TRENDING:

ഒരു വർഷത്തെ ലിവിംഗ് ടുഗെദറിന് ശേഷം പങ്കാളിയെ ഉപേക്ഷിച്ച് യുവാവ്; കാരണം ചിക്കൻ

Last Updated:

മൂന്നു കൊല്ലത്തെ പ്രണയത്തിനും ഒരു കൊല്ലത്തെ ലിവിംഗ് ടുഗെദറിനും ശേഷം പങ്കാളിയെ ഉപേക്ഷിച്ച് യുവാവ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വളരെ വിചിത്രമായ കാരണത്തിന്റെ പേരിൽ കാമുകിയെ ഉപേക്ഷിച്ച് യുവാവ്. കഴിഞ്ഞ ഒരു വർഷമായി ഇവർ ലിവിംഗ് ടുഗതർ ബന്ധത്തിലായിരുന്നു. യുവതിക്ക് 22 വയസ്സും യുവാവിന് 24 വയസ്സുമാണ് പ്രായം. മൂന്നു കൊല്ലം പ്രണയത്തിലായിരുന്നവരാണ് ഇവർ.
advertisement

യുവതി തന്നെയാണ് യഥാർത്ഥ പേര് വെളിപ്പെടുത്താതെ തന്റെ അവസ്ഥ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡിറ്റിൽ കുറിച്ചത്. ആഴ്ചയിൽ കുറഞ്ഞത് രണ്ടു തവണയെങ്കിലും യുവതി പങ്കാളിയെ കൂട്ടാതെ പുറത്ത് പോകുമായിരുന്നു. തന്നെ ഉപേക്ഷിച്ച് മറ്റാർക്കെങ്കിലും ഒപ്പം പോവുകയാവും യുവതി ചെയ്തത് എന്നായിരുന്നു യുവാവിന്റെ ധാരണ.

തന്നെ അവൾ വഞ്ചിക്കുന്നു എന്ന് കരുതിയ യുവാവ് ഒടുവിൽ ആ സത്യം കണ്ടെത്തി. ഒടുവിൽ യുവതിയെ അവളുടെ പങ്കാളി രഹസ്യമായി പിന്തുടരാൻ തീരുമാനിച്ചു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായി. ചിക്കൻ കഴിക്കാൻ വേണ്ടിയാണ് പോകുന്നത് എന്ന് എത്ര തവണ പറഞ്ഞിട്ടും കാമുകന് വിശ്വാസം വന്നില്ല. പോകുന്ന സ്ഥലത്ത് യുവതി ആരുമായോ രഹസ്യ സമാഗമം നടത്തുന്നു എന്ന് പങ്കാളി അടിയുറച്ച് വിശ്വസിക്കുന്നു. ഇതോടു കൂടി ഇരുവരും ബന്ധം പിരിയേണ്ടി വന്നു.

advertisement

യുവതി കുട്ടിക്കാലം മുതൽ ചിക്കൻ കഴിച്ചു ശീലിച്ചയാളാണ്. യുവാവാകട്ടെ കടുത്ത സസ്യാഹാരിയും. ഇത്രയും നാൾ താനറിയാതെ യുവതി പോയത് മക്‌ഡൊണാൾഡ്സിൽ ചിക്കൻ നഗേറ്റ്സ് കഴിക്കാനാണ് എന്ന കണ്ടെത്തൽ യുവാവിന് വിശ്വസനീയമായി തോന്നിയില്ല.

പങ്കാളിക്ക് ഇഷ്‌ടമില്ലാത്തതു കാരണമാണ് യുവതി പറയാതെ പോയത്. പക്ഷെ ഒരിക്കലും അത് തന്നെ ഉപേക്ഷിക്കാനുള്ള കാരണമാവും എന്ന് യുവതി കരുതിയതേയില്ല.

സൂപ്പർമാർക്കറ്റിൽ പോകുന്നു എന്ന വ്യജേനെയാണ് യുവതി ചിക്കൻ കഴിക്കാൻ പോയിരുന്നത്. വർഷങ്ങളായി ഈ പതിവ് തുടർന്നപ്പോഴാണ് യുവാവിന് സംശയം ആരംഭിച്ചത്.

advertisement

താൻ തെറ്റൊന്നും ചെയ്തിട്ടില്ല, ഇക്കാര്യം കാമുകനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്ന് നിർദ്ദേശങ്ങൾ ലഭിക്കാനായാണ് യുവതി ഈ വിവരം സോഷ്യൽ മീഡിയ ഫോറത്തിൽ പങ്കിട്ടത്.

നൂറുകണക്കിന് കമന്റുകളാണ് യുവതിക്ക് ഉപദേശമായി ലഭിച്ചത്. മക്‌ഡൊണാൾഡ്സിൽ പോയി അവിടുത്തെ സ്റ്റാഫിന്റെ സഹായത്തോടു കൂടി യുവാവിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കൂ എന്നും ഒരു ഉപദേശമുണ്ടായിരുന്നു. മാത്രവുമല്ല, ഒളിച്ചും പാത്തും ചിക്കൻ കഴിക്കാൻ പോകാതിരിക്കാനും ഉപദേശമുണ്ട്.

Summary: A man ditches his live-in partner for one year in the name of eating chicken nuggets. The 22-year-old woman was suspected to have an affair with another man and subsequently her partner parted ways with her. The young woman posted her situation on Reddit seeking comments that may help her fix the relation with boyfriend

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഒരു വർഷത്തെ ലിവിംഗ് ടുഗെദറിന് ശേഷം പങ്കാളിയെ ഉപേക്ഷിച്ച് യുവാവ്; കാരണം ചിക്കൻ
Open in App
Home
Video
Impact Shorts
Web Stories