TRENDING:

ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് കഴിച്ച് ലോക റെക്കോർഡിട്ടയാൾ പശ്ചാത്തപിച്ചതെന്തിന്?

Last Updated:

10 സെക്കന്റിനുള്ളിലാണ് മൂന്ന് മുളകും ഇയാൾ ചവച്ചു തിന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നല്ല എരിവുള്ള മുളക് കഴിക്കുന്ന ശീലമുണ്ടെങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് തീര്‍ച്ചയായും ഒരു പ്രചോദനമായിരിക്കും. ചുരുങ്ങിയ സമയത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും എരിവുള്ള കുരുമുളകുകളിലൊന്ന് കഴിച്ചതിന്റെ പേരില്‍ കനേഡിയന്‍ സ്വദേശിയായ വ്യക്തി അടുത്തിടെ ലോകറെക്കോര്‍ഡ് നേടി!
advertisement

എരിവുള്ള ഭക്ഷണം ഇന്ത്യക്കാര്‍ക്ക് പുത്തരിയൊന്നുമല്ലെങ്കിലും അതിനേക്കാള്‍ അല്‍പ്പം സാഹസം പിടിച്ച പണി തന്നെയാണ് ഇത്. റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ തിരഞ്ഞെടുത്ത മുളക് കരോളീന റീപ്പര്‍ ചില്ലി പെപ്പര്‍ ആണ്. അതാകട്ടെ, അദ്ദേഹം 9.72 സെക്കന്റിനുള്ളില്‍ മൂന്നെണ്ണം കഴിച്ചുതീര്‍ത്തു.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കമ്മിറ്റിയുടെ വെബ്‌സൈറ്റ് പ്രകാരം, 'കോവിഡ് 19 സാമൂഹ്യ അകല മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വീട്ടില്‍ വെച്ചാണ് മൈക്ക് ജാക്ക് എന്നയാൾ മുളക് തിന്നുന്ന പ്രകടനം കാഴ്ച വെച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ജാമി ജാക്ക് ആയിരുന്നു സാക്ഷിയും ടൈം കീപ്പറും കോച്ചുമെല്ലാം.

advertisement

'10 സെക്കന്റിനുള്ളില്‍ തന്നെ മൂന്ന് മുളകും ചവച്ചു വിഴുങ്ങിയ മൈക്ക് അതിന്റെ തെളിവെന്നോണം നാവ് പുറത്തേക്കിട്ട് ക്യാമറയിലേക്ക് നോക്കുന്നുണ്ട്. അതിനുശേഷം ശ്വസിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ട് നേരിടുന്ന മൈക്ക് ചുമയ്ക്കുന്നതായും വീഡിയോയില്‍ കാണാം. 'എനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നു, വല്ലാതെ വേദനിക്കുന്നു' എന്ന് മൈക്ക് ജാക്ക് പറയുന്നതും കേൾക്കാം.

advertisement

2017 ൽ ലോകത്തിലെ ഏറ്റവും എരിവുള്ള കുരുമുളക് സാക്ഷ്യപ്പെടുത്തിയ മുളകാണ് മൈക്ക് റെക്കോർഡിനായി തിരഞ്ഞെടുത്തത്. ശരാശരി 1.5 മില്യണ്‍ സ്‌കോവില്‍ ഹീറ്റ് യൂണിറ്റ് (SHU) വിതരണം ചെയ്യാന്‍ ശേഷിയുള്ള മുളകാണ് ഇത്. SHU സ്‌കെയില്‍ എന്നത് കുരുമുളകിന്റെ എരിവ് നിര്‍ണയിക്കുന്ന സര്‍ട്ടിഫിക്കേഷന്‍ സിസ്റ്റം ആണ്. ഉദാഹരണത്തിന്, പിസ്സയിലും സാൻഡ് വിച്ചിലും സാധാരണ ഉപയോഗിക്കുന്ന ഹലപ്പിനോ പെപ്പറിന്റെ (Jalapeno Pepper)SHU 2500നും 8000-നും ഇടയിലാണ്.

You may also like:സഹോദരിയുടെ വിവാഹത്തലേന്ന് ഫേഷ്യൽ ചെയ്യാനെത്തിയ യുവതിയുടെ മുഖത്ത് പൊള്ളലേറ്റു; ബ്യൂട്ടി പാർലറിനെതിരെ ഗുരുതര ആരോപണങ്ങൾ

advertisement

മൈക്ക് ജാക്ക് കഴിച്ച മുളകിന്റെ SHU ആലോചിച്ച് അത്ഭുതപ്പെടുകയാണെങ്കില്‍ ഒരു കാര്യം കൂടി അറിഞ്ഞോളൂ. ഇത്തരം സാഹസങ്ങളൊക്കെ അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ടതാണ്. 'Mike Jack Eats Heat' എന്ന യൂട്യൂബ് ചാനല്‍ നടത്തുന്നു എന്നതിന്റെ പേരില്‍ നിങ്ങളില്‍ ചിലര്‍ക്കെങ്കിലും അദ്ദേഹത്തെ അറിയാമായിരിക്കും. മൈക്ക് രാജ്യത്തെ പലയിടങ്ങളിലേക്ക് യാത്ര ചെയ്ത് എരിവുള്ള ഭക്ഷണങ്ങള്‍ കഴിച്ച് റേറ്റിങ് നല്‍കാറുണ്ട്.

വേഗത്തില്‍ മുളക് കഴിക്കുന്നതിന്റെ പേരില്‍ മൈക്ക് നേടുന്ന നാലാമത്തെ ലോകറെക്കോര്‍ഡ് ആണിത്. അദ്ദേഹം ആദ്യത്തെ റെക്കോര്‍ഡ് നേടിയത് ജനുവരി 2019-ലാണ്. ഭുട് ജൊലോകിയ (Bhut Jolokia) എന്ന ഇനം കുരുമുളക് 9.75 സെക്കന്റിനുള്ളില്‍ കഴിച്ചാണ് അന്ന് റെക്കോര്‍ഡ് നേടിയത്. അതിനുശേഷം 97 ഗ്രാം ഭുട് ജൊലോകിയ പെപ്പര്‍ ഒരു മിനിറ്റിനുള്ളില്‍ കഴിച്ചുകൊണ്ട് അതിനുള്ള റെക്കോര്‍ഡും അദ്ദേഹം നേടി.

advertisement

ഈ നേട്ടത്തില്‍ തൃപ്തനാവാതെ തന്റെ ഈ റെക്കോര്‍ഡ് അദ്ദേഹം തന്നെ 2020 ഫെബ്രുവരിയില്‍ മറികടന്നു. 246 ഗ്രാം ഭുട് ജൊലോകിയ പെപ്പര്‍ 2 മിനിറ്റിനുള്ളില്‍ കഴിച്ചാണ് അദ്ദേഹം പുതിയ റെക്കോര്‍ഡ് നേടിയത്. ഈ ഭുട് ജൊലോകിയ പെപ്പര്‍ ഇന്ത്യയുടെ സ്വന്തമാണ് കേട്ടോ! നല്ല എരിവുള്ള ഈ മുളക് (80,000 SHU) ഇന്ത്യന്‍ ആര്‍മിയില്‍ ഉപയോഗിക്കുന്നതാണ്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് കഴിച്ച് ലോക റെക്കോർഡിട്ടയാൾ പശ്ചാത്തപിച്ചതെന്തിന്?
Open in App
Home
Video
Impact Shorts
Web Stories