• HOME
 • »
 • NEWS
 • »
 • buzz
 • »
 • Flight | മദ്യപിച്ച് ലെക്കുകെട്ട യാത്രക്കാരൻ ക്യാബിൻ ക്രൂവിന്റെ വിരലിൽ കടിച്ചു; അടിയന്തരമായി വിമാനം ലാൻഡ് ചെയ്ത് പൈലറ്റ്

Flight | മദ്യപിച്ച് ലെക്കുകെട്ട യാത്രക്കാരൻ ക്യാബിൻ ക്രൂവിന്റെ വിരലിൽ കടിച്ചു; അടിയന്തരമായി വിമാനം ലാൻഡ് ചെയ്ത് പൈലറ്റ്

യാത്രക്കാരൻ മദ്യലഹരിയിലായിരുന്നെന്നും അയാളെ ശാന്തനാക്കാനാണ് ക്യാബിൻ ക്രൂ സമീപത്തേക്ക് ചെന്നതെന്നും വിമാനത്തിലെ മറ്റു ജീവനക്കാർ പറയുന്നു.

 • Share this:
  യാത്രക്കാരൻ ക്യാബിൻ ക്രൂവിന്റെ വിരലിൽ കടിച്ചതിനെ തുടർന്നുണ്ടായ ബഹളത്തെ തുടർന്ന് ഇസ്താംബൂളിൽ നിന്ന് ജക്കാർത്തയിലേക്ക് പോവുകയായിരുന്ന ടർക്കിഷ് എയർലൈൻസ് (Turkish Airlines) വിമാനം അടിയന്തരമായി മെഡാനിലിറക്കി. മുഹമ്മദ് ജോൺ ജെയ്‌സ് ബൗഡെവിജൻ എന്നയാളാണ് പ്രതി. 48 കാരനായ ഇയാൾ ഇന്തോനേഷ്യൻ പൗരനാണെന്ന് പോലീസ് പറഞ്ഞു. തുർക്കി സന്ദർശനത്തിന് ശേഷം ജക്കാർത്തയിലേക്ക് മടങ്ങുകയായിരുന്നു ഇയാൾ. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

  ന്യൂസ് മീഡിയയാണ് ആദ്യം ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തത്. തുർക്കിയിലെ ഒരു അവധിക്കാലം കഴിഞ്ഞ് മടങ്ങിയ ബാത്തിക് എയർ പൈലറ്റാണ് ഇയാളെന്നും വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു.  യാത്രക്കാരൻ മദ്യലഹരിയിലായിരുന്നെന്നും അയാളെ ശാന്തനാക്കാനാണ് ക്യാബിൻ ക്രൂ സമീപത്തേക്ക് ചെന്നതെന്നും വിമാനത്തിലെ മറ്റു ജീവനക്കാർ പറയുന്നു. വിമാനയാത്രയ്‌ക്കിടെ ഇതുപോലുള്ള പെരുമാറ്റങ്ങൾ പാടില്ലെന്ന് ഇയാളെ ഉപദേശിച്ചപ്പോഴാണ് ക്രൂ അംഗത്തിന്റെ വിരലിൽ കടിച്ചത്.

  യാത്രക്കാരും മറ്റ് ഫ്ലൈറ്റ് അറ്റൻഡന്റുമാരും കടിയേറ്റ ക്യാബിൻ ക്രൂവിനെ സഹായിക്കാനായി ഓടിയെത്തുന്നത് വീഡിയോയിൽ കാണാം. സീറ്റിൽ ഇരുത്താൻ ശ്രമിച്ചപ്പോൾ ആക്രമണോത്സുകനായ യാത്രക്കാരനെ മറ്റൊരു ജീവനക്കാരൻ ചവിട്ടുന്നതും കാണാം. ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയും, വലിയ ബഹളത്തിലേക്ക് നയിക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു.

  Also read: ആദ്യമായി ഐസ്ക്രീം നുണയുന്ന കുഞ്ഞാവ; വീഡിയോ വൈറൽ

  ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നേരം അഞ്ചു മണിക്ക് ജക്കാർത്തയിൽ എത്തേണ്ടിയിരുന്ന വിമാനം അന്താരാഷ്ട്ര വിമാനത്താവളമായ മെഡാനിൽ ഇറക്കുകയായിരുന്നു. പിന്നീട് യാത്ര പുനരാരംഭിച്ച വിമാനം പ്രാദേശിക സമയം രാത്രി എട്ടു മണിക്കാണ് ജക്കാർത്തയിൽ എത്തിയത്.

  ബഹളത്തിനിടെ പരിക്കേറ്റ ഒരു യാത്രക്കാരൻ ഇപ്പോൾ മെ‍ഡാനിൽ ചികിൽസയിലാണെന്ന് ടർക്കിഷ് എയർലൈൻസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.

  Also read : തലച്ചോറിൽ ഒമ്പത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ; സാക്സോഫോണ്‍ വായിച്ച് രോഗി

  വിമാനത്തിനകത്ത് പുക വലിച്ചതിന് യൂട്യൂബർ ബോബി കട്ടാരിയക്കെതിരെ ഡൽഹി പോലീസ് കഴിഞ്ഞ മാസം ലുക് ഔട്ട് സർക്കുലർ ഇറക്കിയിരുന്നു. സ്പൈസ് ജെറ്റ് വിമാനത്തിന്‍റെ സീറ്റില്‍ കിടന്ന് പുക വലിക്കുന്ന വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ പൊലീസ് കഴിഞ്ഞ മാസം കേസെടുത്തിരുന്നു. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തിൽ സിവിൽ ഏവിയേഷൻ മന്ത്രി ജോതിരാദിത്യ സിന്ധ്യയെ ടാ​ഗ് ചെയ്താണ് പലരും ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നത്. ഇതോടെയാണ് മന്ത്രി പ്രതികരണവുമായി രം​ഗത്തെത്തിയത്. സ്പൈസ് ജെറ്റ് വിമാനത്തിനകത്താണ് ബോബി കതാരിയ കിടന്നുകൊണ്ട് പുകവലിച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് കതാരിയ വെട്ടിലായി. വലിയ പ്രതിഷേധമാണ് ഇയാൾക്കെതിരെ ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും ഉയര്‍ന്നത്. വിമാനത്തിലെ വീഡിയോക്ക് പിന്നാലെ ഇയാളുടെ അതിരുകടന്ന മറ്റ് വീഡിയോകളും പുറത്തുവന്നിരുന്നു. ഡെറാഡൂണിലെ തിരക്കുള്ള ന​ഗരത്തിലെ പ്രധാന റോഡിന്റെ നടുക്ക് കസേരയും മേശയുമിട്ടിരുന്ന് മദ്യപിക്കുന്നതായിരുന്നു വീഡിയോകളിലൊന്ന്.
  Published by:Amal Surendran
  First published: