത്തിടെ ദുബായില്‍ ജോലി ലഭിച്ചിരുന്നു. സാധാരണ വേഷത്തില്‍ ബൈക്കിലെത്തിയ യുവാവ് പാര്‍ക്കിംഗ് ഏരിയയില്‍ വച്ചാണ് പര്‍ദ അണിഞ്ഞത്. ഇത് ടാക്‌സി സ്റ്റാന്‍ഡിലെ ചില ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ ഇക്കാര്യം സുരക്ഷാ വിഭാഗത്തെ അറിയിക്കുകയും ചെയ്തു.
സിസി ടിവിയിലൂടെ യുവാവിന്റെ നീക്കങ്ങള്‍ പിന്തുടര്‍ന്ന സുരക്ഷാ വിഭാഗം ജീവനക്കാര്‍ ടെര്‍മിനലിന് മുന്നല്‍ എത്തിയയുടന്‍ യുവാവിനെ പിടികൂടുകയായിരുന്നു. എന്നാല്‍ കാമുകിയെ കാണാനാണ് എത്തിയതെന്നും മറ്റു ലക്ഷ്യങ്ങളൊന്നുമില്ലെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായതിനെ തുടര്‍ന്ന് യുവാവിനെ വിട്ടയക്കുകയായിരുന്നു.
